ടിപി വധത്തിനുശേഷം ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയായി ഷുഹൈബ് വധം

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ടിപി ചന്ദ്രശേഖരന്‍ വധത്തിനുശേഷം ഷുഹൈബ് വധം സിപിഎമ്മിന് തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടു കൊലപാതകങ്ങളും തമ്മിലുള്ള പ്രധാന സാമ്യം ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നടന്നു എന്നുള്ളതാണ്. നേരത്തെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ തോല്‍വിക്ക് മുഖ്യകാരണം ടിപി വധം ആയിരുന്നു.

ഈ രീതിയില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും കൊലപാതക രാഷ്ട്രീയം സിപിഎമ്മിന് തിരിച്ചടിയായേക്കും. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ ശക്തമായ പ്രചരണം നടത്തുമെന്നുറപ്പാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസിന് വീണുകിട്ടിയ ആയുധം കൂടിയായി ഷുഹൈബ് വധം.

ബിജു രമേശിന് പിന്നില്‍ ചെന്നിത്തലയും അടൂര്‍ പ്രകാശും?; മാണിക്ക് വീണ്ടും കുരുക്കിട്ടു

shuhaib


ആര്‍എസ്എസ്സും ബിജെപിയുമാണ് സംസ്ഥാനത്തിനകത്തും പുറത്തും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചിരുന്നത്. അതേ രാഷ്ട്രീയം തന്നെ പിന്തുടരുന്ന ബിജെപിയുടെ പ്രതികരണം ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാറില്ല. എന്നാല്‍, കോണ്‍ഗ്രസും സിപിഎമ്മിനെതിരെ രംഗത്തിറങ്ങുമ്പോള്‍ ഇതിനെ പ്രതിരോധിക്കുക പാര്‍ട്ടിക്ക് എളുപ്പമാകില്ല.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ജയിച്ചുകയറുക താരതമ്യേന എളുപ്പമായിരുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്ക് കാര്യമായ അഴിമതി ആരോപണം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. ബിജെപി ബിഡിജെഎസ് ബന്ധം തകര്‍ന്ന നിലയില്‍ എസ്എന്‍ഡിപി വോട്ടുകളും സിപിഎമ്മിന് ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനമാകെ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചതോടെ ചെങ്ങന്നൂരില്‍ സിപിഎമ്മിന് ജയിച്ചുകയറുക എളുപ്പമാകില്ല.

English summary
youth congress leader shuhaib murder will be affect chengannur by election

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്