സുധാകരന് കൂച്ചുവിലങ്ങിട്ടതിന് പിന്നില്‍ ആ നീക്കമോ: കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍
തിരുവനന്തപുരം: പാർട്ടി പുനഃസംഘടന നിർത്തിവെക്കാനുള്ള എ ഐ സി സി നിർദേശം വന്നതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍. എ ഐ സി സിയുടെ അപ്രതീക്ഷിത നീക്കത്തില്‍ കടുത്ത അതൃപ്തിയാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗത്തിനുമുള്ളത്.
ചർച്ചകളെല്ലാം പൂർത്തിയാക്കി പ്രഖ്യാപനത്തിന് തയ്യാറെടുക്കുമ്പോഴായിരുന്നു പുനഃസംഘടന നിർത്തിവെക്കാനുള്ള നിർദേശം എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വർ കെ പി സി സി നേതൃത്വത്തിന് കൈമാറിയത്. ഏതാനും എംപിമാർ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അതിനാല്‍ പുനഃസംഘടന നിർത്തിവെക്കുന്നുവെന്നുമായിരുന്നു എ ഐ സി സിയുടെ നിലപാട്.

എ ഐ സി സിയുടെ ഈ നീക്കത്തില്‍ കടുത്ത എതിർപ്പാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉന്നയിച്ചത്. തന്റെ അതൃപ്തി അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എ ഐ സി സിയുടെ നീക്കം ഇരട്ടത്താപ്പാണെന്നാണ് കെ പി സി സി നേതൃത്വം വിമർശിക്കുന്നത്. സംഘടന തിരഞ്ഞെടുപ്പിന് മുമ്പായി പുനഃസംഘടന നടത്തുമെന്ന ഉറച്ച് വാശിയിലായിരുന്നു നേരത്തെ മുതല്‍ തന്നെ കെ സുധാകരന്‍. ഈ ഒരു നിലപാടിനാണ് എ ഐ സി സിയുടെ നിർദേശത്തോടെ തിരിച്ചടി ലഭിച്ചിരിക്കുന്നത്.

പുനഃസംഘടന നിർത്തിവെക്കണമെന്ന ആവശ്യം സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകള്‍ ഉയർത്തിയിരുന്നു. എന്നാല്‍ അന്ന് വഴങ്ങാത്ത എ ഐ സി സി നേതൃത്വം ഇപ്പോള്‍ ഏതാനും എംപിമാരുടെ എതിർപ്പ് ചൂണ്ടിക്കാട്ടി പുനഃസംഘടന നിർത്തിവെക്കുന്നതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നാണ് കെ സുധാകരന്‍ അനുകൂലികള്‍ ആരോപിക്കുന്നത്.

എ കെ ആന്റണി ഉള്‍പ്പടേയുള്ള മുതിർന്ന നേതാക്കളെ നേരില്‍ കണ്ടും സുധാകരന്‍ തന്റെ അതൃപ്തി അറിയിക്കും. ഉമ്മന്‍ചാണ്ടി ദില്ലിയില്‍ നേരിട്ടെത്തി എതിർപ്പ് അറിയിച്ചിട്ടും പുനഃസംഘടനയുമായി മുന്നോട്ട് പോവാന്‍ തന്നെയായിരുന്നു എ ഐ സി സിയുടെ നിർദേശം. എന്നാല്‍ ഇപ്പോള്‍ പൊടുന്നനെ നിർത്തിവെക്കാനുള്ള നിർദേശത്തിന് പിന്നില്‍ എംപിമാരുടെ എതിർപ്പ് മാത്രമല്ലെന്നാണ് കെ പി സി സി നേതൃത്വം വിശ്വസിക്കുന്നത്.

ഇപ്പോഴത്തെ ഈ നീക്കത്തിന് പിന്നില്‍ എ ഐ സി സിയുടെ സംഘടന ചുതമലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലണെന്നാണ് സുധാകരന്‍ അനുകൂലികള്‍ അടക്കം പറയുന്നത്. ഇതിന്റ അടിസ്ഥാനത്തിലാണ് എതിർപ്പ് ഉന്നയിച്ച് എംപിമാർ ആരൊക്കെയാണെന്നും പരാതി എന്താണെന്നും തന്നെ അറിയിക്കണമെന്നും സുധാകരന്‍ ഹൈക്കമാന്‍ഡിനോട് കത്തിലൂടെ ആവശ്യപ്പെട്ടത്.

പുതിയ സാഹചര്യത്തില്‍ ഗ്രൂപ്പ് നേതൃത്വവുമായി പുതിയ ചർച്ചയും കെ പി സി സി അധ്യക്ഷന്‍ നടത്തും. രമേശ് ചെന്നിത്തല നേരത്തെ തന്നെ പുനഃസംഘടനയ്ക്ക് പൂർണ്ണമായി വഴങ്ങിയിരുന്നു. എതിർ സ്വരങ്ങളുണ്ടെങ്കിലും എ ഗ്രൂപ്പും പുനഃസംഘടനയ്ക്ക് അനുകൂലമാണ്. എങ്കിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കെ സുധാകരന്‍ വീണ്ടും ചർച്ച നടത്തും.

പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ വീണ്ടും മാറിയിരിക്കുകയാണ്. വിഡി സതീശന്‍-കെസി വേണുഗോപാല്‍ അച്ചുതണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന സംശയമാണ് സുധാകരനുള്ളത്. ഇതിനെ പ്രതിരോധിക്കാന്‍ പരമ്പരാഗത എ, ഐ ഗ്രൂപ്പുകളെ ഒപ്പം നിർത്താനാണ് സുധാകരന്‍ ശ്രമിക്കുന്നത്.
Recommended Video

ഡിസംബറില്‍ പ്രഖ്യാപിക്കാനിരുന്ന പുനഃസംഘടന പട്ടിക പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. പിന്നീട് രണ്ട് മാസത്തോളമെടുത്ത് ശദമായ ചർച്ചകളിലൂടെ തയാറാക്കിയ അന്തിമ കരട് പട്ടിക വി.ഡി.സതീശന്റെ അഭിപ്രായത്തിനായി വിട്ടിരിക്കുമ്പോഴാണ് എ ഐ സി സിയുടെ വിലക്ക് വരുന്നത്. എംപിമാർക്ക് പരാതിയുണ്ടെന്ന കാര്യം വിഡി സതീശനും സമ്മതിക്കുന്നുണ്ട്. ഇതിലാണ് സുധാകരന് കൂടുതല്‍ അതൃപ്തി












Click it and Unblock the Notifications