മുഖ്യമന്ത്രിയുടെ ദില്ലി യാത്ര, മോദിയുമായുള്ള കൂടിക്കാഴ്ച; അന്തർധാര തെളിഞ്ഞു വരുന്നെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. സ്വര്‍ണ്ണക്കള്ളക്കടത്ത്, കുഴല്‍പ്പണ ഇടപാട്, ദേശീയ പാതയിലെ കള്ളപ്പണ വേട്ട ഒന്നും തെളിയിക്കപ്പെടാതെ പൊവുകയാണെന്ന് മുല്ലപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഎം - ബിജെപി ബന്ധത്തെക്കുറിച്ചു കുറേ ക്കാലമായി ഞാന്‍ പരസ്യമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദില്ലി യാത്രകള്‍, പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചകള്‍, മുഖാ മുഖങ്ങളിലെ അന്തര്‍ദ്ധാര പകല്‍ വെളിച്ചം പോലെ തെളിഞ്ഞു വരുകയാണെന്നും മുല്ലപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

സ്വര്‍ണ്ണക്കള്ളക്കടത്ത്, കുഴല്‍പ്പണ ഇടപാട്, ദേശീയ പാതയിലെ കള്ളപ്പണ വേട്ട... ഒന്നും തെളിയിക്കപ്പെടാതെ പൊവുകയാണ്. കൊടകര കുഴല്‍പ്പണ തട്ടിപ്പു കേസ്സില്‍ നിഗൂഢമായ പലതും പുറത്തുവരാനുണ്ടെന്ന കേരള ഹൈക്കോടതി നീരീക്ഷണം നീതി ബോധമുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.
കേരളത്തിലെ ബഹുസഹസ്രം ജനങ്ങളുടെ വികാരമാണ ബഹു : നീതി ന്യായ കോടതിയിലൂടെ വെളിപ്പെട്ടതു. ഇവിടെ കാട്ടുനീതിയാണ് നടക്കുന്നതു. തത്വദീക്ഷയും സത്യസന്ധതയും ഇല്ലാത്ത രാഷ്ട്രീയ നേതൃത്വവും മന:സാക്ഷിയില്ലാത്ത ഉദ്യോഗസ്ഥ വൃന്ദവും ചേര്‍ന്നുള്ള അന്തസ്സാര ശൂന്യമായ കൂട്ടുകെട്ട് .സി.പി.എം - ബി.ജെ.പി. ബന്ധത്തെക്കുറിച്ചു കുറേ ക്കാലമായി ഞാന്‍ പരസ്യമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്.
തെളിവുകള്‍ നിരത്തി തദ്ദേശ തെരഞ്ഞെടുപ്പിലെ ധാരണ പുറത്തു കൊണ്ടുവന്നു. ആരും ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം കാട്ടിയില്ല.
നിയമസഭാ തെരഞ്ഞെടുപ്പിലും തനിയാവര്‍ത്തനം ഉണ്ടാകുമെന്നു വ്യക്തമായി മുന്നറിയിപ്പ് നല്‍കി. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ഈ ആപല്‍ക്കരമായ കൂട്ടുകെട്ടു കേരളം കണ്ടു.
Recommended Video
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണ്ണക്കടത്തും രാജ്യ ദ്രോഹ നടപടിയും അന്വേഷിക്കാന്‍ നികുതിദായകന്റെ കോടികള്‍ ചെലവഴിച്ചു കേന്ദ്ര ഏജന്‍സികള്‍ നടത്തിയ കപട നാടകങ്ങള്‍ ആരെ വിഡ്ഡികളാക്കാനാണ്? സ്ത്യനിഷ്ഠ ഇല്ലാത്ത രാഷ്ട്രീയ നേതൃത്വമാണ് സി.പി.എം. നും ബി.ജെ.പി.ക്കും ഉള്ളത്. അവര്‍ക്കു ഒളിച്ചു വെക്കാന്‍ പലതും ഉണ്ട് . അവര്‍ സത്യത്തെ ഭയപ്പെടുന്നു. ഇരുട്ടിന്റെ ശക്തികള്‍ക്ക് വെളിച്ചം ഭീതിദമായിരിക്കും.
മുഖ്യമന്ത്രിയുടെ ദല്‍ഹി യാത്രകള്‍ ... പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചകള്‍.. മുഖാ മുഖങ്ങളിലെ അന്തര്‍ദ്ധാര പകല്‍ വെളിച്ചം പോലെ തെളിഞ്ഞു വരുന്നു -ഒരു ജനതയെ എല്ലാ കാലവും വിഡ്ഡികളാക്കാന്‍ കഴിയില്ല. ചരിത്ര ബോധമുള്ളവര്‍ക്കു ഇതു നന്നായി അറിയാം. ഇരുളിന്റെ ശക്തികള്‍ ചരിത്രത്തില്‍ നിലം തെറ്റി വീണിട്ടേയുള്ളൂ. ചരിത്രം ആവര്‍ത്തന സ്വഭാവമുള്ളതാണ്












Click it and Unblock the Notifications