കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; സ്ഥാനാര്‍ഥികളായി ഇവര്‍?

  • By അൻവര്‍ സാദത്ത്
Google Oneindia Malayalam News

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്നണികളുടെ സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചിത്രം തെളിയുന്നു. ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പുള്ള ചെങ്ങന്നൂരില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് മുന്നണികള്‍ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി എം മുരളിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സജി ചെറിയാനും ബിജെപിക്കുവേണ്ടി പിഎസ് ശ്രീധരന്‍ പിള്ളയുമാണ് അങ്കത്തിനിറങ്ങുക.

ഐഎന്‍എക്സ് മീഡിയാ കേസില്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍ഐഎന്‍എക്സ് മീഡിയാ കേസില്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍

കോണ്‍ഗ്രസ് കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ കഴിഞ്ഞതവണ സിപിഎം സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുക അഭിമാനപോരാട്ടമായി കരുതുന്ന കോണ്‍ഗ്രസ് പരിചയ സമ്പന്നനായ മുരളിയെയാണ് അതിനായി നിയോഗിക്കുന്നത്. 20 വര്‍ഷം തുടര്‍ച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച മുരളിക്ക് അതിന് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം.

chrgannur

മണ്ഡലത്തിലെ നായര്‍ സമുദായത്തിന്റെ വോട്ടുകള്‍കൂടി ലക്ഷ്യമാക്കിയാണ് മുരളിയെ സ്ഥാനാര്‍തിയാക്കന്നതെന്നാണ് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നായര്‍ വോട്ടുകള്‍ ലഭിച്ച ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. ഇത്തവണ ബിജെപിക്കു കിട്ടാന്‍ സാധ്യതയുള്ള നായര്‍ വോട്ടുകള്‍ മുരളിക്കു ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടൂന്നു.

ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായിരിക്കും. ബിജെപിക്കു വേണ്ടി കഴിഞ്ഞതവണ ശക്തമായ പോരാട്ടം കാഴ്ചവെച്ച ശ്രീധരന്‍ പിള്ളയ്ക്ക് ബിഡിജെഎസ് വോട്ടുകള്‍ നിര്‍ണായകമാകും. മണ്ഡലത്തില്‍ കെഎം മാണിയുടെ പിന്തുണയും ജയപരാജയങ്ങളെ സ്വാധീനിക്കുമെന്നുറപ്പാണ്.

കാർ പാഞ്ഞുകയറി ഒമ്പത് കുട്ടികൾ മരിച്ച സംഭവം; ബിജെപി നേതാവ് പോലീസിൽ കീഴടങ്ങി...കാർ പാഞ്ഞുകയറി ഒമ്പത് കുട്ടികൾ മരിച്ച സംഭവം; ബിജെപി നേതാവ് പോലീസിൽ കീഴടങ്ങി...

ശ്രീദേവി ആരാധകരെ മരം കയറ്റി പോലീസ്; പിന്നോട്ടില്ലെന്ന് ജനങ്ങള്‍!! അന്ധേരിയില്‍ സംഘര്‍ഷംശ്രീദേവി ആരാധകരെ മരം കയറ്റി പോലീസ്; പിന്നോട്ടില്ലെന്ന് ജനങ്ങള്‍!! അന്ധേരിയില്‍ സംഘര്‍ഷം

English summary
Congress fields ex-MLA Murali in bid to regain Chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X