സുധാകരനെതിരെ എതിർപ്പ് ശക്തം; ഇടപെട്ട് സോണിയ ഗാന്ധി..അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരൻ? ചർച്ചകൾ ഇങ്ങനെ
തിരുവനന്തപുരം; തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തറി രൂക്ഷമായിരിക്കുകയാണ്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായി പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്റ് തിരുമാനിച്ച നടപടിയും പരാജയം സംബന്ധിച്ചുള്ള പരസ്പരമുള്ള വിഴുപ്പക്കലുമെല്ലാം പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.
കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം
ഇതിനിടയിലാണ് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഹൈക്കമാന്റ് ശക്തമാക്കിയിരിക്കുന്നത്. മുതിർന്ന നേതാവും കണ്ണൂരിൽ നിന്നുള്ള എംപിയുമായ കെ സുധാകരന്റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുന്നത്. എന്നാൽ എതിർപ്പ് ശക്തമായതോടെ ബദൽ നിർദ്ദേശങ്ങൾ പരിശോധിക്കുകയാണ് ഹൈക്കമാന്റ്.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയും പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരട്ടെയെന്ന എ ,ഐ ഗ്രൂപ്പുകളുടെ നിലപാടുകളെ തള്ളിക്കൊണ്ടായിരുന്നു ഹൈക്കമാന്റ് ഇടപെട്ട് വിഡി സതീശനെ അധ്യക്ഷനാക്കിയത്. മുതിർന്ന നേതാക്കളെ പോലും തള്ളിക്കൊണ്ടുള്ള തിരുമാനം ഗ്രൂപ്പ് നേതൃത്വത്തിന് കടുത്ത ആഘാതമാണ് ഉണ്ടാക്കിയത്

തിരുമാനത്തിലെ അതൃപ്തി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാന്റിനെ അറിയിച്ചത്. മുല്ലപ്പള്ളി രാജിവെച്ചതോടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം ഹൈക്കമാന്റും തുടങ്ങി.

കെ സുധാകരന്റെ പേരായിരുന്നു ഈ ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉയർന്നത്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കെ സുധാകരന് വേണ്ടി ശബ്ദമുയർത്തിയവർ ഒറ്റക്കെട്ടായി സുധാകരന് വേണ്ടി നിലകൊണ്ടു. പാർട്ടിയിലെ വലിയൊരു വിഭാഗം അണികളും സുധാകരന്റെ പേരാണ് ഉയർത്തിയത്. ഇതോടെ അദ്ദേഹത്തിന്റെ പേര് നേതൃത്വം സജീവമായി പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനോട് കടുത്ത എതിർപ്പാണ് എ,ഐ ഗ്രൂപ്പ് നേതാക്കൾക്കുള്ളത്. സുധാകരന്റെ പേര് ചർച്ചയായപ്പോൾ തന്നെ ഇക്കൂട്ടർ ഹൈക്കമാന്റിനെ പരാതി അറിയിച്ചു. തീവ്ര നിലപാടുകൾ തുറന്നടിക്കുന്ന സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകിയത്.

മാത്രമല്ല പാർട്ടിയെ സ്വന്തം നാട്ടിൽ പോലും വളർത്താൻ സാധിക്കാത്ത സുധാകരന് ഇത്തരമൊരു നിർണായക ഘട്ടത്തിൽ ചുമതല ഏൽപ്പിക്കുന്നത് ഗുണകരമാകില്ലെന്നും നേതാക്കൾ വ്യക്തമാക്കി. പ്രായ പരിധി അടക്കമുള്ള മാനദണ്ഡങ്ങൾ ലംഘിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

രമേശ് ,ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ളവർ സുധാകരന് അധ്യക്ഷനാകുന്നത് അംഗീകരിക്കില്ലെന്ന നിലപാട് എടുത്തിട്ടുണ്ട്. സുധാകരൻ അധ്യക്ഷനായാൽ തങ്ങൾ ഒതുക്കപ്പെടുമെന്ന ആശങ്ക നേതാക്കൾക്കുണ്ട്. ഇതോടെ സുധാകരന് തടയിടാൻ ലോക്സഭ എംപിയും ദളിത് നേതാവുമായ കൊടിക്കുന്നിൽ സുരേഷിന്റെ പേരായിരുന്നു ഇവർ മുന്നോട്ട് വെച്ചത്.

സുധാകരനെതിരാണ് ഇരു ഗ്രൂപ്പുകളും എന്ന് കണ്ടതോടെ നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കൊടിക്കുന്നിും ശക്തമാക്കിയിരുന്നു.അതേസമയം അധ്യക്ഷ തിരുമാനവും ഗ്രൂപ്പ് അതീതമായി തന്നെ വേണം എന്ന കാഴ്ചപ്പാടിൽ ഹൈക്കമാന്റ് ഉറച്ച് നിന്നു. എന്നാൽ കേരളത്തിൽ ഗ്രൂപ്പുകളുടെ പിന്തുണ ഇല്ലാതെ തിരുമാനം എടുത്താലുള്ള വെല്ലുവിളികളാണ് ഹൈക്കമാന്റിനെ ഇപ്പോൾ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

അത്തരമൊരു തിരുമാനം തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം നേതാക്കൾ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. താഴെതട്ടിലുള്ള പ്രവർത്തനം കാര്യക്ഷമമാകണമെങ്കിൽ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണ കൂടിയേ തീരു. മാത്രമല്ല സുധാകരന്റെ കാര്യത്തിൽ ഏകപക്ഷീയമായെടുക്കുന്ന തിരുമാനത്തിന്റെ ഉത്തരവാദിത്തവും ഹൈക്കമാന്റ് തന്നെ ചുമക്കേണ്ടി വരും.

ഈ സാഹചര്യത്തിൽ എല്ലാവരേയും വിശ്വാസത്തിലെടുത്ത് തിരുമാനം കൈക്കൊള്ളണമെന്നാണ് സോണിയ ഗാന്ധി നിലപാട് അറിയിച്ചിരിക്കുന്നത്. നിലവിൽ സുധാകരന്റേയും കൊടിക്കുന്നിലിന്റേയും പേര് കൂടാതെ പിടി തോമസ് , കെ മുരളീധരൻ എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

സമുദായ പരിഗണനകൾ മാറ്റിവെച്ച് കെ മുരളീധരൻ അധ്യക്ഷൻ ആവട്ടെയെന്ന നിർദ്ദേശമാണ് ഒരു വിഭാഗം മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താൻ ഇല്ലെന്ന് നേരത്തേ തന്നെ കെ മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് താനില്ല, മറ്റേത് നേതാക്കൾ വന്നാലും പിന്തുണയ്ക്കുമെന്നായിരുന്നു മുരളീധരൻ പറഞ്ഞത്.

എന്നാൽ തിരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ സർവ്വേ നടത്തി നേതാവിനെ കണ്ടെത്താനുള്ള നീക്കങ്ങളും കോൺഗ്രസിൽ ഉണ്ട്. തമലമുറമാറ്റം എന്ന നിർദ്ദേശം കൂടി പരിഗണിച്ച് സമയമെടുത്ത് സമവായത്തിലൂടെ തിരുമാനം എടുത്താൽ മതിയെന്നും ഹൈക്കമാന്റ് ആലോചിക്കുന്നുണ്ട്.
മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications