കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനഃസംഘടനയ്ക്ക് മുൻപ് അക്കാര്യവും അറിയണം; കോൺഗ്രസിൽ രഹസ്യ സർവേയുമായി സുധാകരൻ

കെപിസിസി നിയോഗിച്ച സ്വകാര്യ ഏജൻസിയാണ് സർവേ നടത്തുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി, ഡിസിസി പുനഃസംഘനയ്ക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. തുടർച്ചയായ പരാജയങ്ങളിൽ നിന്ന് ശക്തമായ തിരിച്ചുവരവിന് അടിത്തട്ട് മുതൽ മാറ്റങ്ങൾ വേണമെന്ന പൊതുനിലപാട് പാർട്ടിക്കുള്ളിലുണ്ട്. ഇതിനായി നേതൃത്വത്തിലും ഘടനയിലുമെല്ലാം വരും ദിവസങ്ങളിൽ തന്നെ മാറ്റമുണ്ടാകും. എന്നാൽ അതിന് മുൻപ് പാർട്ടിയെ ശരിക്കും ബാധിച്ചിരിക്കുന്ന പ്രധാവ പ്രശ്നമെന്തെന്ന് മനസിലാക്കാൻ രഹസ്യ സർവേ നടത്തുകയാണ് കോൺഗ്രസ്.

Congress

കെപിസിസി നിയോഗിച്ച സ്വകാര്യ ഏജൻസിയാണ് സർവേ നടത്തുന്നത്. ജില്ലാ തലത്തിൽ ഇതിനോടകം തന്നെ സർവേ ആരംഭിച്ചുകഴിഞ്ഞു. ദൗർബല്യങ്ങളും മനസ്സിലാക്കുവാൻ വേണ്ടി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നേരിട്ടാണ് ഇവരെ നിയമിച്ചതെന്നാണ് സൂചന. ജില്ലാ ഭാരവാഹികൾ മുതൽ മണ്ഡലം പ്രസിഡന്റുമാർ വരെയുള്ള പാർട്ടി പ്രവർത്തകരിൽ നിന്ന് നേരിട്ടാണ് സംഘം വിവരങ്ങൾ ശേഖരിക്കുന്നത്. പാർട്ടി പ്രവർത്തനങ്ങളിൽ വേണ്ട മാറ്റങ്ങളും അഭിപ്രായങ്ങളും ചോദിച്ചറിയും.

തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി ജനപ്രതിനിധികളെയും പാർട്ടിയോടു ചേർന്നു നിൽക്കുന്ന പ്രധാന വ്യക്തികളെയും കണ്ടു വിവരങ്ങൾ തേടും. ഓരോ ബൂത്ത് കമ്മിറ്റികളുടെയും പ്രവർത്തനം വിലയിരുത്തും. താഴേത്തട്ടിൽ പ്രവർത്തിക്കുന്ന നേതാക്കളുടെ മികവും മനസിലാക്കും. ഇതോടൊപ്പം തന്നെ നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണവും പ്രാദേശിക തലത്തിൽ വിലയിരുത്തുന്ന റിപ്പോർട്ട് നേരിട്ട് കെപിസിസി അധ്യക്ഷനാകും കൈമാറുക.

കെപിസിസി പുനഃസംഘടനയ്ക്കുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാൻ രാഷ്ട്രീയകാര്യ സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. കേരളത്തിലെ കോൺഗ്രസിന്റെ സംഘടന പ്രവർത്തനം സെമി കേഡർ സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ജംബോ കമ്മിറ്റികളെ ഒഴിവാക്കുന്നത് മുതൽ അയൽകൂട്ടങ്ങളുടെ രൂപീകരണം വരെയുള്ള നിർദേശങ്ങളാണ് സുധാകരൻ മുന്നോട്ട് വെച്ചത്. ഇത് യോഗത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്തു.

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍

ബ്ളോക്ക് കമ്മിറ്റിക്ക് മുകളിൽ നിയോജകമണ്ഡലം കമ്മിറ്റി. താഴെത്തട്ടിൽ ബൂത്തുതല സമിതികൾക്കു പുറമേ അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. ഒരു അയൽക്കൂട്ടത്തിന് 30 മുതൽ 50 വീടുകളുടെ വരെ ചുമതല. പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സർക്കാരിനെതിരായ ആരോപണങ്ങൾ പരമാവധി അവരിലേക്ക് എത്തിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇത്തരം സംവിധാനങ്ങൾ വഴിയൊരുക്കും.

അതീവ ഗ്ലാമറസായി വീണ്ടും സോഫിയ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

English summary
Congress is conducting secret survey to understand problems in the party before kpcc reshuffling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X