കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധത്തിലും സിബിഐ എത്തിയേക്കും; കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബിജെപിയും

  • By അൻവർ സാദത്ത്
Google Oneindia Malayalam News

കണ്ണൂര്‍: കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ ഒറ്റപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഷുഹൈബ് വധക്കേസില്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാനും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളിലേക്ക് അന്വേഷണമെത്തിക്കാനുമാണ് ശ്രമം തുടങ്ങിയത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നീക്കങ്ങള്‍ ശക്തമായിട്ടുണ്ട്.

ഷുഹൈബ് കൊലക്കേസില്‍ കണക്കുകള്‍ മാറി; അക്രമിസംഘത്തില്‍ കൂടുതല്‍പേര്‍, നിര്‍ണായക വിവരം പുറത്ത്ഷുഹൈബ് കൊലക്കേസില്‍ കണക്കുകള്‍ മാറി; അക്രമിസംഘത്തില്‍ കൂടുതല്‍പേര്‍, നിര്‍ണായക വിവരം പുറത്ത്

കേസില്‍ പിടിയിലാകുന്ന പ്രതികള്‍ യഥാര്‍ഥ പ്രതികളല്ലെന്നും സിബിഐ തന്നെ അന്വേഷണം നടത്തണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഷുഹൈബിന്റെ പിതാവും ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയിലേക്ക് നീങ്ങുകയാണ്. യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പോലീസ് വൈകിയാല്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാകും.

shuhaib

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ബിജെപിയുടെയും നിലപാട്. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സിബിഐ അന്വേഷണം നടത്താന്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, ഷുക്കൂര്‍ വധക്കേസിലും മനോജ് വധക്കേസിലും നേതാക്കളെ ഉള്‍പ്പെടുത്തിയ രീതിയില്‍ ഷുഹൈബ് വധക്കേസിലും സിബിഐ അന്വേഷണം സിപിഎമ്മിന് ഭീഷണിയായിരിക്കും.

ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രിഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

നിലവില്‍ സംസ്ഥാന പോലീസിന്റെ കേസ് അന്വേഷണത്തില്‍ ബന്ധുക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ സര്‍ക്കാരിന് നാണക്കേടായിരിക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തവരവെ കൊലപാതക രാഷ്ട്രീയം സജീവ ചര്‍ച്ചാ വിഷയമാകുന്നത് സിപിഎമ്മിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കേസില്‍ എല്ലാ പ്രതികളെയും ഉടന്‍ പിടികൂടി കുറ്റപത്രം സമര്‍പ്പിക്കാനാകും പോലീസിന്റെ ശ്രമം.

English summary
Shuhaib murder: Congress seeks probe by rights panel, Case will be handover to CBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X