കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി ലക്ഷ്യമിട്ട് ശശി തരൂര്‍; കേരളത്തില്‍ നിന്ന് ഇവര്‍ക്കും മോഹം
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിക്കാന്‍ കേരളത്തില്‍ നിന്ന് മത്സരം. നിലവിലെ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കേരള നേതാക്കള്‍ തൃപ്തരല്ല. വേണ്ടപ്പെട്ടവരൊന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് മടങ്ങിയ സീനിയര്‍ നേതാവ് എകെ ആന്റണിയെ വീണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീനിയര്‍ നേതാവായ ഉമ്മന്‍ ചാണ്ടിയും പട്ടികയിലുണ്ട്.
എന്നാല്‍ സീനിയര്‍ നേതാക്കള്‍ വേറെയും സംസ്ഥാനത്തുണ്ട്. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹൈക്കമാന്‍ഡിനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും തരൂരിനോടുള്ള അതൃപ്തിയാണോ ഇതിനുള്ള കാരണമെന്ന സംശയവും ശക്തമായിരിക്കുകയാണ്.

കേരളത്തില്‍ നിന്ന് പ്രവര്‍ത്തക സമിതിയിലേക്ക് നാല് നേതാക്കള്‍ നോട്ടമിട്ടിട്ടുണ്ട്. അതിലൊന്ന് തരൂരാണ്. എന്നാല്‍ അദ്ദേഹം പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഫെബ്രുവരില്‍ നടക്കുന്ന എഐസിസി പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുക്കുക.
ശശി തരൂരിനോട് അതൃപ്തിയൊന്നുമില്ല എന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയതാണ്. അതുകൊണ്ട് പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അതേസമയം മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അദ്ദേഹവും ദേശീയ തലത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണ്.
നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുത്ത്, വര്‍ക്കിങ് കമ്മിറ്റി പുനസംഘടിപ്പിക്കുന്നത് വരെയാണ് സ്റ്റിയറിങ് കമ്മിറ്റിക്ക് കാലാവധിയുണ്ടാവുക. ഇത് താല്‍ക്കാലിക സംവിധാനമാണെന്ന് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ തന്നെ പറയുന്നു. പുതുമുഖങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ തരൂരിന് ഇടംപിടിക്കാം. കേരളത്തില്‍ നിന്ന് കൂടുതല്‍ പേരും ഉണ്ടാകും.
എന്നാല്‍ പുതിയ അധ്യക്ഷന്‍ സ്വന്തമായി ഒരു ടീമിനെ ഉണ്ടാക്കുമ്പോള്‍ അടുത്തയാളുകളെ മാത്രം ഉള്‍പ്പെടുത്തുമെന്ന ഭയവും നേതാക്കള്‍ക്കിടയിലുണ്ട്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തര്‍ തന്നെയാവും കൂടുതലായി ഉണ്ടാവുക. ആക്ഷേപങ്ങള്‍ ഇല്ലാതാക്കാന്‍ തരൂരിനെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
സംസ്ഥാന കോണ്‍ഗ്രസില്‍ ആരൊക്കെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. പ്രവര്‍ത്തക സമിതിയില്‍ തുടരാനും അദ്ദേഹത്തിന് താല്‍പര്യമില്ല. അതുപോലെ എകെ ആന്റണി നേരത്തെ തന്നെ പ്രവര്‍ത്തക സമിതിയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചതാണ്.
12 അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെയും, പതിനൊന്ന് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുകയുമാണ് വര്‍ക്കിംഗ് കമ്മിറ്റിയിലെ രീതി. സോണിയയും ഖാര്‍ഗെയും കമ്മിറ്റിയില്‍ ഉറപ്പാണ്. കേരളത്തില്‍ നിന്ന് ശശി തരൂര്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് പ്രവര്‍ത്തക സമിതിയിലേക്ക് നോട്ടമിട്ടിരിക്കുന്നവര്‍.












Click it and Unblock the Notifications