Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പിനെ തല്ലി മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇടഞ്ഞു, കോണ്‍ഗ്രസില്‍ പോര്

ദില്ലി: കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ മനസ്സ് തുറന്ന നേതാക്കളുടെ നിലപാടുകള്‍ പരസ്യമായ പോരിലേക്ക് നയിക്കുന്നു. സോണിയാ ഗാന്ധിയോട് പരസ്പരം കുറ്റപ്പെടുത്തിയുള്ള കാര്യങ്ങളാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒപ്പം മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞത്. എ ഗ്രൂപ്പ് രമേശ് ചെന്നിത്തലയുടെ നിലപാടില്‍ കടുത്ത അമര്‍ഷത്തിലാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ ചെന്നിത്തല പടയൊരുക്കം നടത്തുന്നുവെന്നാണ് എ ഗ്രൂപ്പ് നിലപാട്. വലിയ പൊട്ടിത്തെറി കോണ്‍ഗ്രസിലുണ്ടാവുമെന്നാണ് സൂചന.

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങല്‍

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങല്‍

ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് ഒരു വിഭാഗത്തിന്റെ വോട്ട് നഷ്ടപ്പെടുത്താന്‍ കാരണമായെന്ന് ചെന്നിത്തല പറഞ്ഞതാണ് പ്രശ്‌നമായത്. എ ഗ്രൂപ്പ് കട്ടക്കലിപ്പിലാണ്. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാതെ പോയതാണ് പരാജയ കാരണമെന്നിരിക്കെ ഉമ്മന്‍ ചാണ്ടിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. എ ഗ്രൂപ്പുമായി വീണ്ടുമൊരു കൊമ്പുകോര്‍ക്കലിനാണ് ഇതോടെ ഐ ഗ്രൂപ്പും ഒരുങ്ങുന്നത്.

കലിപ്പ് ഇങ്ങനെ

കലിപ്പ് ഇങ്ങനെ

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കിയതില്‍ കടുത്ത കലിപ്പിലായിരുന്നു ചെന്നിത്തല. ഇതിലുള്ള പരാതിക്കൊപ്പമാണ് ഉമ്മന്‍ ചാണ്ടിയെ ചെന്നിത്തല ശരിക്കും കുടുക്കിയത്. മുസ്ലീം ലീഗും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്ന് എ ഗ്രൂപ്പ് പറയുന്നു. ഒപ്പം ന്യൂനപക്ഷ വോട്ടുകളും കോണ്‍ഗ്രസിന് കിട്ടിയില്ല. ഇതൊക്കെ മുന്നിലുണ്ടായിട്ടും ഉമ്മന്‍ ചാണ്ടിയുടെ മടങ്ങിവരവാണ് കാരണം എന്ന് പറയുന്നത് തെറ്റാണ്. തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷ സ്ഥാനം മാത്രമാണ് ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നത്. അധികാര കേന്ദ്രമാകാന്‍ ഉമ്മന്‍ ചാണ്ടി നോക്കിയിട്ടില്ല.

ഗ്രൂപ്പുകള്‍ക്കെതിരെ മുല്ലപ്പള്ളി

ഗ്രൂപ്പുകള്‍ക്കെതിരെ മുല്ലപ്പള്ളി

ഗ്രൂപ്പുകള്‍ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നത് സര്‍പ്രൈസല്ല. പക്ഷേ കടുത്ത രീതിയിലാണ് ഇതില്‍ പരാമര്‍ശങ്ങളുള്ളത്. ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ തന്റെ പ്രവര്‍ത്തന കാലയളവ് പ്രതിപാദിക്കുന്ന ഭാഗത്ത് ഗ്രൂപ്പുകല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയില്ലെന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശം പുറത്തുവന്നതോടെ എ ഗ്രൂപ്പും ഐ ഗ്രൂപ്പും മുല്ലപ്പള്ളിക്കെതിരായി. ഇതോടെ കത്തേ എഴുതിയില്ലെന്നാണ് മുല്ലപ്പള്ളി നിലപാടെടുത്തത്. എന്നാല്‍ മുല്ലപ്പള്ളിയുടെ തലയിലേക്ക് തോല്‍വിയുടെ ഉത്തരവാദിത്തം ഗ്രൂപ്പുകള്‍ വെക്കാന്‍ ശ്രമിച്ചതാണ് ബന്ധം വഷളാക്കിയത്.

ഉമ്മന്‍ ചാണ്ടിയെ വിളിച്ചു?

ഉമ്മന്‍ ചാണ്ടിയെ വിളിച്ചു?

ചെന്നിത്തല പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസില്‍ അതിവേഗം ചര്‍ച്ചയായിട്ടുണ്ട്. ഇതോടെ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഫോണില്‍ സംസാരിച്ചെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ കടുത്ത അമര്‍ഷം ചെന്നിത്തലയ്ക്കുണ്ട്. അക്കാര്യം ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിരീക്ഷണത്തില്‍ നടന്ന തിരഞ്ഞെടുപ്പായിട്ടും രണ്ടോ മൂന്ന് നേതാക്കളുടെ തലയില്‍ ഇടാനുള്ള ശ്രമത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ക്ക് എതിര്‍പ്പുണ്ട്.

ദേശീയ നേതൃത്വവും കണ്‍ഫ്യൂഷനില്‍

ദേശീയ നേതൃത്വവും കണ്‍ഫ്യൂഷനില്‍

ചെന്നിത്തലയും മുല്ലപ്പള്ളിയും അയച്ച വികാര നിര്‍ഭരമായ കത്തില്‍ ഹൈക്കമാന്‍ഡിന്റെ മനസ്സ് അലിഞ്ഞിട്ടുണ്ട്. ഇവരെ മാത്രം കുറ്റപ്പെടുത്തുന്നതിനോട് ഹൈക്കമാന്‍ഡിന് താല്‍പര്യമില്ല. അതേസമയം സുധാകരന് പകരം മറ്റൊരാളെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടന്നത് അങ്ങനെയാണ്. സുധാകരനെ വെട്ടാനുള്ള നീക്കം അവസാന മിനുട്ടിലും ഹൈക്കമാന്‍ഡില്‍ സജീവമാണ്.എന്നാല്‍ പകരം കൊടിക്കുന്നില്‍ സുരേഷിനെ കൊണ്ടുവന്നാലും ഗ്രൂപ്പിസം ശക്തമാകുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.

ഹൈക്കമാന്‍ഡിനെതിരെ നീക്കം

ഹൈക്കമാന്‍ഡിനെതിരെ നീക്കം

കേന്ദ്ര നേതൃത്വം ദുര്‍ബലമായതോടെ പാര്‍ട്ടി ചില നിക്ഷിപ്തതാല്‍പര്യക്കാരുടെ പിടിയിലായെന്ന് സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ ആരോപിക്കുന്നു. തോല്‍വിക്ക് കാരണമായി ഇവര്‍ ഉയര്‍ത്തി കാണിക്കുന്നത് ഹൈക്കമാന്‍ഡിനെയാണ്. ചിലര്‍ കെസി വേണുഗോപാലിനെയും ഇതില്‍ വില്ലനായി കാണിക്കുന്നുണ്ട്. പാര്‍ട്ടിയിലെ ഗ്രൂപ്പിസം ഇല്ലാതാക്കാനെന്ന പേരില്‍ ചിലര്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ നോക്കിയെന്നാണ് കേരളത്തിലെ നേതാക്കള്‍ ഉന്നയിക്കുന്നത്.

Recommended Video

cmsvideo
    താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല
    കോണ്‍ഗ്രസിന് കരുത്തില്ല

    കോണ്‍ഗ്രസിന് കരുത്തില്ല

    ഹൈക്കമാന്‍ഡിന് ഇപ്പോള്‍ പഴയ കരുത്തില്ല. മുഴുവന്‍ സമയ അധ്യക്ഷന്‍ പോലുമില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന്. ദേശീയ നേതൃത്വം ശക്തമായാല്‍ മാത്രമേ കേരളത്തിലും കാര്യങ്ങള്‍ ശരിയാവൂ. എ, ഐ ഗ്രൂപ്പുകളെ കൂടുതല്‍ പ്രകോപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ യോജിച്ച് നീങ്ങുന്നത് പൊളിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ദില്ലിയില്‍ നിന്നാണ് ഈ നീക്കം. രാഹുലിനെതിരെയുള്ള കലാപങ്ങളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+