എല്‍ദോസിനെ ഒളിപ്പിച്ചത് കോണ്‍ഗ്രസ് തന്നെയെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പുതിയ പരാതി
കൊച്ചി: ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കടുത്ത ആരോപണവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. എല്‍ദോസിനെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ് ദിവ്യ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് എല്‍ദോസിനെ കാണാനില്ലെന്നാണ്.
എറണാകുളം ഡിസിസി പ്രസിഡന്റിനെയും പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാനെയും വിളിച്ച് ചോദിച്ചാല്‍ എല്‍ദോസ് എവിടെയുണ്ടെന്ന് അറിയാം. അവര്‍ പറഞ്ഞ് തരും എംഎല്‍എ എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്നും ദിവ്യ പറഞ്ഞു. ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എല്‍ദോസിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിട്ടില്ലെന്നും ദിവ്യ ആരോപിച്ചു.

അതേസമയം പരാതിക്കാരി ഇതിനിടെ തിരുവനന്തപുരം സൈബര്‍ സെല്ലിന് പരാതി നല്കി. എല്‍ദോസിനെതിരെ കേസെടുത്തതിന് പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് യുവതി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് അരീക്കല്‍, പെരുമ്പാവൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എല്‍ദോസ് ചിറയ്ക്കല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
എല്‍ദോസിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഈ മാസം ഇരുപതിനാണ് വിധി പറയുക. തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്ന് എല്‍ദോസ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
നൈറ്റ് ലൈഫ് ഇഷ്ടമാണോ; പാര്‍ട്ടിയായി അടിച്ചുപൊളിക്കാന്‍ ഈ നഗരങ്ങള്‍ പൊളിയാണ്: ട്രിപ്പ് ഉറപ്പിച്ചോളൂ
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. എംഎല്‍എയ്ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തു. പരാതിക്കാരിയുടെ മൊഴിയും നിലവില്‍ ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും എല്‍ദോസ് കുന്നപ്പിള്ളി വാദിച്ചിരുന്നു. പരാതിക്കാരിക്കെതിരെ രണ്ട് വാറന്റുകളുണ്ട്. നിരവധി കേസുകളില്‍ പ്രതിയാണ്. രണ്ട് പോലീസുകാര്‍ക്കെതിരെ വ്യാജ പരാതി ഉന്നയിച്ചയാളാണെന്നും എല്‍ദോസ് പറഞ്ഞു.
അതേസമയം എംഎല്‍എ ആക്രമിച്ചു എന്ന് പറയുന്ന ദിവസം പോലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു. അന്ന് ഇവര്‍ ഒരു പരാതിയും ഉന്നയിച്ചിരുന്നില്ല. അടുത്ത് ദിവസമാണ് പരിക്കേറ്റ സര്‍ട്ടിഫിക്കറ്റ് ആശുപത്രിയില്‍ നിന്ന് വാങ്ങിയത്. പരാതി നല്കുമ്പോള് ബലാത്സംഗം ചെയ്തുവെന്ന് എവിടെയും പറയുന്നില്ലെന്നും എംഎല്‍എ വാദിച്ചു. തന്നെ അപായപ്പെടുത്താന്‍ എംഎല്‍എ ശ്രമിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ വാദം.
അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഒരു വീടിന് പിന്നില്‍ ഒളിച്ചപ്പോള്‍, എംഎല്‍എയും സുഹൃത്തും അനുനയിപ്പിച്ച് റോഡില്‍ എത്തിച്ചു. അവിടെ വെച്ചായിരുന്നു മര്‍ദനം. നാട്ടുകാരുടെ മുന്നില്‍ തന്റെ ഭാര്യയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോയെന്നും പരാതിക്കാരി പറഞ്ഞു.
-
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?












Click it and Unblock the Notifications