കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറന്മുളയില്‍ വീണാ ജോര്‍ജ് ജയിക്കും, തോല്‍വി ഒഴിവാക്കാന്‍ സൈബറിടത്തില്‍ നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

പത്തനംതിട്ട: ആറന്മുളയില്‍ വീണ ജോര്‍ജിന് മുന്‍തൂക്കമെന്ന് സമ്മതിച്ച് കോണ്‍ഗ്രസ്. പക്ഷേ അവരെ പരാജയപ്പെടുത്താന്‍ എന്ത് കാര്യങ്ങള്‍ വേണമെങ്കിലും ചെയ്യാമെന്ന് നേതാക്കള്‍ക്ക് സൈബറിടത്തില്‍ നിര്‍ദേശം. വീണയെ വ്യാജപ്രചാരണം നടത്തി പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഓഡിയോ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂടെ നിര്‍ത്തി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കണമെന്നാണ് സന്ദേശത്തില്‍ ഉള്ളത്. കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളിലെല്ലാം ഈ സന്ദേശം പ്രചരിക്കുന്നുണ്ട്.

1

ആറന്മുള മണ്ഡലത്തില്‍ വീണാ ജോര്‍ജിന് വലിയ മുന്‍തൂക്കമുണ്ടെന്നും നാം കാണാതെ പോകരുത്. അത് നമ്മള്‍ കാണാതിരുന്നിട്ട് കാര്യമില്ല. നമ്മള്‍ വളരെ ശക്തമായ പ്രചാരണം നടത്തിയാല്‍ മാത്രമേ മണ്ഡലത്തില്‍ രക്ഷപ്പെടാന്‍ സാധിക്കൂ എന്ന് സന്ദേശത്തില്‍ പറയുന്നുണ്ട്. വീണാ ജോര്‍ജ് വന്‍കിട പദ്ധതികള്‍ ആറന്മുളയില്‍ ചെയ്തിട്ടുണ്ട്. ആ പദ്ധതികളുടെ നേട്ടം ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നത്. ആ പദ്ധതികള്‍ക്ക് പിന്നില്‍ അവരില്ലെന്ന് നമ്മള്‍ പ്രചരിപ്പിക്കണം. ചില ഓണ്‍ലൈന്‍ മീഡിയകള്‍ നമുക്കൊപ്പം നിന്ന് സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഈ സന്ദേശത്തില്‍ പറയുന്നുണ്ട്.

നമ്മളെ സഹായിക്കാമെന്നേറ്റ ഓണ്‍ലൈന്‍ മീഡിയകളിലെ വാര്‍ത്തകള്‍ കാര്യമായി പ്രചരിപ്പിക്കുക. പത്തനംതിട്ടയില്‍ രാഹുല്‍ ഗാന്ധി വന്ന സമയത്ത് നമ്മള്‍ മാറി നിന്നത് പോലെയാകരുത് കാര്യങ്ങള്‍. പരമാവധി വീണാ ജോര്‍ജിനെതിരെയുള്ള പ്രചാരണ തുടരുത്. ആറന്മുളയില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ വേറെ വഴിയില്ലെന്നും ഈ സന്ദേശത്തില്‍ പറയുന്നുണ്ട്. പക്ഷേ നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങി കോണ്‍ഗ്രസിനേക്കാളും മുന്‍തൂക്കം വീണ ജോര്‍ജ് ഇവിടെ നേടിയിട്ടുണ്ട്. ഇത്തവണ ശക്തമായ മത്സരം കോണ്‍ഗ്രസ് ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്.

Recommended Video

cmsvideo
കെ സുരേന്ദ്രനും വി മുരളീധരനും പരിഹാസം | A Vijaraghavan Interview | Oneindia Malayalam

2016ല്‍ സിപിഎം നടത്തിയ പരീക്ഷണമായിരുന്നു വീണ ജോര്‍ജ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിയിരുന്നു ഇത്. വീണ ക്രിസ്ത്യന്‍ വോട്ടുകളെ കൃത്യമായി ഉപയോഗിച്ച് അവിടെ വിജയിക്കുകയായിരുന്നു. ഇത്തവണയും സഭയുടെ പിന്തുണ അവര്‍ക്കുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ ശിവദാസന്‍ നായരെ 7646 വോട്ടുകള്‍ക്കായിരുന്നു വീണ പരാജയപ്പെടുത്തിയത്. 64523 വോട്ടുകളാണ് വീണ നേടിയത്. ഇത്തവണ യുഡിഎഫ് കെ ശിവദാസന്‍ നായരെ തന്നെയാണ് കളത്തില്‍ ഇറക്കിയത്. അതേസമയം എന്‍എസ്എസ് സര്‍ക്കാരുമായി ഇടഞ്ഞതും സഭയുടെ പിന്തുണ കോണ്‍ഗ്രസ് നേടിയെടുത്തതുമാണ് ഇത്തവണ യുഡിഎഫിനുള്ള പ്രതീക്ഷ.

English summary
congress accepts veena george have an edge in aranmula
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X