Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാര്യക്ഷമതയുള്ള, വാക്കുപാലിക്കുന്ന നേതാവ്'; മുഖ്യമന്ത്രിക്ക് പ്രശംസയുമായി ശശിതരൂര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പിണറായി വിജയന്‍ കാര്യക്ഷമതയുള്ള, വാക്കുപാലിക്കുന്ന നേതാവാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചത്.

'മുഖ്യമന്ത്രിയുമായി പല തവണ സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കാര്യങ്ങളില്‍ ആശയ വ്യക്തതയുള്ളയാളാണ് അദ്ദേഹമെന്നാണ് എന്റെ അനുഭവം. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണ്'- ശശി തരൂര്‍ പറഞ്ഞു.

shashi tharoor

ബിജെപിക്കും ആം ആദ്മിക്കും പുറമെ തനിക്ക് പോകാൻ മറ്റ് വഴികൾ ഉണ്ടെന്നും തരൂർ അഭിമുഖത്തിൽ പറയുന്നു.കോൺഗ്രസ് രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന നിരവധി രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ട്. ബിജെപി, ആം ആദ്മി എന്നിവിടങ്ങളിൽ നിന്നല്ലാതെ നിരവധി പാർട്ടികളിൽ നിന്ന് വിളി വരുന്നുണ്ട്. ഇപ്പോൾ കോൺഗ്രസിൽ തന്നെ തുടരാനാണ് തീരുമാനം. ബിജെപി രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

പാർട്ടി പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് തന്നാൽ മത്സരിക്കുമെന്നും തരൂര്‍ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രമം നടത്തിക്കൂടെ എന്ന് സുഹൃത്തുക്കൾ ചോദിക്കുന്നുണ്ടെന്നും ശശി തരൂർ അഭിമുഖത്തില്‍ പറഞ്ഞു. മുൻപും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂർ രംഗത്തെത്തിയിട്ടുണ്ട്. ലുലുമാൾ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുകയാണെന്നും ഇതു നല്ല കാര്യമാണെന്നും ശശി തരൂർ പറഞ്ഞത് കോൺഗ്രസിനുള്ളിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

വെറൈറ്റി ഫോട്ടോഷൂട്ടുമായി മീര നന്ദൻ.... ഏറ്റെടുത്ത് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+