കെപിസിസിയില്‍ കൊവിഡ് കണ്‍ട്രോള്‍ റൂം തുറന്ന് കോണ്‍ഗ്രസ്, നേതൃത്വം നല്‍കി എസ്എസ് ലാല്‍
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം തുറന്ന് കോണ്‍ഗ്രസ്. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്താണ് കൊവിഡ് കണ്‍ട്രോള്‍ റൂം തുറന്നിരിക്കുന്നത്. കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥി ഡോ എസ്എസ് ലാലിന്റെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നേരത്തെ തന്നെ കഴക്കൂട്ടത്ത് വിജയിച്ചാല്‍ എസ്എസ് ലാലിനെ ആരോഗ്യ മന്ത്രിയാക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. അതിന്റെ തുടക്കം കൂടിയാണിത്. ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ മികവ് ലാലിനുണ്ട്. അത് ജനങ്ങളിലേക്ക് എത്തിക്കാന്‍ കൂടിയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

കണ്‍ട്രോള്‍ റൂമിനായി ഐഎംഎയുടെ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും മുല്ലപ്പള്ളി ആ വശ്യപ്പെട്ടു. നേരത്തെ കൊവിഡ് ആദ്യ തരംഗത്തിന്റെ സമയത്ത് കോണ്‍ഗ്രസ് കേരളത്തില്‍ നിശബ്ദമായിരുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. യാതൊരു ഇടപെടലും നടത്താത്തത് കൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടതെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ സിപിഎം യാതൊരു പ്രവര്‍ത്തനങ്ങള്‍ക്കും അനുവദിച്ചില്ലെന്നാണ് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞിരുന്നത്.
അതേസമയം തൃശൂര്‍ പൂരത്തിന് കോണ്‍ഗ്രസിന് ഒരിക്കലും എതിര് നിന്നിട്ടില്ലെന്നും, പക്ഷേ നിലവിലെ സാഹചര്യത്തില്‍ പൂരം നടത്തേണ്ടതുണ്ടോയെന്ന് സര്‍ക്കാരും സംഘാടകരുമാണ് ആലോചിക്കേണ്ടത്. ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇതിനിടെ കോണ്‍ഗ്രസ് മുഖപത്രം ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത വിഷയത്തിലും മുല്ലപ്പള്ളി പ്രതികരിച്ചു. അദ്ദേഹത്തെ ഉപാധികളില്ലാതെ സ്വാഗതം ചെയ്യുകയാണ്. കോണ്‍ഗ്രസിലേക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആര് വന്നാലും സ്വീകരിക്കാം. വരാന്‍ തയ്യാറാണെങ്കില്‍ ചെറിയാന്‍ ഫിലിപ്പുമായി ചര്‍ച്ചയാവാമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Recommended Video
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
ഇതിനിടെ തൃശൂര്‍ പൂരം നടത്തണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ആചാരങ്ങള്‍ പാലിച്ച് പൂരം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ച് കൊവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകണം. ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് കാലാവധി നീട്ടണം. യുഡിഎഫ് പ്രവര്‍ത്തകര്‍ കൊവിഡ് രോഗികള്‍ക്ക് വേണ്ട സഹായം നല്‍കാന്‍ രംഗത്തിറങ്ങണമെന്നും ചെന്നിത്തല ആഹ്വാനം ചെയ്തു. കാണികളെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications