ആരാച്ചാർക്കും അഹിംസാ അവാർഡോ? ശശി തരൂരിനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം
തിരുവനന്തപുരം: ഇടത് സർക്കാരിനെയും നരേന്ദ്ര മോദിയേയും പ്രശംസിച്ച ശശി തരൂരിനെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതകൾ ഇല്ലാതാക്കരുതെന്നാണ് വീക്ഷണത്തിലെ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്നത്.സ ര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ തന്നെ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കരുതെന്ന വിമർശനമാണ് വീക്ഷണം നടത്തുന്നത്.
ശശി തരൂരിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ലക്ഷ്യം അദ്ദേഹം തന്നെയാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ലേഖനം പ്രസിദ്ധീകരിച്ചത്. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നാണ് ലേഖനം പറയുന്നത്. അടുത്തിടെ ഉണ്ടായ വിവാദങ്ങൾ തന്നെയാണ് വീക്ഷണം ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുന്ന ലേഖനത്തിന് 'ആരാച്ചാർക്കും അഹിംസാ അവാർഡോ' എന്ന തലക്കെട്ടാണ് നൽകിയത്.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണ്.കർക്കിടക സന്ധിയിൽ രാമ സ്‌തുതി ചൊല്ലേണ്ടയടുത്ത് രാവണൻ സ്‌തുതി ചൊല്ലരുതെന്നും ലേഖനം പറഞ്ഞു വയ്ക്കുന്നുണ്ട്. ഒപ്പം ട്രംപുമായി കൂടിക്കാഴ്‌ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര്‍ശിച്ചു.
കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത് സിപിഎം ആയിരുന്നെന്നും കോൺഗ്രസിലെ വ്യവസായ മന്ത്രിമാർ ദീഘവീക്ഷണത്തോടെയാണ് വകുപ്പുകൾ കൈകാര്യം ചെയ്‌തതെന്നും അവർക്ക് ഇല്ലാത്ത എന്ത് മിടുക്കാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കുള്ളതെന്നും മുഖപത്രം ചോദിക്കുന്നുണ്ട്. തരൂരിന്റെ എല്ലാ വാദങ്ങളും തള്ളുകയാണ് വീക്ഷണം ചെയ്യുന്നത്.
അതിനിടെ ശശി തരൂരിനെതിരെ കോൺഗ്രസിൽ ശക്തമായ എതിർപ്പ് ഉയർന്നു വരുന്നുണ്ട്. ഏറ്റവും ഒടുവിൽ കെ മുരളീധരനും തരൂരിനെ വിമർശിച്ച് രംഗത്ത് വന്നു. പാർട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കൾക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂർ പാർട്ടിക്ക് വിധേയനാകണമെന്നും കെ മുരളീധരൻ തുറന്നടിച്ചു.
ശശി തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കണം. നാല് തവണ ജയിപ്പിച്ച പാവപ്പെട്ട പാർട്ടി പ്രവർത്തകരെ തരൂർ മറന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമായതിന് പിന്നാലെയാണ് മുരളീധരന്റെ പ്രസ്‌താവന വന്നിരിക്കുന്നത്.
ശശി തരൂരിനെ തള്ളിപ്പറഞ്ഞ് കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും യുഡിഎഫ് കൺവീനർ എംഎം ഹസനുമടക്കം രംഗത്തെത്തിയപ്പോഴും കെപിസിസി അധ്യക്ഷൻ അൽപ്പം മയത്തിലാണ് വിഷയത്തിൽ പ്രതികരിച്ചത്. ശശി തരൂരിനെ വിമർശിക്കാതെ വ്യവസായ മന്ത്രിയുടെ അവകാശ വാദങ്ങൾ തള്ളുക മാത്രമാണ് കെ സുധാകരൻ ചെയ്‌തത്.












Click it and Unblock the Notifications