Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ്

സ്ഥാനാർഥി പ്രഖ്യാപനവും നിർണയവും പുരോഗമിക്കുന്നതിനിടെ കോൺഗ്രസിൽ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കേണ്ട സമയത്ത് പ്രാ​ദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും അതൃപ്തി പരിഹരിക്കലും നേതൃത്വത്തിന്റെ ബാധ്യതയായിരിക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് കുട്ടനാട്ടിലെ കോൺഗ്രസിൽ പൊട്ടിത്തെറി ഉടലെടുത്തു. സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയതിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്‌ ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചു. ഡിസിസി വൈസ് പ്രസിഡന്റ്‌ സജി ജോസഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

'നെപ്പോ കിഡ്' അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ്
കുട്ടനാട്ടിൽ ജോസഫ് വിഭാഗത്തിലെ റെജി ചെറിയാൻ ആണ് മത്സരിക്കുന്നത്. പേയ്മെന്റ് സീറ്റുകൾ ഉണ്ടാകില്ലെന്നും കുട്ടനാട്ടുകാരനായ സ്ഥാനാർഥയെ നിർത്തുമെന്നും നേതൃത്വം ഉറപ്പ് നൽകിയിരുന്നെന്നും അത് പാലിക്കപ്പെട്ടില്ലെന്നും വിമത നേതാക്കൾ ചൂണ്ടിക്കാട്ടി. 'കുട്ടനാട്ടുകാരുടെ ആവശ്യമാണ് അവഗണിക്കപ്പെട്ടത്. കുട്ടനാടിനെ വിൽപന ചരക്ക് ആക്കാൻ അനുവദിക്കില്ല. കുട്ടനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ മത്സരിക്കുന്നത്. വേദനയോടെയാണ് തീരുമാനമെടുത്തത്. നേതാക്കളെയോ പ്രസ്ഥാനത്തെയോ കുറ്റം പറയുന്നില്ല. രണ്ട് മുന്നണികളിലും പേയ്മെന്റ് സീറ്റ് ആണ്. രണ്ട് സാമ്പത്തിക ശക്തികൾക്കെതിരെയാണ് എന്റെ മത്സരം’- സജി ജോസഫ് പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചു. വ്യാഴാഴ്ച പുതുപ്പള്ളിയിൽ ഉമ്മൻ‌ചാണ്ടിയുടെ കല്ലറയിൽ പോയി പുഷ്പാർച്ചന നടത്തിയ ശേഷം പ്രചാരണം തുടങ്ങാനുള്ള തീരുമാനത്തിലാണ് സജി ജോസഫ്.

congress01

കൊല്ലം ജില്ലയിലെ പുനലൂർ സീറ്റിനെ ചൊല്ലിയും കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ട്. മുസ്‍ലിം ലീഗിന് വീണ്ടും പുനലൂർ നൽകിയാൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ഭീഷണിയാണ് പ്രാദേശിക നേതൃത്വം ഉയർത്തിയിരിക്കുന്നത്. പഞ്ചായത്തുകളിലെ സ്ഥാനങ്ങളടക്കം രാജിവെക്കുമെന്ന് പുനലൂരിലെ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് തീരുമാനിച്ചു. പുനലൂർ സീറ്റ് ലീഗിൽ നിന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസിക്കും ഹൈക്കമാൻഡിനും നേരത്തെ തന്നെ നിവേദനം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും മുസ്ലീംലീഗ് സ്ഥാനാർഥികൾ പുനലൂരിൽ പരാജയപ്പെട്ട കാര്യവും ഇവർ ചൂണ്ടിക്കാട്ടി.

ചെങ്ങന്നൂരിൽ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിനെ കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് എഐസിസിക്ക് പരാതി നൽകിയിട്ടുണ്ട്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജ പരാതി നൽകിയ മല്ലേരി ശ്രീധരന്റെ ബന്ധുവാണ് ബാബു പ്രസാദ് എന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ്‌ നേതാവ് ലിജോ ഈരയിൽ ദീപ ദാസ് മുൻഷിക്ക് പരാതി നൽകിയത്. ബാബു പ്രസാദിനെ സ്ഥാനാർഥിയാക്കിയാല്‍ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരുടെ വോട്ട് നഷ്ടപ്പെടുമെന്നും ക്രിസ്ത്യൻ വോട്ടുകൾ ലഭിക്കില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

'സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി കാണുന്നത് പോലെയാകും..എംപിമാരെ മത്സരിപ്പിക്കരുത്';രാജ്മോഹൻ ഉണ്ണിത്താൻ
'സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി കാണുന്നത് പോലെയാകും..എംപിമാരെ മത്സരിപ്പിക്കരുത്';രാജ്മോഹൻ ഉണ്ണിത്താൻ

ബാബു പ്രസാദിന് പുറമേ യൂത്ത് കോൺഗ്രസ്‌ വർക്കിങ് പ്രസിഡന്റ്‌ ബിനു ചുള്ളിയിലും ഇവിടെ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. എന്നാൽ, ഇതിനെ ​ചൊല്ലി കോൺഗ്രസിനുള്ളിൽ തമ്മിലടി നടക്കുകയാണ്. നേതാക്കളുടെ ഇഷ്ടക്കാരെ പരീക്ഷിക്കാനുള്ളതല്ല ചെങ്ങന്നൂരിന്റെ മണ്ണെന്നും പട്ടികയിലുള്ള സ്ഥാനാർഥികളെ വേണ്ടെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഇതുമായി ബന്ധപ്പെട്ട് വൻ പ്രചരണമാണ് നടക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+