കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരില്‍ വിമതന് മേയര്‍ സ്ഥാനം കൊടുക്കാന്‍ കോണ്‍ഗ്രസ്, കൊച്ചിയില്‍ ഒറ്റപ്പെട്ട് എ ഗ്രൂപ്പ്!!

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസിന് തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കൊച്ചിയിലും തൃശൂരും കടുത്ത പ്രശ്‌നം. തൃശൂരില്‍ വിമതനെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇവിടെ ഭരണം ആര് നേടുമെന്ന കാര്യത്തില്‍ വലിയ ട്വിസ്റ്റുണ്ടാവും. അതേസമയം എ ഗ്രൂപ്പിനെതിരെ കടുത്ത ആക്രണമാണ് കൊച്ചി കോണ്‍ഗ്രസില്‍ നടക്കുന്നത്. ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ തോറ്റതിന് കാരണക്കാരായി എ ഗ്രൂപ്പിനെയാണ് കാണുന്നത്. അതേസമയം കെപിസിസിയിലെ പഴിചാരല്‍ ജില്ലാ കോണ്‍ഗ്രസിലേക്കും എത്തുന്നുവെന്ന് വ്യക്തമാണ്.

തൃശൂരില്‍ ഭരണം പിടിക്കുമോ?

തൃശൂരില്‍ ഭരണം പിടിക്കുമോ?

തൃശൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ പദവിയിലെ കാലാവധി നീട്ടണമെന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ് വിമതന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇയാളുടെ പിന്തുണയില്ലാതെ കോര്‍പ്പറേഷന്‍ ഭരണം ആര്‍ക്കും പിടിക്കാനുമാവില്ല. വിമതന്‍ എംകെ വര്‍ഗീസ് സിപിഎമ്മിനെ പിന്തുണയറിയിച്ചതാണ്. മേയര്‍ കാലാവധി പക്ഷേ അഞ്ച് വര്‍ഷം വേണം. ഇത് നടക്കില്ലെന്നാണ് സിപിഎം തീരുമാനം. ഇതോടെ ആദ്യം മേയറാകണം എന്ന ആവശ്യത്തിലാണ് വിമതന്‍.

കോണ്‍ഗ്രസിന്റെ ചടുലനീക്കം

കോണ്‍ഗ്രസിന്റെ ചടുലനീക്കം

ഭരണം നഷ്ടമാകരുതെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. വിമതനെ സ്വാധീനിക്കാനുള്ള നീക്കങ്ങള്‍ ശക്തമാണ്. മേയര്‍ പദവി അടക്കം വര്‍ഗീസിന് കോണ്‍ഗ്രസ് ഓഫര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വിമതന്‍ കോണ്‍ഗ്രസുമായി ഇതുവരെ അടുത്തിട്ടില്ല. 24 അംഗങ്ങളാണ് ഇടതുമുന്നണിക്ക് തൃശൂര്‍ കോര്‍പ്പറേഷനിലുള്ളത്. യുഡിഎഫിന് ഇത് 23 പേരാണ്. ഇടതുമുന്നണിക്കും യുഡിഎഫിനും വിമതനില്ലാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥയാണ് ഉള്ളത്. വിമതനെ ഒപ്പം നിര്‍ത്താന്‍ വിട്ടുവീഴ്ച്ചകള്‍ ആകാമെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്.

എറണാകുളത്ത് പോര്

എറണാകുളത്ത് പോര്

കൊച്ചി കോര്‍പ്പറേഷന്‍ കൈവിട്ടതിന് പിന്നാലെയാണ് എറണാകുളത്തെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. വിമതരെ നിര്‍ത്തി തോല്‍പ്പിച്ചു എന്നാണ് പരാതി. കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ടെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എഎസ് യേശുദാസ് പറഞ്ഞു. കൊച്ചി കോര്‍പ്പറേഷനിലെ എട്ടാംവ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എഎസ് യേശുദാസ്. വിമത സ്ഥാനാര്‍ത്ഥി സനില്‍ മേനോട് 162 വോട്ടിനാണ് യേശുദാസ് തോറ്റത്.

എ വിഭാഗം

എ വിഭാഗം

വിമതരെ നിര്‍ത്തിയത് എ വിഭാഗമാണ് യേശുദാസ് പറയുന്നു. ഐ വിഭാഗം നേതാക്കളെ തിരഞ്ഞുപിടിച്ച് തോല്‍പ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നില്‍ ഡിസിസി സെക്രട്ടറി അബ്ദുള്‍ ലത്തീഫ് അടക്കമുള്ളവര്‍ ഉണ്ടെന്നും യേശുദാസ് പറഞ്ഞു. അതേസമയം വിമതരെ നിര്‍ത്തിയതില്‍ തനിക്ക് പങ്കില്ലെന്ന് അബ്ദുള്‍ ലത്തീഫ് വ്യക്തമാക്കി. കൊച്ചിയില്‍ പരാജയത്തിന് കാരണം ഗ്രൂപ്പ് തര്‍ക്കമാണെന്ന് നേരത്തെ തന്നെ നേതാക്കള്‍ അടക്കം പറയുന്ന കാര്യമാണ്. കെപിസിസിയിലും ഇതേ പ്രശ്‌നം ചില നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

മുരളീധരനെ കൊണ്ടുവരണം

മുരളീധരനെ കൊണ്ടുവരണം

കോണ്‍ഗ്രസില്‍ കെ മുരളീധരന്‍ വരണമെന്ന് ആവശ്യവും ഇതിനിടെ ശക്തമായിരിക്കുകയാണ്. സോഷ്യല്‍ ഗ്രൂപ്പുകളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നേതാക്കളുടെ സംഘത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതി നിയോഗിച്ചിരിക്കുകയാണ്. കെ മുരളീധരനെ കണ്‍വീനറുമാക്കി. ഇവയെ അനുകൂലമാക്കണമെന്ന് മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ നേരത്തെ മുരളീധരന്‍ പിന്തുണച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് നല്‍കിയ പിന്തുണയാണ് മുരളീധരന്‍ ചൂണ്ടിക്കാണിച്ചത്.

English summary
congress facing probelms in kochi corporation, but hope in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X