കേരളത്തില്‍ കോലീബി സഖ്യമുണ്ട്, ബിജെപിയുടെ വോട്ട് വടക്കന്‍ കേരളത്തില്‍ കൂടിയെന്ന് ഒ രാജഗോപാല്‍
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി ഞെട്ടിച്ച വെളിപ്പെടുത്തലുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. കേരളത്തില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായിട്ടാണ് കേരളത്തിലെ ഏക എംഎല്‍എ തന്നെ അക്കാര്യം സ്ഥിരീകരിക്കുന്നത്. നേരത്തെ നേമത്തെ രാജഗോപാലിന്റെ വിജയം കോണ്‍ഗ്രസ് സഹായിച്ചിട്ടാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്ന പരാമര്‍ശമാണ് രാജഗോപാല്‍ നടത്തിയിരിക്കുന്നത്. അതേസമയം കെ മുരളീധരന്‍ അടക്കമുള്ളവര്‍ ഈ ആരോപണത്തെ തള്ളിക്കളയുന്നു.

കോലിബീ സഖ്യം വടക്കന്‍ കേരളത്തിലായിരുന്നു കൂടുതലെന്ന് രാജഗോപാല്‍ പറയുന്നു. ഇതെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതെല്ലാം പ്രാദേശിക സഖ്യങ്ങളായിരുന്നു. കോലീബി സഖ്യം മൂലം ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. അത് സത്യമാണ്. ബിജെപിയുടെ വോട്ടിംഗ് ബേസ് ഉയര്‍ന്നതും ഈ സഖ്യം കൊണ്ടാണ്. ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ ആ സഖ്യം കൊണ്ട് ഗുണമുണ്ടായെന്നും രാജഗോപാല്‍ പറഞ്ഞു. ഇത്തരത്തില്‍ സഖ്യത്തില്‍ തെറ്റില്ലെന്ന വാദമാണ് രാജഗോപാല്‍ ഉന്നയിച്ചിരിക്കുന്നത്.
പൊതുശത്രുവിനെ തോല്‍പ്പിക്കാനുള്ള അഡ്‌ജെസ്റ്റ്‌മെന്റുകളില്‍ യാതൊരു തെറ്റുമില്ല. പ്രായോഗിക രാഷ്ട്രീയത്തില്‍ ഇത്തരം ധാരണകളൊക്കെ വേണ്ടി വരും. എന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരിക്കലും ഇത്തരം സഖ്യങ്ങളിലൂടെ നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ പാടില്ല. മറ്റൊരു പാര്‍ട്ടിയുടെ കൊള്ളരുതായ്മയക്ക് കൂട്ടുനില്‍ക്കാന്‍ പാടില്ല. അത്തരമൊരു കാര്യത്തിന് വേണ്ടിയാവരുത് സഖ്യം. ബിജെപിയും സിപിഎമ്മില്‍ തമ്മില്‍ സീല്‍ ഉറപ്പിച്ചെന്ന ആര്‍ ബാലശങ്കറിന്റെ വാദം അസംബന്ധമാണ്. ആരോ പറയുന്നത് ബാലശങ്കര്‍ ഏറ്റുപറയുകയാണെന്നും രാജഗോപാല്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുത്ത് ബിജെപി, ചിത്രങ്ങൾ കാണാം
അതേസമയം നേമത്ത് ശക്തമായ പോരാട്ടം നടക്കും. കെ മുരളീധരന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. കരുണാകരന്റെ പാരമ്പര്യം മുരളീധരനുണ്ട്. അതിനെ ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. രാജഗോപാലിന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തു. കേരളത്തില്‍ കോലീബി സഖ്യമുണ്ടെന്ന് രാജഗോപാല്‍ പറഞ്ഞത് മാധ്യമങ്ങള്‍ കേട്ടിട്ടില്ല. യുഡിഎഫ്-ബിജെപി സഖ്യമെന്ന് പറയുമ്പോള്‍ മാധ്യമങ്ങള്‍ ചെവിട്ടില്‍ പഞ്ഞി വെച്ചിരിക്കുകയാണ്. ആര്‍ ബാലശങ്കറിന് പിന്നാലെ പോകാന്‍ മാധ്യമങ്ങള്‍ക്ക്് നാണമുണ്ടോയെന്നും പിണറായി ചോദിച്ചു.
തമിഴ് നടി ഷമ്മുവിന്റെ വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications