ചെറിയാനെ മുൻനിർത്തി കളിക്കാൻ കോൺഗ്രസ്.. സുധാകരൻ കാത്തുവെച്ചത് ഈ പദവി?
തിരുവന്തപുരം; ഇരുപത് വർഷത്തിന് ശേഷം ഇടതുബന്ധം അവസാനിപ്പിച്ച് കേൺഗ്രസിൽ തിരിച്ചെത്തിയിരിക്കുകയാണ് ചെറിയാൻ ഫിലിപ്പ്. കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് താൻ കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന് ചെറിയാൻ വ്യക്തമാക്കിയത്. സി പി എമ്മിൽ തന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടുവെന്നും തനിക്ക് രാഷ്ട്രീയക്കാരനായി തുടരണമെങ്കിൽ കോൺഗ്രസിലേക്ക് മടങ്ങിയേ മതിയാകൂവെന്നും ചെറിയാൻ പറഞ്ഞു. അതേസമയം ചെറിയാൻ മടങ്ങിയെത്തിയാൽ കോൺഗ്രസിൽ എന്ത് പദവി നൽകുമെന്ന ചോദ്യമാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്. പാർട്ടിയിൽ അർഹമായ പരിഗണന നൽകി സുപ്രധാന പദവി തന്നെയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ചെറിയാന് കാത്ത് വെച്ചിരിക്കുന്നതെന്നാണ് സൂചന.
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും രാജ്യസഭ തിരഞ്ഞെടുപ്പിലും സി പിഎം പരിഗണിക്കാതിരുന്നതാണ് ചെറിയാനെ ഇപ്പോൾ കോൺഗ്രസിലേക്ക് മടങ്ങുന്നതിന് പ്രേരിച്ചത്. നിയമസഭയിലേക്ക് അവസരം ലഭിക്കാതിരുന്നപ്പോൾ രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന് നേരത്തേ സി പി എം വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ആദ്യ അവസരം എളനരം കരീമിനായിരുന്നു പാർട്ടി നൽകിയത്. രണ്ടാം അവസരം തനിക്ക് നൽകുമെന്ന് ചെറിയാൻ ഫിലിപ്പ് പ്രതീക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം നവകേരള മിഷൻ ഡയറക്ടർ സ്ഥാനം രാജിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ രമ്ടാം സീറ്റ് സി പി എം ജോൺ ബ്രിട്ടാസിനായിരുന്നു നൽകിയത്. ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു ചെറിയാൻ.

ഈ സാഹചര്യം കൃത്യമായി മുതലെടുത്ത കോൺഗ്രസ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും മുതിർന്ന നേതാക്കൾ തന്നെ ഇടപെട്ട് അ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾക്ക് മുൻകൈയ്യെടുക്കുകയും ചെയ്യുകയായിരുന്നു. അതേസമയം ചെറിയാന്റെ വരവ് കോൺഗ്രസ് ഇതിനോടകം തന്നെ സി പി എമ്മിനെതിരെയുള്ള ആയുധമാക്കി കഴിഞ്ഞു. പുനഃസംഘടനയിൽ പ്രതിഷേധിച്ച് ആറ് കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടെങ്കിലും അതിനുള്ള മറുപണി എന്ന നിലയിലാണ് ചെറിയാന്റെ കോൺഗ്രസ് പ്രവേശത്തെ പാർട്ടി നേതാക്കൾ ആഘോഷിക്കുന്നത്. വരും ദിവസങ്ങളിലും ചെറിയാനെ മുന്നിൽ നിർത്തി സി പി എമ്മിനെ പ്രതിരോധിക്കാൻ തന്നെയാകും കോൺഗ്രസ് നീക്കം.

സി പി എമ്മിലെ പല ഉൾകളികളും അറിയാമെന്ന് ഇതിനോടകം തന്നെ ചെറിയാൻ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരും ചീങ്കണികളാണെന്നും മന്ത്രിമാർക്കും സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും പിണറായിയെ പേടിയാണെന്നും ചെറിയാൻ ഫിലിപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കോക്കസിന്റെ പിടിയിലാണ് പിണറായി വിജയനെന്നും ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തിയിരുന്നു.

ഒന്നാം പിണറാി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ സുപ്രധാന ചുമതല വഹിച്ചിരുന്ന ചെറിയാൻ ഫിലിപ്പ് വരും ദിവസങ്ങളിൽ സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്ന പല വെളിപ്പെടുത്തലും നടത്തുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇത് കോൺഗ്രസ് ആയുധമാക്കുമെന്ന കാര്യത്തിലും തർക്കമില്ല.

അതേസമയം ചെറിയാനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുമ്പോൾ അദ്ദേഹത്തിന് പാർട്ടി എന്ത് പദവിയാകും നൽകുകയെന്നതുള്ളതാണ് പ്രധാന ചോദ്യം. അധികാരം പ്രതീക്ഷിച്ചല്ല താൻ കോൺഗ്രസിലേക്ക് പോകുന്നതെന്നാണ് ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇടതുപക്ഷത്ത് നിന്ന് അധികാര സ്ഥാനങ്ങൾ ലഭിച്ചിരുന്നു. അധികാര സ്ഥാനം ലക്ഷ്യമാക്കിയല്ല കോണ്‍ഗ്രസ്സില്‍ പോകുന്നത്. രാഷ്ട്രീയ വ്യക്തിത്വത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ്സില്‍ പോകുന്നതെന്നും ചെറിയാൻ പറഞ്ഞിരുന്നു.

എന്നാൽ രാജ്യസഭാ സീറ്റ് തരാത്ത സിപിഎം നടപടിയിൽ വേദനയുണ്ടെന്നും നിയമസഭയിലേയ്ക്ക് സീറ്റ് തരാമായിരുന്നുവെന്നും പരിഭവിച്ച ചെറിയാൻ കോൺഗ്രസിലേക്ക് മടങ്ങിയെത്തുന്നത് വലിയ പ്രതീക്ഷയോടെയാണെന്ന് നേതൃത്വം കരുതുന്നുണ്ട്. തനിക്ക് കെ പി സി സി പദവികൾ വേണ്ടെന്ന് ചെറിയാൻ ഇതിനോടകം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചെറിയാന് രാജ്യസഭ സീറ്റ് കോൺഗ്രസ് നൽകിയേക്കില്ലെന്ന സൂചനയാണ് ഉള്ളത്. ചെറിയാന് രാജ്യസഭ സീറ്റ് നൽകാൻ ആലോചനയില്ലെന്നും അർഹമായ പദവി കെ പി സി സി അധ്യക്ഷൻ അദ്ദേഹത്തിന് നൽുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് എ കെ ആന്റണി പ്രതികരിച്ചത്.

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നടപ്പാക്കാനൊരുങ്ങ സെമി കേഡർ സംവിധാനത്തിന്റെ ഭാഗമായി ചെറിയാന് എന്തെങ്കിലും സുപ്രധാന പദവികൾ നൽകിയേക്കുമെന്ന വിലയിരുത്തലുകൾ ഉണ്ട്. കോൺഗ്രസ് പ്രവർത്തകർക്കായി രാഷ്ട്രീയ പഠന സ്കൂൾ തുടങ്ങുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിന്റെ തലപ്പത്ത് ചെറിയാനെ നിയമിച്ചേക്കുമോയെന്നുള്ള ചർച്ചകൾ ഉണ്ട്. എന്തായാലും പാർട്ടി അംഗത്വം ലഭിച്ച ശേഷം ചെറിയാൻ ഫിലിപ്പുമായി സുധാകരനും വി ഡി സതീശനും ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും അന്തിമ തിരുമാനം കൈക്കൊണ്ടേക്കുകയെന്നാണ് റിപ്പോർട്ട്.

അതിനിടെ ചെറിയാൻ ഫിലിപ്പിന്‌റെ തിരിച്ചുവരവ് ഒരു തുടക്കം മാത്രമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ണ്ടുമൂന്നു പേർ കോൺഗ്രസ് വിട്ടുപോയപ്പോൾ സിപിഎം അത് വലിയ ആഘോഷമാക്കി എടുത്തു. അന്നേ ഞങ്ങൾ പറഞ്ഞിരുന്നതാണ് അത്ര വലിയ ആഘോഷം വേണ്ടെന്ന്. കാതു കുത്തിയവർ പോയാൽ കടുക്കൻ ഇട്ടവർ വരും. ഇത് അതിന്റെ തുടക്കമാത്രമാമ്.ഇതിനു മുന്‍പ് എറണാകുളത്ത് ആയിരത്തിലധികം പേരും കോഴിക്കട്, മലപ്പുറം തിരുവനന്തപുരം ജില്ലകളില്‍ നൂറുകണക്കിനു പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ചെറിയാൻ ഫിലിപ് നേരത്തെയുണ്ടായിരുന നിലപാട് മാറ്റി, അത്ര മാത്രമേ സംഭവിച്ചിട്ടുള്ളു എന്നാണ് എ വിജയരാഘവൻ പ്രതികരിച്ചത്. ചെറിയാൻ സി പി എം അംഗമല്ല. അദ്ദേഹം സംഘടനാ ചുമതലയൊന്നും നിർവഹിക്കുന്നില്ല. പാർട്ടിയുടെ സഹയാത്രികൻ മാത്രമായിരുന്നു എന്നുമാണ് വിജയരാഘവൻ പറഞ്ഞത്.












Click it and Unblock the Notifications