Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് ഹോര്‍ഡിങ്ങുകള്‍ പോലുമില്ല, രാഹുല്‍ ഗാന്ധി അക്കാര്യം ചോദിച്ചു, അവസ്ഥ പറഞ്ഞ് മുല്ലപ്പള്ളി

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന്റെ സാമ്പത്തികാവസ്ഥ പരിതാപകരമെന്ന് തുറന്ന് പറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രചാരണത്തിന് നല്ലൊരു ഹോര്‍ഡിംഗുകള്‍ വെക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിനുള്ളത്. എല്‍ഡിഎഫ് കോടികള്‍ ചെലവഴിച്ച് പ്രചാരണം നടത്തുമ്പോഴുള്ള അവസ്ഥയാണിത്. രാഹുല്‍ ഗാന്ധി പ്രചാരണത്തിനായി ഇവിടെയെത്തിയപ്പോള്‍ എന്നോട് ഹോര്‍ഡിങ്ങുകള്‍ എവിടെയെന്ന് ചോദിച്ചിരുന്നു. എനിക്ക് അദ്ദേഹത്തോട് ഒന്നും പറയാന്‍ സാധിച്ചില്ല. ചിരിക്കാന്‍ മാത്രമാണ് സാധിച്ചത്. അത്രയ്ക്കും നിസ്സഹായനായിരുന്നു താനെന്നും മുല്ലപ്പള്ളി പറഞ്ഞു.

1

രാഹുലിനോട് ഞാന്‍ ചോദിച്ചത് എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു. അദ്ദേഹത്തിന് തലതാഴ്ത്തി ഇരിക്കാന്‍ മാത്രമാണ് സാധിച്ചത്. രാഹുലിനെ കുറ്റംപറയുക അല്ല. അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ എനിക്കറിയാം. സഹായിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ല. ഞങ്ങളുടെ ഓരോരുത്തരുടെയും അവസ്ഥ ഇതാണ്. ഞങ്ങളുടെ വിശ്വാസം ജനങ്ങളിലാണ്. ആ ജനങ്ങളോടൊപ്പം നിന്ന് കൊണ്ട് ഞങ്ങള്‍ മുന്നോട്ട് പോകും. ഈ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമുണ്ടാകും. യുഡിഎഫ് തന്നെ വിജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുമ്പ് ഞാന്‍ മത്സരിക്കുമ്പോള്‍ ഒരു സര്‍വേ പോലും ഞാന്‍ ജയിക്കുമെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഒരു ഏജന്‍സി സര്‍വേ എങ്ങനെ വേണമെങ്കിലും തയ്യാറാക്കാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു. അവരോട് വേഗം സ്ഥലം വിട്ടോ എന്നാണ് ഞാന്‍ പറഞ്ഞത്. പിആര്‍ വര്‍ക്കിന് 800 കോടി രൂപയാണ് കേരളത്തില്‍ എല്‍ഡിഎഫ് ചെലവഴിച്ചത്. ഏത് ചാനലെടുത്താലും സര്‍ക്കാരിന്റെ പരസ്യങ്ങളാണ്. എല്‍ഡിഎഫിന്റെ ഹോര്‍ഡിങ്ങുകള്‍ കണ്ടാണ് രാഹുല്‍ എന്നോട് കോണ്‍ഗ്രസിന്റെ കാര്യം ചോദിച്ചത്. കോണ്‍ഗ്രസിന്റെ അവസ്ഥ ഇതാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് വരുന്ന കാര്യത്തില്‍ ഷെഡ്യൂള്‍ തയ്യാറാക്കുകയാണ്. അവര്‍ തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

സിപിഎം ഒരിക്കലും തകര്‍ന്ന് തരിപ്പണമാകണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പിലും നിലപാട് അങ്ങനെ തന്നെയാണ്. ആ രീതി ശരിയുമല്ല. ഈ രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനം ഉണ്ടാവണം. പക്ഷേ അവര്‍ അവസരവാദം സ്വീകരിക്കുന്നവരായി മാറാന്‍പാടില്ല. നയപരിപാടികളില്‍ വ്യക്തതയില്ലാത്ത കേരളത്തില്‍ സിപിഎമ്മിന്റെ ദുരന്തത്തിന് കാരണം. അത് ഉണ്ടാവാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസ് നയം. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് ചുവടുറപ്പിക്കാന്‍ അവസരം കൊടുക്കാന്‍ പാടില്ല. അത് വലിയ അപകടമുണ്ടാക്കും. യുഡിഎഫ് ജയിക്കണമെന്ന് അതുകൊണ്ടാണ് പറയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    Election 2021-രമയിലൂടെ തകരുമോ വടകരയിലെ സോഷ്യലിസ്റ്റ് കുത്തക? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+