സഹകരണ മേഖല മുന്നേറുന്നത് കോണ്‍ഗ്രസിന് സഹിക്കാനാവുന്നില്ല: എംവി ജയരാജന്‍
കണ്ണൂര്‍: സഹകരണ മേഖല മുന്നേറുമ്പോൾ സഹിക്കാനാവാത്ത അവസ്ഥയാണ് കോൺഗ്രസ് നേതാക്കള്‍ക്ക് ഉള്ളതെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കേരളത്തിലെ ജനസംഖ്യ 3% മാത്രമാണ്. എന്നാൽ മൊത്തം സഹകാരികളിൽ 17% വും കേരളത്തിലാണ്. ജനനം മുതൽ മരണം വരെ മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സഹകരണ മേഖല ശക്തിപ്പെട്ടിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയിട്ടും കണ്ണൂർ ഡിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം സഹകരണ ബാങ്കുകൾ കള്ളസ്വർണ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നു എന്നാണ്. ഈ ആക്ഷേപം ഒട്ടും ശരിയായില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
അന്താരാഷ്ട്ര സഹകരണ ദിനമായ ജൂലൈ 3 കടന്നു പോയത് "ഒരുമിച്ച് നിന്ന് മികവാർന്ന പുനർനിർമാണം"എന്ന സന്ദേശം ഉയർത്തിക്കൊണ്ടാണ്. പരസ്പര സഹകരണത്തിലൂടെ മാത്രമെ മാനവ പുരോഗതി നേടാനാവൂ. അമൂലും ദിനേശും റബ്ക്കോയും ഊരാളുങ്കൽ സൊസൈറ്റിയും ജനതാ പാലും പോലുള്ള നിരവധി സഹകരണ മാതൃകകൾ നമ്മുടെ നാട്ടിൽ ഉണ്ട്. രാജ്യത്തെ സഹകരണ മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റം കേരളം ഉണ്ടാക്കി. ഇന്ത്യയിലെ ആകെ നിക്ഷേപത്തിന്റെ 60% വും കേരളത്തിലാണ്. രണ്ടരലക്ഷം കോടി രൂപയുടെ സാമ്പത്തിക നിക്ഷേപവും ഉണ്ട്.കേരളാ ബാങ്ക് നമ്മുടെ കരുത്താണ്. മഹാമാരി കാലത്ത് 67,000 കോടി രൂപയുടെ നിക്ഷേപവും 42,000 കോടി രൂപയുടെ വായ്പയും ഉള്ള ബാങ്ക് ആയി കേരളാ ബാങ്ക് ഉയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ ജനസംഖ്യ 3% മാത്രമാണ്. എന്നാൽ മൊത്തം സഹകാരികളിൽ 17% വും കേരളത്തിലാണ്. ജനനം മുതൽ മരണം വരെ മനുഷ്യന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സഹകരണ മേഖല ശക്തിപ്പെട്ടിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയിട്ടും കണ്ണൂർ ഡിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം സഹകരണ ബാങ്കുകൾ കള്ളസ്വർണ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നു എന്നാണ്. ഈ ആക്ഷേപം ഒട്ടും ശരിയായില്ല. കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ സഹകരണ ബാങ്കുകൾ ഭരിക്കുന്നുണ്ട്. കള്ളസ്വർണവും മുക്കു പണ്ടവും പണയമായി മേടിച്ചു വായ്പ കൊടുക്കുകയോ ലോക്കറുകളിൽ സൂക്ഷിക്കുകയോ ചെയ്യുന്ന സഹകരണ ബാങ്കുകൾ കോൺഗ്രസ് ഭരിക്കുന്നുണ്ടോ.അത് വ്യക്തമാക്കേണ്ടത് കോൺഗ്രസ് നേതൃത്വമാണ്.ഏതായാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സഹകരണ ബാങ്കിലും ഇത്തരത്തിലുള്ള ഒരു രീതി ഇല്ല.
കേരളത്തിലെ മികച്ച സഹകരണ സ്ഥാപനങ്ങളായി സർക്കാരിന്റെ പുരസ്കാരം നേടിയ കതിരൂർ സർവ്വീസ് സഹകരണ ബാങ്കും ചെറുതാഴം സർവ്വീസ് സഹകരണ ബാങ്കും മാതൃകാപരമായി പ്രവർത്തിക്കുന്നു എന്നുള്ളത് അവാർഡ് നേടിയതു കൊണ്ട് മാത്രമല്ല.ജനങ്ങൾക്ക് സ്വന്തം അനുഭവമുള്ള കാര്യമാണ്.വായ്പാ സഹകരണ സംഘങ്ങളിൽ മൂന്നാം സ്ഥാനമാണ് കതിരൂർ ബാങ്കിന് ലഭിച്ചത്.സേവനത്തോടൊപ്പം കാർഷിക മേഖലയിലും ജനസേവനത്തിലും ശ്രദ്ധിക്കപ്പെട്ട പ്രവർത്നങ്ങളാണ് ഈ ബാങ്ക് നടത്തിക്കൊണ്ടിരിക്കുന്നത്.ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് ബാങ്കാണ് ഇത്.വായ്പാ കുടിശ്ശിക ശതമാനം ഏറ്റവും കുറഞ്ഞ ബാങ്കിനുള്ള ദേശീയ പുരസ്കാരം ഈ ബാങ്ക് നേടിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ സംസ്ഥാനതല പുരസ്കാരം ഈ ബാങ്ക് നേടിയിട്ടുണ്ടെന്നും എംവി ജയരാജന്‍ അഭിപ്രായപ്പെടുന്നു
വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ
അന്തർദേശീയ സഹകരണ ദിനം സംസ്ഥാനതല പുരസ്കാരം നേടിയ മറ്റൊരു ബാങ്കാണ് ചെറുതാഴം ബാങ്ക്.ഭാവനാത്മകമായ പദ്ധതികൾ നടപ്പാക്കിയ ബാങ്കിനുള്ള പ്രത്യേക പുരസ്കാരമാണ് നേടാൻ കഴിഞ്ഞത്.250 ഏക്കർ തരിശ് ഭൂമിയിൽ നെൽക്കൃഷി നടത്തുകയും ക്ഷീരമേഖലയിൽ പുതിയ സംരംഭമായ ചെറുതാഴം മിൽക്കിന് നേതൃത്വം കൊടുക്കുകയും ചെയ്തു.ഈ രണ്ട് ബാങ്കുകൾ മാത്രമല്ല മറ്റു നിരവധി ബാങ്കുകളും കണ്ണൂർ ജില്ലയിൽ കാണാൻ കഴിയും.എന്നാൽ കോൺഗ്രസ് ഭരിക്കുന്ന പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് ലിക്വിഡേഷന്റെ വക്കിലാണ്.നിക്ഷേപകരായ കോൺഗ്രസുകാർക്ക് കൊടുക്കാനുള്ള തുക പോലും ബാങ്കിന്റെ കെട്ടിടവും സ്ഥലവും വിറ്റാൽ കിട്ടില്ല എന്നുള്ളതിനാൽ ഇപ്പോൾ കോടതിയിൽ കേസാണ് നിലനിൽക്കുന്നത്.ഈ വസ്തുതയെല്ലാം മനസ്സിലാക്കിയിട്ടാണോ ഡിസിസി പ്രസിഡന്റ് സഹകരണ ബാങ്കിനെ ആക്ഷേപിക്കുന്ന പ്രസ്താവന നടത്തിയത്.പ്രസ്താവന തിരുത്തി സഹകാരികളോട് മാപ്പ് പറയാൻ എങ്കിലും ഡിസിസി പ്രസിഡന്റ് തയ്യാറാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
ശിവാനി നാരായണന്‍റെ കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications