കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരെ ചൊവ്വെ ഭരിക്കാനാവുന്നില്ലെങ്കില്‍ രാജി വെച്ച് പുറത്തു പോകണം; കേന്ദ്രത്തിനെതിരെ സുധീരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ നടപടക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇന്ത്യയുടെ പൊതുസമ്പത്ത് വിറ്റുതുലക്കാന്‍ അതീവ വ്യഗ്രതയോടെ വെമ്പല്‍ കൊള്ളുന്ന നരേന്ദ്ര മോഡി ഭരണകൂടം റെയില്‍വേയെ സ്വകാര്യവല്‍കരിക്കുന്നത് ആശങ്കാജനകമാണെന്ന് സുധീരന്‍ പറഞ്ഞു. നേരെ ചൊവ്വെ ഭരിക്കാനാവുന്നില്ലെങ്കില്‍ രാജി വെച്ച് പുറത്തു പോവുകയാണ് വേണ്ടത്. അതല്ലാതെ രാജ്യത്തെ സര്‍വ്വ തലത്തിലും വിറ്റ് മുടിച്ചു നശിപ്പിക്കുകയല്ല വേണ്ടതെന്നും സുധീരന്‍ പറഞ്ഞു.

പൊതുസമ്പത്ത്

പൊതുസമ്പത്ത്

രാഷ്ട്രത്തിന്റെ പൊതുസമ്പത്ത് വിറ്റു തുലയ്ക്കുന്നതിന് അതീവ വ്യഗ്രതയോടെ വെമ്പല്‍ കൊള്ളുന്ന നരേന്ദ്ര മോഡി ഭരണകൂടം ഇന്ത്യന്‍ റെയില്‍വേയെ തന്നെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികളുമായി അതിവേഗം മുന്നോട്ടു പോവുന്ന ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്.
ദേശീയോദ്ഗ്രഥനത്തിന്റെ പ്രതീകമാണ് ഇന്ത്യന്‍ റെയില്‍വേ.

റെയില്‍വേയ്ക്ക് പ്രത്യേക ബജറ്റ്

റെയില്‍വേയ്ക്ക് പ്രത്യേക ബജറ്റ്

രാജ്യത്തെ ജനജീവിതത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന റെയില്‍വേയുടെ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക ബജറ്റ് തന്നെ റെയില്‍വേയ്ക്ക് വേണ്ടി നേരത്തെ ഉണ്ടായിരുന്നത്. അതൊക്കെ ഇല്ലാതാക്കിയത് ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു.ഇപ്പോഴാകട്ടെ റെയില്‍വേ ബോര്‍ഡ് അഴിച്ചു പണിതും നിര്‍മ്മാണ ഫാക്ടറികള്‍ ഒറ്റ കമ്പനിയാക്കിയും ഓഹരി വില്‍പ്പന തുടങ്ങിയും റെയില്‍വേ ഭൂമി ദീര്‍ഘകാല അടിസ്ഥാനത്തില്‍ പാട്ടത്തിനു നല്‍കിയും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയും തീവണ്ടി സ്റ്റോപ്പുകള്‍ വ്യാപകമായി ഒഴിവാക്കിയും റൂട്ടുകളും സ്റ്റേഷനുകളും സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് വിട്ടുകൊടുത്തും സ്വകാര്യവല്‍ക്കരണ പ്രക്രിയ മുന്നോട്ടു നീക്കുകയാണ്.

സ്വകാര്യവല്‍ക്കരണം

സ്വകാര്യവല്‍ക്കരണം

വിമാനത്താവളങ്ങള്‍, എല്‍ ഐ സി, എന്‍ റ്റി സി, ഐ ഡി ബി ഐ ബാങ്ക്, ഭാരത് പെട്രോളിയം ലിമിറ്റഡ്, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങള്‍ വിറ്റഴിക്കാനുള്ള നടപടികളുടെ തുടര്‍ച്ചയാണ് റെയില്‍വേ സ്വകാര്യവല്‍ക്കരണം.
ഇതൊക്കെ സ്വകാര്യവല്‍ക്കരിച്ചാലേ നേരാം വിധം നടത്താനാവൂ എന്ന് കരുതുന്ന ഭരണാധികാരികള്‍ ഭരണരംഗത്തെ തങ്ങളുടെ കഴിവില്ലായ്മയും പരാജയവും ആണ് ഇതെല്ലാം സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് കൈമാറുന്നതിലൂടെ തെളിയിക്കുന്നത്.

Recommended Video

cmsvideo
Variyan Kunnath Removed From Dictionary Of Martyrs | Oneindia Malayalam
 രാജി വെച്ച് പുറത്തു പോവുക

രാജി വെച്ച് പുറത്തു പോവുക

നേരെ ചൊവ്വെ ഭരിക്കാനാവുന്നില്ലെങ്കില്‍ രാജി വെച്ച് പുറത്തു പോവുകയാണ് വേണ്ടത്. അതല്ലാതെ രാജ്യത്തെ സര്‍വ്വ തലത്തിലും വിറ്റ് മുടിച്ചു നശിപ്പിക്കുകയല്ല.9 ലക്ഷം കോടിയാണ് ബിപിസിഎല്ലി ന്റെ ആസ്തി. ഇത് കേവലം 65000 -70000 കോടി രൂപയ്ക്ക് സ്വകാര്യ ഗ്രൂപ്പിന് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.മുപ്പതിനായിരം കോടി രൂപയുടെ ആസ്തിയുള്ളതും ലാഭകരമായി പ്രവര്‍ത്തിക്കുന്നതുമായ തിരുവനന്തപുരം വിമാനത്താവളം ഫലപ്രദമായ യാതൊരു നിബന്ധനകളുമില്ലാതെ അദാനിക്ക് കൈമാറാന്‍ വെമ്പല്‍ കൊള്ളുന്ന അതേ സമീപനം തന്നെയാണ് എല്ലാകാര്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നത്.

 തികഞ്ഞ രാജ്യ ദ്രോഹം

തികഞ്ഞ രാജ്യ ദ്രോഹം

ഈ സ്വകാര്യ കുത്തകകളില്‍ പലരുമാകട്ടെ ബാങ്ക് തട്ടിപ്പുകളില്‍ ഏര്‍പ്പെട്ട് മുങ്ങിയിരിക്കുന്ന പശ്ചാത്തലമാണുള്ളത്.ഏതുസമയത്തും തകര്‍ന്നു വീഴാവുന്ന നിലയിലുള്ള, വിശ്വാസ്യത നഷ്ടപ്പെട്ട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ പൊതുസമ്പത്ത് കൈമാറുന്നത് തികഞ്ഞ രാജ്യ ദ്രോഹം തന്നെയാണ്.കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതും സാധാരണക്കാരെ സാമ്പത്തിക ദുരിതങ്ങളിലേക്ക് തള്ളിവിടുന്നതുമായ സര്‍വ്വതും സ്വകാര്യവല്‍ക്കരിക്കുന്ന മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.

 കോണ്‍ഗ്രസിനേ കഴിയു

കോണ്‍ഗ്രസിനേ കഴിയു

യു പി എ സര്‍ക്കാരിന്റെ കാലത്തും പൊതുമേഖല വിറ്റഴിക്കുന്ന തെറ്റായ നടപടിക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി ഐ എന്‍ ടി യു സി ദേശീയ വ്യാപകമായി സമരങ്ങള്‍ തുടര്‍ച്ചയായി നടത്തിയതും അതില്‍ പങ്കാളിയാകാന്‍ സാധിച്ചതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു.
രാജ്യത്തിന്റെ പൊതുസമ്പത്ത് വിറ്റു തുലയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനേ കഴിയു.

സ്വയം തിരുത്തലിലൂടെ

സ്വയം തിരുത്തലിലൂടെ

അതിനാവശ്യമായ തിരുത്തലുകള്‍ കോണ്‍ഗ്രസിന്റെ നയസമീപനങ്ങളിലും ഉണ്ടാകണം. ആത്മ പരിശോധനയിലൂടെ പാളിച്ചകള്‍ കണ്ടറിഞ്ഞ് സ്വയം തിരുത്തലിലൂടെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സാമ്പത്തിക നയങ്ങളിലേക്ക് മടങ്ങിപ്പോകണം. എങ്കില്‍ മാത്രമേ മോദി ഭരണകൂടത്തിന്റെ വിനാശകരമായ പൊതുസ്വത്ത് വില്‍പ്പനയെ ഫലപ്രദമായി ചെറുക്കാനാവു. അതിനെല്ലാം സാധിക്കുന്ന സാഹചര്യം ആസന്ന ഭാവിയില്‍ തന്നെ ഉയര്‍ന്നു വരട്ടെ.

English summary
congress leader VM Sudheeran against central government over railway privatisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X