Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇറങ്ങി വന്നാൽ കാണിച്ച് തരാം', ഇറങ്ങിച്ചെന്ന് രാഹുൽ മാങ്കൂട്ടത്തിൽ, വീഡിയോ വൈറൽ, ആള് വേറെയെന്ന് ബൽറാം

കോട്ടയം: സില്‍വര്‍ ലൈന്‍ സംവാദ വേദിയില്‍ കാണികളിലെ ചിലരുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്‌പോര് വൈറല്‍. മനോരമ ന്യൂസ് സംഘടിപ്പിച്ച സംവാദ പരിപാടിയായ കെ റെയില്‍ ജംഗ്ഷനിടെ കോട്ടയം നട്ടാശ്ശേരിയിലാണ് സംഭവം. വിടി ബല്‍റാം അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്.

വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ

വെല്ലുവിളിച്ചവരോട് ശക്തമായി രാഹുല്‍ എതിര്‍ത്ത് സംസാരിക്കുകയും ആളുകള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് രാഹുല്‍. പരിപാടിയുടെ വീഡിയോ സോഷ്യല്‍ വീഡിയയില്‍ വൈറലാണ്.

1

ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസ്, ബിജെപി നേതാവ് ലിജിന്‍ ലാല്‍, കെ റെയില്‍ വിരുദ്ധ സമര സമിതി നേതാവ് മിനി കെ ഫിലിപ്പ് എന്നിവരും സംവാദത്തില്‍ പങ്കെടുത്തിരുന്നു. കെ റെയിലിനെ അനുകൂലിച്ച് പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനി സംസാരിക്കുകയുണ്ടായി. എറണാകുളത്ത് നിന്ന് കോട്ടയത്തേക്കും തിരിച്ചും തനിക്ക് ദിവസവും 5 മണിക്കൂര്‍ യാത്ര ചെയ്യേണ്ടതുണ്ടെന്നും വീട് വാങ്ങി താമസിക്കാന്‍ പണമില്ലെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

2

രാഹുല്‍ മാങ്കൂട്ടത്തലിന്റെ മറുപടി ഇങ്ങനെ: ''നമുക്ക് വേഗത്തില്‍ പോകണം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല. ഈ പദ്ധതി സര്‍ക്കാര്‍ നിശ്ചയിച്ച വില പ്രകാരമാണെങ്കില്‍ 64000 കോടി രൂപയാണ് ചിലവ്. അപ്പോള്‍ നഷ്ടപരിഹാരം കൊടുക്കാന്‍ സാധിക്കില്ല. നഷ്ടപരിഹാരം കൊടുത്താല്‍ പദ്ധതി ചിലവ് 2 ലക്ഷം കോടി രൂപ''.

3

''അപ്പോള്‍ ഒരു കിലോമീറ്ററിന് ചാര്‍ജ് 10 രൂപ. 60 കിലോമീറ്റര്‍ യാത്ര ചെയ്യണമെങ്കില്‍ താങ്കള്‍ക്ക് 600 രൂപ ഒരു വശത്തേക്കും തിരിച്ചും. മൊത്തം ഒരു ദിവസം 1200 രൂപ. പത്ത് ദിവസമായാല്‍ 12000, 20 ദിവസമായാല്‍ 24000. അത്രയും മുടക്കി കെ റെയിലില്‍ യാത്ര ചെയ്യുന്നതിലും നല്ലത് 5000 രൂപ മുടക്കിയാല്‍ ഹോസ്റ്റല്‍ കിട്ടും. അത് എസ്എഫ്‌ഐ അറേഞ്ച് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അറേഞ്ച് ചെയ്യാം''.

4

ഇതോടെയാണ് കാണികളില്‍ ചിലര്‍ രൂക്ഷമായി പ്രതികരിച്ചത്. വേദിയില്‍ നിന്ന് ഇറങ്ങി വന്നാല്‍ കാണിച്ച് തരാമെന്ന് വെല്ലുവിളി ഉയര്‍ന്നതോടെ രാഹുല്‍ കാണികള്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്നു. തുടര്‍ന്ന് മറ്റ് കോണ്‍ഗ്രസ് നേതാക്കളും അവതാരകയായ നിഷ പുരുഷോത്തമനും ചേര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തിരിപ്പിക്കുകയായിരുന്നു. ഈ വീഡിയോ കോണ്‍ഗ്രസുകാര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ആഘോഷമാക്കിയിരിക്കുകയാണ്.

5

വിടി ബല്‍റാമും എംഎല്‍എമാരായ ഷാഫി പറമ്പിലും റോജി എം ജോണും രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. വിടി ബൽറാമിന്റെ കുറിപ്പ് ഇങ്ങനെ: ''സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും പൂത്തുലഞ്ഞു നിൽക്കുന്ന ഏതൊരു ക്യാമ്പസിലും മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിക്ക്‌ എതിർ പാർട്ടിക്കാർ ആരെങ്കിലും പ്രസംഗിക്കാൻ എഴുന്നേറ്റാൽ കാണുന്ന പതിവ് ദൃശ്യം. ഇത്തവണ പക്ഷേ സ്ഥലം മാറിപ്പോയി, അപ്പുറത്ത് നിൽക്കുന്ന ആളും.Rahul Mamkootathil ഉഫ്..🔥 🔥 🔥''.

Recommended Video

cmsvideo
    കെ റെയില്‍ സമരം ശക്തമാക്കാന്‍ കരുതല്‍ പട ഇറങ്ങുന്നു | Oneindia Malayalam
    6

    സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഒക്കെ പ്രസംഗിക്കുന്നവരുടെ സ്ഥിരം ഏർപ്പാടാണ് ഇത്. ഒന്ന് നേരേ നിന്നാൽ തീരാവുന്ന വെല്ലുവിളികളെ ഉള്ളു എന്ന് റോജി എം ജോൺ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രം പങ്കിട്ടാണ് ഷാഫി പറമ്പിൽ എംഎൽഎ പിന്തുണ അറിയിച്ചത്. ''സ്വന്തം ചിന്താശക്തി ഉപയോഗിക്കാൻ കഴിയാതെ, പാർട്ടി പറയുന്നത് എന്തും അതേപടി അനുസരിക്കാൻ , എഴുതി തന്നുവിടുന്ന ക്യാപ്സുളിൽ logic ഉണ്ടോയെന്നുപോലും ഒന്ന് ആലോചിക്കാൻ കഴിയാതെ,വെറും യന്ത്രങ്ങളായി എന്തിന് SFI /DYFI വിദ്യാർത്ഥി-യുവജന നേതാക്കൾ പ്രവർത്തിക്കുന്നു???'' എന്ന് കെഎസ് ശബരീനാഥൻ പ്രതികരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+