'ഇത് വിജയന് ഒരിക്കലും മനസിലാകാത്ത പാഠഭാഗം, മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി വിടി ബലറാം
രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വിടി ബലറാം. നടപടികൾ എന്തുതന്നെ ആയാലും ചോദ്യം ചോദിക്കുക തന്നെ ചെയ്യും എന്നാണ് ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിക്ക് അത് ഇതുവരെ മനസിലായിട്ടില്ലന്നും പേരെടുത്ത് പറായാതെ ബലറാം പരിഹസിക്കുന്നു.
"ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയാലും, ചോദ്യം അവിടെ അവശേഷിക്കും " വിജയന് ഒരിക്കലും മനസ്സിലാവാത്ത ഒരു പാഠഭാഗമായിരുന്നു അത് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു.എന്നാണ് ബലാറാം പോസ്റ്റിൽ കുറിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബലറാമിന്റെ വിമർശനം.

ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
"ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയാലും, ചോദ്യം അവിടെ അവശേഷിക്കും " എം എൻ വിജയൻ എന്ന "മികച്ച കലാലയാധ്യാപകൻ" ഒരിക്കൽ പറഞ്ഞതാണത്രേ ഇങ്ങനെ!അദ്ദേഹത്തിന്റെ ശിഷ്യനായ മറ്റൊരു വിജയന് ഒരിക്കലും മനസ്സിലാവാത്ത ഒരു പാഠഭാഗമായിരുന്നു അത് എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു.

യൂത്ത് കോണ്ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ കലാപാഹ്വാനത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരിൽ അടൂർ പോലീസാണ് നടപടിയെടുത്തത്. മുസ്‍ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു എന്ന തലക്കെട്ടിലെഴുതിയ പോസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് കേസ്

ആഗസ്റ്റ് 16 നാണ് വിവാദ പരാമർശങ്ങൾ ഉള്ള പോസ്റ്റ് രാഹുൽ മാങ്കൂട്ടത്തിൽ പേജിൽ എഴുതി പങ്കുവെച്ചത്. മുസ്ലീം നാമധാരികളായ സഖാക്കൾ ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നുവെന്നും,എന്നാൽ അന്വേഷണം എത്തിച്ചേരുന്നത് സി.പി.എമ്മിലേക്ക് തന്നെയാണെന്നും രാഹുൽ പോസ്റ്റിൽ ആരോപിക്കുന്നു. 'നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണമെന്നും' രാഹുൽ പോസ്റ്റിൽ പറയുന്നു

കൊല്ലപ്പെട്ട ഷാജഹാൻ, വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്, കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്, പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി എന്നിവരുടെ പേരുകൾ എടുത്ത് പറഞ്ഞായിരുന്നു രാഹുലിന്റെ പോസ്റ്റ്. മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.'എമ്മെ ? എന്നും പോസ്റ്റിൽ രാഹുൽ പരാമർശം നടത്തിയിരുന്നു.
സ്റ്റൈലിഷ് ലുക്കും, കേരളീയ തനിമയും... സാരിയിൽ അതി സുന്ദരിയായി കൃഷ്ണ പ്രഭ....












Click it and Unblock the Notifications