Get Updates
Get notified of breaking news, exclusive insights, and must-see stories!

'പേര്: കുമ്പക്കുടി സുധാകരൻ; നാട്: കണ്ണൂർ; തൊഡ്രാ പാക്കലാം', കെ സുധാകരന് പിന്തുണയുമായി നേതാക്കൾ

കോഴിക്കോട്: കെ സുധാകരന് എതിരെ പ്രസംഗിച്ച സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. അമ്പിളി മാമനെ നോക്കി പട്ടികള്‍ കുരയ്ക്കാറുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. കെ സുധാകരന്റെ ജീവിതം സിപിഎമ്മിന്‌റെ ഭിക്ഷയാണ് എന്നാണ് സിവി വര്‍ഗീസ് പ്രസംഗിച്ചത്.

അമ്പിളിമാമനെ നോക്കി പട്ടികൾ കുരക്കാറുണ്ട്.. പേര് : കുമ്പക്കുടി സുധാകരൻ
നാട് : കണ്ണൂർ. തൊഡ്രാ പാക്കലാം എന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഷാഫി പറമ്പിൽ എംഎൽഎ, വിടി ബൽറാം അടക്കമുളള നേതാക്കളും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഷാഫി പറമ്പിലിന്റെ പ്രതികരണം: 'കാലന്റെ കൈയ്യിലെ കയറാണോ സി വി വർഗ്ഗീസ്.? CPIM ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കൊലവിളിക്കെതിരെ കെസെടുക്കണം. KPCC പ്രസിഡന്റിനെതിരെ നടത്തിയ അഞ്ചോളം വധശ്രമങ്ങളുടെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകളെ പോലെ സിപിഎം ഏറ്റെടുക്കുന്നത് കൂടിയാണ് ഈ പ്രസ്താവന. പാർട്ടിയുടെ കരുത്ത് കൊല്ലാനുള്ള കരുത്താണ് എന്നാണ് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയുടെ അർത്ഥം. വർഗ്ഗീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഡിജിപിക്ക് പരാതി കൊടുക്കും'.

111

വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ഒരു രാഷ്ട്രീയ പാർട്ടി നൽകുന്ന ഭിക്ഷയാണ് എതിർ രാഷ്ട്രീയ പാർട്ടിക്കാരുടെ ജീവൻ എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ ജനാധിപത്യത്തിനും മാനവികതക്കും ഒരു വലിയ ഭീഷണി തന്നെയാണ്. കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഏറെ പ്രധാനപ്പെട്ട ഒരു നേതാവാണ് തീവ്രവാദികൾ നാണിച്ചുപോവുന്ന മട്ടിൽ ഇങ്ങനെ പൊതുവേദിയിൽപ്പോലും പ്രസംഗിക്കുന്നത്! കെപിസിസി പ്രസിഡണ്ടും പാർലമെന്റ് അംഗവുമായ കെ സുധാകരനെ ആക്രമിക്കാൻ സിപിഎം അണികൾക്കുള്ള ഡോഗ് വിസിലാണ് ഇടുക്കി ജില്ലാ സെക്രട്ടറി വർഗീസിന്റെ ഈ ആഹ്വാനം.

എന്തൊരു ഹോട്ട്! അതീവ ഗ്ലാമറസ്സായി മീരാ ജാസ്മിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ

കാസർക്കോട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും ക്രൂരമായ ഇരട്ടക്കൊലപാതകങ്ങൾക്ക് ദിവസങ്ങൾക്ക് മുൻപും അവിടത്തെ ഉന്നത സിപിഎം നേതാക്കൾ ഇതുപോലെ അവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള കൊലവിളി പ്രസംഗങ്ങൾ നടത്തിയിരുന്നു. ഇത് നിയമവാഴ്ചക്കെതിരായ കലാപാഹ്വാനമാണ്. കേരളത്തിൽ ആഭ്യന്തര വകുപ്പ് എന്നൊന്നുണ്ടെങ്കിൽ ഇടുക്കി സിപിഎമ്മിലെ ഈ രണ്ടാം നമ്പർ ക്രിമിനലിനെതിരെ കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണം''.

സിആർ മഹേഷിന്റെ പ്രതികരണം: '' ജനിതകമാറ്റം വരാത്ത മണിയൻ വൈറസ് പുതിയ ഇടുക്കി സെക്രട്ടറിയിലേക്ക് പകർന്നതാണോ? അതോ ജില്ലയുടെ ചില ഉൾപ്രദേശങ്ങളിൽ വളർത്തുന്ന ചെടിയുടെ ഇലയാണോ കാരണം എന്നറിയാൻ കേരളത്തിന്റെ പൊതുസമൂഹത്തിന് താല്പര്യമുണ്ട്.... കശാപ്പുകാരൻ വർഗീസ് സെക്രട്ടറി ഇരിക്കുന്ന പാർട്ടി ഓഫീസിന് അടിയന്തിരമായി അറവ് ശാലയുടെ ലൈസൻസ് നൽകണം...'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+