Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗുരുവായൂരപ്പന്റെ മൊത്ത കച്ചവടം സംഘികൾക്ക് ആരും തന്നിട്ടില്ല', തരത്തിൽ പോയി കളിച്ചാൽ മതിയെന്ന് മാക്കുറ്റി

കണ്ണൂര്‍: സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണത്തിന് രൂക്ഷമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി രംഗത്ത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ കെഎസ് ശബരീനാഥന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ക്കൊപ്പം റിജില്‍ മാക്കുറ്റി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രവും റിജില്‍ മാക്കുറ്റി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെയ്ക്കുകയുണ്ടായി.

ഈ കരച്ചിലുകാരി കുഞ്ഞാവ ആരെന്ന് മനസ്സിലായോ? ഇന്ന് മനംമയക്കുന്ന സുന്ദരി, ചിത്രങ്ങൾ കാണാം

1

പിന്നാലെയാണ് നിരവധി പേര്‍ കമന്റ് ബോക്‌സില്‍ ആക്രമണവുമായി എത്തിയത്. ബീഫിന്റെ പേരിലുളള കൊലപാതകങ്ങള്‍ക്ക് എതിരെയുളള പ്രതിഷേധമായി റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുക്കിടാവിനെ അറുത്ത സംഭവം വലിയ വിവാദമായിരുന്നു. ഇത് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് സൈബര്‍ ആക്രമണം.

അമല പോളിന്റെ ഹോട്ട് ദീപാവലി ലുക്ക്, ചിത്രങ്ങൾ വൈറൽ

2

ചില കമന്റുകൾ ഇങ്ങനെ: * ''ഗോകുലപാലകനായ ഭഗവാൻ കണ്ണന്റെ തിരുസന്നിധിയിൽ താങ്കൾ നിൽക്കുമ്പോൾ, ഒരു പശു കിടാവിനെ നടുറോഡിൽ ആളുകളുടെ മധ്യത്തിൽ വച്ചു കഴുത്തറത്തു കൊന്നു ഇറച്ചി വില്പനടത്തിയത് താങ്കൾ ചെയ്ത പാപത്തെ കുറിച്ച് കൂടി ഓർക്കുക... ഇപ്പോഴു താങ്കളെ പേരുകേൾക്കുമ്പോൾ ഓര്മവരുന്നത് ആ കാഴ്ചയാണ്...''

3

* ''ആരെ കാണിക്കാനാണ് ഈ 'ഫ്രാഡുകൾ' ഗുരുവായൂരിൽ പോകുന്നതെന്ന് മനസിലാവുന്നില്ല. ജിഹാദികൾ ഛർദിച്ചത് വാരി തിന്ന് 'ഹാ നല്ല സ്വാദ്' എന്ന് പറയുന്ന കൊങ്ങികൾക്ക് ക്ഷേത്രദർശനം കൊണ്ട് ഉപകാരമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല നിങ്ങൾ ആരെയാണോ പ്രീണിപ്പെടുത്താൻ ഉത്സാഹിക്കുന്നത് അവരുടെ ഈർഷ്യയായിരിക്കും ഫലം''.

4

* '' സ്വന്തം കൈ കൊണ്ട് പശുക്കുട്ടിയെ അറുത്തവൻ, ഗുരുവായൂരിൽ പോയത് എന്തായാലും പ്രാർത്ഥിക്കാൻ ആകില്ല, നാളെ ഭരണം കിട്ടുമ്പോൾ എവിടെനിന്നും മാന്തി തുടങ്ങണം എന്ന് നോക്കാൻ''

* '' നീയൊക്കെ കൃഷ്ണ ഭഗവാന്റെ ഇഷ്‌ടപ്പെട്ട പശുവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നവനാണ്. ഏഴു ജന്മം പശ്ചാത്തപിച്ചാലും മാപ്പില്ല...''

* ''മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കാൻ വേണ്ടി പശുവിനെ കൊന്ന് സ്വന്തം പാർട്ടി സസ്പെന്റ് ചെയ്ത റെജിൽ മാക്കുറ്റി എന്ന ഹിന്ദു വിരുദ്ധന് ഗുരുവായൂരിൽ എന്ത് കാര്യം.ക്ഷേത്രം അശുദ്ധമാക്കാൻ വന്ന അവനെയെല്ലാം അവിടെ നിന്ന് പുറത്താകണം. നീയൊക്കെ എന്ത് വിശ്വാസത്തിന്റെ പേരിലാണ് അവിടെ കേറി നിരങ്ങുന്നത്''.

5

* '' എന്തായാലും റിജിൽ മാക്കുറ്റിയുടെ വീരസാഹസിക പ്രവർത്തിയുടെ വീഡിയോ ഉത്തരേന്ത്യയിൽ നല്ല പോലെ ഓടുന്നുണ്ട്.. കപടഗാന്ധികൾക്ക് നല്ല പണി ആകും.പശുവിനെ കശാപ്പ് ചെയ്യുന്ന റിജിൽ മാക്കുറ്റിയ്‌ക്ക് ഗോപാലകനായ ഗുരുവായൂരപ്പസങ്കേതത്തിൽ എന്തു കാര്യം?''

* ''എല്ലാം ശരിയാണ് നീ നിൻ്റെ നിലനിൽപ്പ് രാഷ്ട്രീയം കളിക്കുന്നു. രാഷ്ട്രീയം കളിച്ചു കഴിയുമ്പോഴെക്കും നീ കാലിനു ചുവട്ടിലെ മണ്ണ് മുഴുവൻ പോയി കാണും എന്നു മാത്രം''

6

ഇത്തരം വിദ്വേഷ കമന്റുകൾ രൂക്ഷമായതോടെയാണ് റിജിൽ മാക്കുറ്റി മറുപടിയുമായി രംഗത്ത് വന്നത്. കുറിപ്പ് ഇങ്ങനെ: ചാണക സംഘികൾ ആയ RSSകാരുടെ തറവാട്ട് സ്വത്ത് കിട്ടിയതോ അവറ്റകൾക്ക് സ്ത്രീധനം കിട്ടിയതല്ല ഗുരുവായൂർ ക്ഷേത്ര മുൾപ്പെടെയുള്ള ഒരു ക്ഷേത്രങ്ങളും. അതു കൊണ്ട് എനിക്ക് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്താൻ ഒരു RSS കാരൻ്റെയും തീട്ടൂരത്തിൻ്റെ ആവശ്യമില്ല. ഗുരുവായൂർ ദർശനത്തിൻ്റെ പേരിൽ ചാണക സംഘികളായ സൈബർ ഗുണ്ടകൾ ഉണ്ടാക്കാൻ വന്നാൽ പോയി തരത്തിൽ കളിച്ചാൽ മതി അത് എന്നോട് വേണ്ട. ഗുരുവായൂരപ്പൻ്റെ മൊത്ത കച്ചവടം സംഘികൾക്ക് ആരും തന്നിട്ടില്ല.

സംഘികൾ കംസൻ്റെ സന്തതികൾ ആണ് കൃഷ്ണൻ്റെ സന്തതികൾ അല്ല''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+