ബിഡിജെഎസ് ഇടഞ്ഞ് തന്നെ.. ചെങ്ങന്നൂരിൽ തനിച്ച് മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി

  • Written By:
Subscribe to Oneindia Malayalam

ആലപ്പുഴ: ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസ് ചെങ്ങന്നൂരില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നു. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇത് സംബന്ധിച്ച് സൂചന നല്‍കിയിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നുണ്ടെന്നും അക്കാര്യം ആലോചിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ള് വ്യക്തമാക്കി. ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ചതില്‍ പകുതിയും ബിഡിജെഎസ് വോട്ടുകളായിരുന്നു. എന്നാല്‍ ഇത്തവണ ചെങ്ങന്നൂരില്‍ ബിജെപിക്ക് വോട്ട് കുറയുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ഈ ചോരക്കറ മറക്കേണ്ടതല്ല.. ആർത്തവദിനങ്ങളിൽ അലറി അമ്മാനമാടുന്നൊരു പെണ്ണിന്റെ അനുഭവക്കുറിപ്പ്!

bdjs

എന്‍ഡിഎയോട് ചെങ്ങന്നൂരില്‍ സീറ്റ് ആവശ്യപ്പെടില്ലെന്നും തുഷാര്‍ വ്യക്തമാക്കി. ചെങ്ങന്നൂരില്‍ തനിച്ച് മത്സരിക്കണം എന്ന് തന്നെയാണ് പ്രാദേശിക നേതൃത്വത്തിനൊപ്പം ജില്ലാ കമ്മറ്റിയുടേയും ആഗ്രഹം. അന്തിമ തീരുമാനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെടുക്കുമെന്നും തുഷാര്‍ വെള്ളാപ്പളളി വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറിലാണ് തുഷാറിന്റെ പ്രതികരണം. ബിഡിജെഎസ് ഇടഞ്ഞു നില്‍ക്കുകയാണ് എന്നത് ചെങ്ങന്നൂരില്‍ അഭിമാനപ്പോരാട്ടത്തിന് ഇറങ്ങുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാണ്.

English summary
BDJS may contest alone at Chengannur by election

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്