കേരളത്തിലെ റോഡുകളിൽ ഇത്രയധികം ആംബുലൻസോ? ട്വീറ്റുമായി കോൺഗ്രസ് നേതാവ്, പിന്നാലെ മലയാളി പൊങ്കാല
നിരത്തുകളിലെ ആംബുലൻസ് കണ്ടപ്പോൾ കേരളത്തിലെത്തിയ കോൺഗ്രസ് ദേശീയ നേതാവിന് അത്ഭുതം. ഭാരത് ജോഡോ യാത്രയ്ക്കൊപ്പം എത്തിയ ഗൗരവ് പാന്ഥിയാണ് കേരളത്തിലെ റോഡുകളിൽ കാണുന്ന ആംബുലൻസുകളിൽ അത്ഭുതം പ്രകടിപ്പിച്ച് ട്വീറ്റ് ചെയതത്. ഇത്രയധികം എണ്ണം നിരത്തുകളിലോ! കേരളത്തിൽ അത്യാഹിതമൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്നാണ് പാന്ഥിക്ക് ട്വീറ്റ് ചെയ്തത്.
'കഴിഞ്ഞ രണ്ട് ദിവസമായി ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിനിടെ എവിടെ നോക്കിയാലും ഓരോ പത്തുമിനിറ്റിലും റോഡിലൂടെ ആംബുലൻസുകൾ പായുന്നു. 2021ലെ ദില്ലിയിലെ കൊവിഡ് സാഹചര്യമാണ് ഓർമ്മ വന്നത്. അത്യാഹിത സാഹചര്യങ്ങളൊന്നുമില്ലെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ട്വീറ്റ്.ആംബുലൻസുകൾക്കായി വഴിമാറിക്കൊടുത്ത കോൺഗ്രസ് പ്രവർത്തകരെ പ്രശംസിക്കാനും ഗൗരവ് പാന്ഥി മറന്നില്ല.

ട്വീറ്റിൽ മുഖ്യമന്ത്രിയെ പാന്ഥി ടാഗ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഷറപ്പോവയെയു, കാൾസണെയും, വരെ പഠിപ്പിക്കാൻ പോയ മലയാളിയുടെ വരവ്. ട്വീറ്റ് ചെയ്ത പാന്ഥി കേരളത്തിലെ ദുരന്തനിവാരണ അടിയന്തര സേവനത്തെക്കുറിച്ച് ക്ലാസ് തന്നെ എടുത്തുകൊടുത്തു. ആംബുലൻസുകൾ ദുരന്തനിവാരണ അടിയന്തര സേവനങ്ങളുടെ ഭാഗമായി ഓടുന്നതാണെന്നും കേരളത്തിന്റെ ആരോഗ്യമേഖലയുടെ മേന്മയാണെന്നും കാര്യകാരണം സഹിതം വിശദീകരിച്ചുകൊടുത്തു.
വെറും ട്വീറ്റ് മാത്രമല്ല വാദങ്ങൾക്ക് ബലമേകുന്ന റിപ്പോർട്ടുകൾ സഹിതം ചൂണ്ടിക്കാണിച്ചാണ് മലയാളികൾ ട്വീറ്റുമായെത്തിയത്. കോൺഗ്രസിന്റെ ദില്ലിയിലെ നേതാവാണ് ഗൗരവ് പാന്ഥി.കോൺഗ്രസിന്റെ സമൂഹമാധ്യമ ചുമതലകളുള്ള നേതാവ് കൂടിയാണ് പാന്ഥി.
അതേസമയം ഇതുവരെയുള്ള ഭാരത് ജോഡോ യാത്രയിൽ താന്‍ തിരിച്ചറിഞ്ഞ കാര്യം ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയ നിര്‍മാണമാണെന്ന് രാഹുല്‍ഗാന്ധിയും കുറ്റപ്പെടുത്തി. അപകടമുണ്ടാക്കുംവിധം ആംബുലന്‍സുകളുടെ ചീറിപ്പായലും അമ്പരപ്പിച്ചു. ആംബുലന്‍സുകള്‍ക്കുള്ളില്‍ ഏറെയും റോഡപകടങ്ങളില്‍പെട്ടവരാണെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. ആദ്യം താന്‍ കരുതിയത് അമിതവേഗത്തില്‍ വാഹനമോടിക്കുന്നതാണ് കാരണമെന്നാണ്. എന്നാല്‍ അതല്ല ഇവിടത്തെ റോഡുകളുടെ അശാസ്ത്രീയ നിര്‍മാണമാണ് ഇത്രയും അപകടങ്ങള്‍ക്ക് കാരണമെന്നാണ് മനസിലായതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
താൻ സർക്കാരിനെയോ മുഖ്യമന്ത്രിയേയോ കുറ്റപ്പെടുത്തുകയല്ല, ഇന്ന് എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നതെങ്കിൽ മുൻപ് യുഡിഎഫ് ഭരിച്ചിട്ടുണ്ട്.റോഡ് നിർണമാണത്തിലെ അപാകതയാണ് പ്രശ്നം. ഇത് ഗൌരവമായി കണ്ട് സർക്കാർ വിഷയം പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര തുടരുകയാണ്. നേതാക്കളും അണികളും ആവേശത്തോടെ ഏറ്റെടുത്ത യാത്രയെ
കോൺഗ്രസിനെ ഉറക്കമുണർന്ന ആന എന്നാണ് മുതിർന്ന നേതാവ് ജയറാം രമേശ് കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്.
കറുപ്പഴകിൽ അനശ്വര.... സാരിയിൽ പുത്തൻ ഫോട്ടോഷൂട്ട് ... കാണാം ചിത്രങ്ങൾ...
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'










Click it and Unblock the Notifications