Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്റെ 'വമ്പൻ പരീക്ഷണം';6 മാസം കൊണ്ട് 1 ലക്ഷത്തിലേറെ ഭാരവാഹികൾ..മാത്യക മറ്റ് സംസ്ഥാനങ്ങളിലേക്ക്

തിരുവനന്തപുരം; കഴിഞ്ഞ ദിവസം ചേർന്ന വിശാല കെ പി സി സി എക്സിക്യൂട്ടീവ് യോഗത്തിൽ പുനഃസംഘടനയെ ചൊല്ലി ഗ്രൂപ്പുകൾ എതിർപ്പുയർത്തിയതൊനൊപ്പം മറ്റൊരു തർക്കം കൂടി ഉടലെടുത്തിരുന്നു.യൂണിറ്റ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെ ചൊല്ലിയായിരുന്നു ഇത്. സിയുസിയുടെ രൂപീകരണത്തേയും പ്രവർത്തനത്തേയും ചൊല്ലി ബെന്നി ബെഹ്നാനും കെ സുധാകരനും യോഗത്തിൽ കൊമ്പുകോർത്ത സാഹചര്യം പോലും ഉണ്ടായി. യൂണിറ്റ് കമ്മിറ്റികളെ നിയന്ത്രിക്കുന്നത് സുധാകരന്റെ അനുയായികളുടെ കൂട്ടായ്മയായ കെ എസ് ബ്രിഗേഡാണെന്ന വിമർശനമായിരുന്നു ബെന്നി ബെഹ്നാൻ ഉന്നയിച്ചത്. എന്നാൽ പിണറായിയോട് സംസാരിക്കുന്ന രീതി തന്നോട് വേണ്ടെന്ന കടുത്ത മറുപടിയായിരുന്നു സുധാകരൻ നൽകിയത്.

'ഇത് തലൈവി ഡാ'..വെറുതേയാണോ ഭാവനയെ ആളുകൾക്ക് ഇത്ര ഇഷ്ടം.. ' ആ നോട്ടം ഒരു രക്ഷേം ഇല്ല'

എന്തായാലും തർക്കം മുറുകുമ്പോഴും കോൺഗ്രസിലെ ഈ പുതിയ സംവിധാനം പാർട്ടിയെ ശക്തമാക്കാൻ പോകുന്നത് തന്നെയാണെന്നാണ് കെ പി സി സി നേതൃത്വത്തിന്റെ അവകാശവാദം. സുധാകരന്റെ 'വമ്പൻ പരീക്ഷണ'ത്തിൽ കോൺഗ്രസിന്റെ പ്രതീക്ഷകൾ ഇങ്ങനെയാണ്,വിശദമായി വായിക്കാം

കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിഞ്ഞു

സമനാതകൾ ഇല്ലാത്ത തിരിച്ചടിയായിരുന്നു ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേരളത്തിൽ നേരിട്ടത്. തുടർന്ന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ പല അറ്റകൈ പ്രയോഗങ്ങളും നടത്തിയേ മതിയാകൂവെന്ന നിലപാടിലായിരുന്നു ഹൈക്കമാന്റ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം പാടെ പൊളിച്ച് പുതിയ നേതൃത്വത്തെ ഹൈക്കമാന്റ് നിയോഗിച്ചത്. അധ്യക്ഷനായി കെ സുധാകരനും പ്രതിപക്ഷ നേതാവായി വിഡി സതീശനും എത്തിയതോടെ കോൺഗ്രസിൽ പിന്നീട് ഉണ്ടായത് പതിവുകൾ പൊളിച്ചുള്ള ഇടപെടലുകളായിരുന്നു.

 കോൺഗ്രസിനെ ശക്തരാക്കാൻ സി യു സി

അതേസമയം കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിന് നേതൃമാറ്റം മാത്രം പോരെന്ന് പുതിയ നേതൃത്വം കണ്ടെത്തി. തിരഞ്ഞെടുപ്പ് തിരിച്ചടി പഠിക്കാൻ നടത്തിയ മൂന്ന് സർവ്വേകളിലൂടെയായിരുന്നു പാർട്ടിയുടെ പരാജയത്തിന്റെ ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും നേതൃത്വത്തിന് ബോധ്യപ്പെട്ടത്. സർവ്വേയിൽ 46 ശതമാനം ബൂത്തുകൾ പ്രവർത്തനക്ഷമമല്ലെന്നതായിരുന്നു അതിൽ പ്രധാനം. നേരത്തേ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാന്റിന് സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് താഴെ തട്ടിൽ പാർട്ടിയെ കെട്ടിപ്പെടുക്കുകയെന്ന ലക്ഷ്യത്തോടെ കെ പി സി സി അധ്യക്ഷൻ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി എന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്.

എന്താണ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിൽ

കോൺഗ്രസിനെ പോലെ അടിത്തട്ടിൽ സംഘടന സംവിധാനം ദുർബലമായ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഏറ്റവും അവസാനമായി സ്വീകരിക്കാൻ സാധിക്കുന്ന ശക്തമായ നടപടിയായിട്ടാണ് കെ സുധാകരൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിക്ക് രൂപം നൽകുന്നത്. യഥാർത്ഥത്തിൽ ബൂത്ത് കമ്മിറ്റിക്ക് താഴെയുള്ള ഘടകങ്ങളാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി. ഒരു ബൂത്തിൽ 300 വീടുകളും 1000 വോട്ടുകളുമാണ് ശരാശരി ഉള്ളത്. വീടുകളെ ആറായി വിഭജിച്ചാണ് യൂണിറ്റ് കമ്മിറ്റികളുടെ പ്രവർത്തനം.

 കോൺഗ്രസ് ഭവനങ്ങളെ കണ്ടെത്താൻ പ്രത്യേക സർവ്വേ

ഇവിടങ്ങളിലെ കോൺഗ്രസ് ഭവനങ്ങൾ കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. ഇതിനായി പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. 50 ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ചോദ്യാവലി ഓരോ കുടുംബങ്ങൾക്കും നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിനോട് അനുഭാവമുള്ള കുടുംബാംഗങ്ങളെ തിരിച്ചറിയും. അവിടത്തെ അംഗങ്ങളെ ചേർത്ത് ഒരു യൂണിറ്റ് കമ്മിറ്റി രൂപീകരിക്കും. പ്രത്യേക യോഗം ചേർന്ന് ഇവർ തന്നെ യൂണിറ്റുകളുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, രണ്ടു ഭരണസമിതി അംഗങ്ങൾ എന്നിവരെ നിശ്ചയിക്കും.

കോൺഗ്രസിന്റെ സന്ദേശം താഴെ തട്ടിൽ എത്തിക്കാൻ


ഒരു ബൂത്തിൽ ആറ് യൂണിറ്റുകൾ വരെയാണ് രൂപീകരിക്കുക. ഇത്തരത്തിൽ ഒരു ബൂത്തിൽ 30 ഭാരവാഹികൾ ഉണ്ടാകും. ഇവരുടെ വിവാരങ്ങൾ കെ പി സി സി തലത്തിൽ ഡാറ്റയായി സൂക്ഷിക്കും. ഒരു വീട്ടിൽ ഒരു അംഗത്തിന് മാത്രം കോൺഗ്രസിനോട് അനുഭാവം ഉള്ളതാണെങ്കിലും അവരേയും യൂണിറ്റ് കമ്മിറ്റിയുടെ ഭാഗമാക്കും. കോൺഗ്രസിന്റെ സന്ദേശം താഴെ തട്ടിൽ എത്തിക്കുകയെന്നതാണ് കമ്മിറ്റികളുടെ പ്രധാന ഉത്തരവാദിത്തം. അതേസമയം ഇതിനോടകം തന്നെ യൂണിറ്റ് കമ്മിറ്റികൾക്ക് പരീശീലനം നൽകാൻ 42 പേർക്ക് കോൺഗ്രസ് പ്രത്യേകം ക്ലാസുകൾ നൽകി കഴിഞ്ഞു.

ഗ്രൂപ്പുകൾക്ക് താത്പര്യമില്ല

എന്നാൽ സുധാകരന്റെ 'സന്തതി'യായ
യൂണിറ്റ് കമ്മിറ്റികളോട് ഗ്രൂപ്പുകൾക്ക് അനുകൂല നിലപാടല്ല. സുധാകരന്റെ അനുയായികളാണ് യൂണിറ്റ് കമ്മിറ്റികളിൽ ഉള്ളതെന്നാണഅ ഗ്രൂപ്പുകളുടെ വിമർശനം. എന്നാൽ വിമർശനങ്ങളെയെല്ലാം തള്ളുകയാണ് സുധാകരൻ. സി യു സി എന്തെന്ന് പഠിക്കാത്തവരാണ് യൂണിറ്റ് കമ്മിറ്റികളെ വിമർശിക്കുന്നതെന്നാണ് സുധാകരൻ പറയുന്നത്.

എല്ലാവരും സഹകരിക്കണമെന്ന് കെ സുധാകരൻ

പുതിയ നേതൃത്വത്തിന്റെ സന്തതിയാണ് സി യു സി. എന്നിരുന്നാലും ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ളവർ ഇതിനോട് സഹകരിക്കേണ്ടതുണ്ട്. ആർക്കും ഇതിൽ നി്നനും മാറി നിൽക്കാൻ കഴിയില്ല.സംഘടനയെ താഴെ തട്ടിൽ ശക്തിപ്പെടുത്തുകയെന്നത് പാർട്ടിയുടെ വളർച്ചയ്ക്ക് മൊത്തത്തിലുള്ള ആവശ്യമാണെന്നും സുധാകരൻ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു.

ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം പേർ വരെ

വിവിധ ജില്ലകളിൽ 10 ശതമാനം മുതൽ 20 ശതമാനം വരെ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കൃത്യമായ രീതിയിൽ പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചാൽ ആറ് മാസത്തിനുള്ളിൽ താഴെ തട്ടിൽ കോൺഗ്രസിന് ഒരു ലക്ഷത്തിലേറെ ഭാരവാഹികൾ ഉണ്ടാകും, സുധാകരൻ വ്യക്തമാക്കി. യൂണിറ്റ് കമ്മിറ്റിയിൽ അംഗമല്ലാത്തവർക്ക് ഒര്ക്കലും കോൺഗ്രസിന്റെ ഭാരവാഹികൾ ആകാനും സാധിക്കുകയില്

യൂണിറ്റ് കമ്മിറ്റിയെ കുറിച്ച് പഠിക്കാൻ

യൂണിറ്റ് കമ്മിറ്റികളെന്നത് വർക്കിംഗ് അറേഞ്ച് മെന്‍റാണെന്ന് നേരത്തേ സുധാകരൻ വ്യക്തമാക്കിയിരുന്നു. ബൂത്ത് കമ്മിറ്റി അംഗങ്ങളാണ് യൂണിറ്റിലുള്ളള്ളത്.. ഇതിനെ കുറിച്ച് മനസിലാക്കിയ കര്‍ണാടയും ആന്ധ്രാപ്രദേശുമൊക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസിvന്റെ പ്രവര്‍ത്തനശൈലി കണ്ട് മനസ്സിലാക്കാന്‍ കേരളത്തിലേക്ക് വരാന്‍ തീരുമാനിച്ചിട്ടുണ്ട്. അത്രയേറെ റിസള്‍ട്ട് ഓറിയന്റഡാണ്. ഈ മാതൃക മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികൾ അവംബിക്കാൻ ഹൈക്കമാന്റിന് കെ പി സി സി നേതൃത്വം വിശദാംശങ്ങൾ കൈമാറിയിട്ടുണ്ട്.

'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+