Get Updates
Get notified of breaking news, exclusive insights, and must-see stories!

'അർഹിക്കാത്തത് വാങ്ങി എടുക്കുന്നു', സുരേഷ് ഗോപിയെ പരിഹസിച്ച് പത്മജ, ''മോഹൻ തോമസ് ആകരുത്''

തൃശൂര്‍: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. എംപിക്ക് പോലീസ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പ്രകാരം സല്യൂട്ട് ഇല്ല. അര്‍ഹിക്കാത്തത് അധികാരം ഉപയോഗിച്ച് വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം എന്നാണ് പത്മജ വേണുഗോപാലിന്റെ ചോദ്യം..

കുട്ടനാട്ടിലെ കര്‍ഷകരുടെ വിഷയം സുരേഷ് ഗോപി ഉന്നയിച്ചതിനേയും പത്മജ വേണുഗോപാല്‍ വിമര്‍ശിച്ചു. '' കുറെ കർഷകർ സമരം തുടങ്ങിയിട്ട് മാസങ്ങളായി,അവരോടൊന്നും ഇല്ലാത്ത കർഷകസ്നേഹം തൃശ്ശൂരിൽ വന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശം ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം'' എന്നാണ് പത്മജയുടെ പ്രതികരണം. സുരേഷ് ഗോപിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നു. പാലക്കാ് അഞ്ച് വിളക്കില്‍ ചെരുപ്പ് ഉപയോഗിച്ച് സല്യൂട്ട് നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

1

പുത്തൂരിലെ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകള്‍ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുന്നതിനിടെ കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചും സുരേഷ് ഗോപി പരാമര്‍ശിച്ചിരുന്നു. ഓരു വെള്ളം കയറി നശിച്ചത് കാരണം കര്‍ഷകര്‍ക്ക് പതിനായിരക്കണക്കിന് ഹെക്ടര്‍ നെല്ല് കത്തിച്ച് കളയേണ്ടി വന്നതായി സുരേഷ് ഗോപി പറഞ്ഞു. എംപി എന്ന നിലയ്ക്ക് അവര്‍ക്ക് താന്‍ നല്‍കിയ സഹായമൊന്നും ആരും പ്രചരിപ്പിച്ചില്ലെന്നും സുരേഷ് ഗോപി പറയുകയുണ്ടായി.

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2

പാര്‍ലെമെന്റ് പ്രതിനിധിയായ സുരേഷ് ഗോപിക്ക് ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് ഇല്ലാത്ത സ്‌നേഹം തൃശൂരില്‍ പറയുന്നത് വോട്ട് ലക്ഷ്യമിട്ടാണ് എന്നാണ് പത്മജ വേണുഗോപാല്‍ പറയാതെ പറയുന്നത്. തൃശൂരില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലായിരുന്നു. നിരവധി പേരാണ് പത്മജയുടെ വാക്കുകളോട് യോജിച്ചും വിയോജിച്ചും പ്രതികരിക്കുന്നത്.

3

ചില പ്രതികരണങ്ങൾ ഇങ്ങനെ: '' സുരേഷ് ഗോപി ജനസേവനം ചെയ്യുന്ന ആൾ ആണ്. തൃശൂരിൽ മത്സരിച്ച ആളും ആണ്. അത് കൊണ്ട് പ്രതികരിച്ചത് ശരി തന്നെയാണ്. ദേശീയ കർഷക സമരത്തിന് പത്മജ വേണഗോപാൽ എത്ര പ്രതികരിച്ചു. ഗ്രൂപ്പ് കളിച്ച് കോൺഗ്രസ്സിൽ സ്ഥാനം നേടിയ വ്യക്തി മാത്രം അല്ലേ താങ്കൾ'' എന്നാണ് ഒരു കമന്റ്. '' പൊതുമുതൽ കൊള്ളയടിച്ചു കട്ടും മോഷ്ടിച്ചും ജീവിക്കുന്ന കപട രാഷ്ട്രീയക്കാരെ കാൾ ഏറെ മുകളിലാണ് സുരേഷ് ഗോപി എന്ന മനുഷ്യൻ.. ശരിക്കും അർഹതയുള്ള സല്യൂട്ട് തന്നെയാണ്'' എന്ന് മറ്റൊരു കമന്റ്.

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

4

'' സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം .അങ്ങനെയാണെങ്കിൽ പിന്നെ ഒരു കാര്യം ഓർമ്മിക്കേണ്ടത് രാഹുൽഗാന്ധിയും വെറുമൊരു എംപി മാത്രമാണ്.. രാഹുൽഗാന്ധിക്ക് പോലീസ് സല്യൂട്ട് അടിച്ച ഫോട്ടോ വേണോ''

''ആ SI ഒരു ഭരത് ചന്ദ്രൻ ആകണമായിരുന്നു. സുരേഷ് ഗോപി സർ പണ്ട് പറഞ്ഞ ചില ഡയലോഗുകൾ മുഖത്ത് നോക്കി പറയണമായിരുന്നു.. സുരേഷ് ഗോപി സർ... താങ്കൾ മോഹൻ തോമസ് ആകരുത്...''

''മാഡം, ബിജെപി കാരോട് ഉള്ള ദേഷ്യം കാരണം എന്തും പറയരുത്. എന്തു കൊണ്ടും കേരളത്തിലെ എംപി മാരിൽ ശ്രേഷ്ഠനും. കഴിവുള്ളവനും, അഴിമതി ഒട്ടും ഇല്ലാതാത്തവനും ആണ് സുരേഷ് ഗോപി. കൂടാതെ വലിയ മനുഷ്യ സ്നേഹിയും കൂടി ആണ്.''

Recommended Video

cmsvideo
    സുരേഷ് ഗോപിക്ക് നടുറോഡിൽ ചെരുപ്പ് സല്യൂട്ട് | Oneindia Malayalam
    5

    '' പോലീസ്‌കാരനെ ആളുകളുടെ മുന്നിൽ വെച്ച് അപമാനിച്ച സുരേഷ് ഗോപി മപ്പ് പറയണം. ഫ്രീ കിട്ടിയ പദവി. കേരള പോലീസിന്റെ നിയമം അറിയില്ലെങ്കിൽ പിന്നെ എന്തിനാ അവരുടെ സല്യൂട്ട്''

    '' Shit..... എന്നു പറയണം, നല്ലോരു വെക്തിയായിരുന്നു അധികാരം തലക്ക്പിടിച്ചപ്പൊ വകതിരിവില്ലാതായീന്ന്തോന്നുന്നു''

    '' രാഷ്ട്രീയകാരെ പുച്ഛം ആയി കണക്കാക്കിരുന്ന സുരേഷ് ഗോപി രാഷ്ട്രീയകാരൻ ആയപ്പോൾ സല്യൂട് ചോദിച്ചു വാങ്ങി... അയാൾ ഉറപ്പോട് സംസാരിക്കുമ്പോൾ അത് ആണ് ശെരി എന്ന് ഒരു തോന്നൽ അയാൾക്ക്. ഈ ചെയ്തത് വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ''.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+