ചിലവഴിക്കുന്നതില്‍ ഡിഎംകെയ്ക്കും പിന്നിലായി കോണ്‍ഗ്രസ്: വരുമാനത്തിലും വന്‍ ഇടിവ്
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ മൊത്തം ചെലവിന്റെ കാര്യത്തിൽ പ്രാദേശിക കക്ഷിയായ ഡി എം കെയേക്കാള്‍ പിന്നിലായി കേന്ദ്രത്തിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്. 2020-21 വർഷത്തേക്കുള്ള വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളുടെ ഭാഗമായി പ്രഖ്യാപിച്ച മൊത്തം ചിലവിന്റെ റിപ്പോർട്ടിലാണ് കൌതുകരമായ കണക്കുള്ളത്.
ഈ കുപ്പിവളയ്ക്ക് എത്രയാ ചേട്ടാ.. നാട്ടിലെ ഉത്സവത്തില്‍ അടിച്ചുപൊളിച്ച് അനുശ്രീ
2020-21ലെ ചെലവ് 209 കോടിയായിരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചപ്പോൾ അതേ വർഷം ഡി എം കെ അവരുടെ മൊത്തം ചെലവ് 218.49 കോടി രൂപയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഇരുപാർട്ടികളുടേയും ചിലവുകള്‍ തമ്മില്‍ ഏകദേശം 10 കോടിയുടെ വ്യത്യാസമാണുള്ളത്.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സഖ്യത്തിന്റെ ഭാഗമാണ് സ്റ്റാലിന്‍ നയിക്കുന്ന ഡി എം കെ. തമിഴ്‌നാട്ടിൽ ഡി എം കെ സഖ്യത്തിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് എട്ടോളം എംപിമാരും നിരവധി എം എല്‍ എമാരുമുണ്ട്. അതേസമയം വരുമാനത്തിന്റെ കാര്യത്തില്‍ 2020-21ൽ കോൺഗ്രസ് തന്നെയാണ് ഡി എം കെയാക്കാള്‍ മുന്നില്‍. 285.76 കോടി രൂപയാണ് കഴിഞ്ഞ വർഷം കോണ്‍ഗ്രസിന് വരുമാനമായി ലഭിച്ചതെങ്കില്‍ ഡി എം കെയ്ക്ക് ലഭിച്ചത് 150 കോടിയാണ്.
ഉന്തല്ലേ.. തള്ളല്ലേ..; ആരാധക സ്നേഹത്തില്‍ വീർപ്പുമുട്ടി ഭാവന, വൈറല്‍ ദൃശ്യങ്ങള്‍

ഏപ്രിൽ 7 ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 2020-21 ലെ കോൺഗ്രസിന്റെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് അനുസരിച്ച്, പാർട്ടിയുടെ മൊത്തം വരുമാനം 285.76 കോടി രൂപയായാണ്. 2019-20 ലെ 682.21 കോടി രൂപ വരുമാനത്തിൽ നിന്ന് 58% ഇടിവ് രേഖപ്പെടുത്തി. 2020-21 ലെ അതിന്റെ ചെലവ് 2019-20 ലെ 998 കോടി രൂപയായിരുന്നെങ്കില്‍ 2020-21 ൽ 209 കോടി രൂപയായി കുറഞ്ഞു. ഏകദേശം 79% കുറവാണ് ചെലവിലുണ്ടായിരിക്കുന്നത്.

2020-ൽ ബിഹാറിൽ മാത്രമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നതെങ്കില്‍, പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് 2021 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടന്നു എന്നതും പ്രധാനമാണ്. 2020-21-ൽ കോൺഗ്രസിന്റെ ഖജനാവിലേക്ക് ഒഴുകിയ 285.76 കോടി രൂപയിൽ, ഇലക്ടറൽ ബോണ്ടുകൾ സംഭാവന ചെയ്തത് 10 കോടി രൂപയിൽ താഴെ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്.

2019-2020 ലെ പൊതുതിരഞ്ഞെടുപ്പ് വർഷത്തിൽ ബോണ്ടുകളിൽ നിന്ന് നേടിയ 317.86 കോടി രൂപയിൽ നിന്നാണ് ഈ ഇടിവ്. കോൺഗ്രസിനുള്ള ഏറ്റവും വലിയ സംഭാവന കൂപ്പണുകൾ വഴിയാണ് ലഭിച്ചത്. (ഏകദേശം 157 കോടി രൂപ, 2019-20ൽ 192 കോടിയിൽ താഴെ മാത്രം) വ്യക്തിഗത ദാതാക്കൾ 48.57 കോടി രൂപയും കോർപ്പറേറ്റ് ദാതാക്കൾ 24.46 കോടി രൂപയും ഇലക്ടറൽ ട്രസ്റ്റുകൾ 7.35 കോടി രൂപയും കോണ്‍ഗ്രസിന് സംഭാവന നല്‍കി.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവ് 2019-20 ലെ 864 കോടിയിൽ നിന്ന് 2020-21 ൽ 89% കുറഞ്ഞ് 91.3 കോടിയായിട്ടുണ്ട്. അതേസമയം പാർട്ടിയുടെ സോഷ്യൽ മീഡിയ ചെലവിൽ കാര്യമായ കുറവൊന്നും ഉണ്ടായില്ല, 2019-20 ലെ 4 കോടിയിൽ നിന്ന് 2020-21 ൽ 3.85 കോടി രൂപയായിട്ടാണ് കുറഞ്ഞിരിക്കുന്നത്. അധികാര രാഷ്ട്രീയത്തില്‍ നിന്നും പുറംതള്ളപ്പെട്ടതാണ് വരുമാനത്തിന്റെയും ചിലവിന്റേയും കാര്യത്തിലെ ഈ തിരിച്ചടിക്ക് കാരണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
-
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ












Click it and Unblock the Notifications