• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സീനിയേഴ്‌സ് കലിപ്പില്‍, മാറ്റുന്നെങ്കില്‍ മാറ്റട്ടെയെന്ന് ഹസന്‍, കോണ്‍ഗ്രസില്‍ മാറാതെ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തോല്‍വിയെ തുടര്‍ന്നുള്ള മാറ്റത്തെ എതിര്‍ത്ത് സീനിയര്‍ നേതാക്കള്‍. രമേശ് ചെന്നിത്തല തന്നെ അപമാനിച്ചുവെന്ന് തുറന്ന് പറഞ്ഞത് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കാന്‍ കൂടിയാണ്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്ക് അധികാരം തങ്ങളുടെ കൈയ്യില്‍ നിന്ന് പോകുന്നതില്‍ കടുത്ത അമര്‍ഷമുണ്ട്. കാലങ്ങള്‍ക്ക് ശേഷമാണ് ഗ്രൂപ്പിന് പുറത്തേക്ക് പദവികളെല്ലാം പോകുന്നത്. കെപിസിസി അധ്യക്ഷ പദവി അടക്കം വിട്ടുപോകുന്ന എ, ഐ ഗ്രൂപ്പുകള്‍ക്ക് സഹിച്ചിട്ടില്ല. എംഎം ഹസ്സനും കടുത്ത നിലപാടുമായി രംഗത്തുണ്ട്.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

ഹസ്സന്റെ പ്രതികരണം

ഹസ്സന്റെ പ്രതികരണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായത് ദയനീയ പരാജയമൊന്നുമല്ലെന്നാണ് ഹസന്റെ നിലപാട്. അതേസമയം പരാജയത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ പറയുന്നു. ഇതിനായി ഏകദിന യോഗവും വിളിക്കും. അതേസമയം യോഗത്തില്‍ വിഡിയ സതീശന്‍ പങ്കെടുത്തെങ്കിലും മുല്ലപ്പള്ളിയും ഷിബു ബേബി ജോണും വിട്ടു നിന്നു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞെന്നാണ് മുല്ലപ്പള്ളി പറയുന്നത്. അതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അങ്ങനെയെങ്കില്‍ മാറ്റട്ടെ

അങ്ങനെയെങ്കില്‍ മാറ്റട്ടെ

യുഡിഎഫ് കണ്‍വീനറെ മാറ്റുമെന്ന് താനറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. അങ്ങനെ തന്നെ പദവിയില്‍ നിന്ന് മാറ്റുന്നെങ്കില്‍ അത് തന്നെ നടക്കട്ടെ. പാര്‍ട്ടിയില്‍ നിന്ന് തന്നെ ആര്‍ക്കും മാറ്റാനാവില്ലെന്നും ഹസ്സന്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് രമേശ് ചെന്നിത്തല നടത്തിയത്. ദയനീയ തോല്‍വിയിലും പിടിച്ചുനില്‍ക്കാനായത് ചെന്നിത്തലയുടെ പ്രവര്‍ത്തനം കാരണമാണെന്നും ഹസന്‍ പറഞ്ഞു.

യുഡിഎഫില്‍ വിള്ളല്‍

യുഡിഎഫില്‍ വിള്ളല്‍

യുഡിഎഫില്‍ തുടരുന്നതിനോട് പലകക്ഷികള്‍ക്കും താല്‍പര്യമില്ലാത്ത അവസ്ഥയാണ്. സിപിഎം ചെറിയ കക്ഷികളെ പോലും വിജയിപ്പിച്ച മന്ത്രിയാക്കിയ കാര്യം സിഎംപിയും ഫോര്‍വേര്‍ഡ് ബ്ലോക്കും അടക്കം ചൂണ്ടിക്കാണിച്ചു. സീറ്റുനല്‍കാതെ അപമാനിച്ചുവെന്നും ഇവര്‍ പറഞ്ഞു. ജോസ് കെ മാണിയും ജനതാദളും മുന്നണി വിട്ട കാര്യങ്ങളും നേതാക്കള്‍ ഉയര്‍ത്തി കാണിച്ചു. എല്ലാവരും കോണ്‍ഗ്രസിനെയാണ് കുറ്റപ്പെടുത്തുന്നത്. കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചത് തന്നെ പിഴവാണെന്ന ആക്ഷേപം ഘടകക്ഷികളില്‍ ശക്തമായുണ്ട്.

ചെന്നിത്തല കലിപ്പില്‍

ചെന്നിത്തല കലിപ്പില്‍

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതില്‍ അപമാനിതനായെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം സോണിയക്ക് അയച്ച കത്തിലാണ് ചെന്നിത്തല വ്യക്തമാക്കിയത്. താന്‍ മാറുമെന്ന തീരുമാനം അറിഞ്ഞിരുന്നെങ്കില്‍ പിന്‍മാറുമായിരുന്നുവെന്ന് കത്തില്‍ പറയുന്നു. സര്‍ക്കാരിനെതിരെ താന്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. നേരത്തെ ഐ ഗ്രൂപ്പില്‍ ഇത്തരമൊരു ആരോപണം ഉണ്ടായിരുന്നു. ചെന്നിത്തലയെ വേണ്ട വിധത്തില്‍ നേതാക്കള്‍ പിന്തുണച്ചില്ലെന്നാണ് നേതാക്കള്‍ ഉയര്‍ത്തി കാണിച്ചത്.

രാഹുലിന് കീഴിലേക്ക്

രാഹുലിന് കീഴിലേക്ക്

കേരള ഘടകം രാഹുല്‍ ഗാന്ധിയുടെ വിരല്‍ തുമ്പിലേക്കാണ് വരുന്നത്. രാഹുല്‍ പറഞ്ഞത് കേള്‍ക്കുന്ന ഒരു സംസ്ഥാന ഘടകത്തെയാണ് രൂപപ്പെടുത്തിയെടുക്കുന്നത്. തിരിച്ചുവരവിന് ദക്ഷിണേന്ത്യയില്‍ നിന്നുള്ള പിന്തുണയും രാഹുലിന് ആവശ്യമുണ്ട്. നിലവില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ് കൂടുതല്‍ പിന്തുണയ്ക്കുന്നത്. പ്രത്യേകിച്ച് മാണിക്കം ടാഗോറിനെ പോലുള്ളവര്‍. ഷാഫി പറമ്പിലും പിസി വിഷ്ണുനാഥും ഹൈബി ഈഡനും അടക്കമുള്ള വലിയൊരു ഗ്യാംഗ് തന്നെ രാഹുലിനൊപ്പമുണ്ട്. അതുകൊണ്ട് പഴയ ഗ്രൂപ്പ് നേതാക്കളെ മുഴുവന്‍ വെട്ടിനിരത്താനാണ് രാഹുലിന്റെ പ്ലാന്‍.

ചവാന്‍ സമിതിയെ വെട്ടുമോ?

ചവാന്‍ സമിതിയെ വെട്ടുമോ?

അശോക് ചവാന്‍ സമിതിക്കെതിരെ എ-ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചിരിക്കുകയാണ്. സമിതിയുടെ പ്രവര്‍ത്തനം പ്രഹസനമാണെന്ന് ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. തോല്‍വിയുടെ കാരണം ഇവര്‍ എംപിമാരോടും എംഎല്‍എമാരോടുമാണ് തിരക്കിയതെന്ന് ഇവര്‍ പറയുന്നു. നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളെയും ഡിസിസി പ്രസിഡന്റുമാരെയും അവഗണിച്ചു. ഇക്കാര്യം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. തോറ്റ സ്ഥാനാര്‍ത്ഥികളുടെ പരാതി പോലും കേട്ടില്ലെന്നാണ് ആക്ഷേപം.

cmsvideo
  MM Hassan Press Meet | Oneindia Malayalam
  സംഘടനാ ദൗര്‍ബല്യം?

  സംഘടനാ ദൗര്‍ബല്യം?

  സംഘടനാ ദൗര്‍ബല്യം കാരണം താന്‍ പറഞ്ഞതൊന്നും ജനങ്ങളിലേക്ക് എത്തിയില്ലെന്നാണ് ചെന്നിത്തല പറയുന്നത്. ഇത് തോല്‍വിയുടെ യഥാര്‍ഥ കാരണം മുല്ലപ്പള്ളിയാണെന്ന രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍. സംസ്ഥാനത്ത് തന്നെ താന്‍ തുടരേണ്ട ആവശ്യകത കൂടിയാണ് ചെന്നിത്തല സോണിയക്കുള്ള കത്തിലൂടെ സൂചിപ്പിക്കുന്നത്. മുല്ലപ്പള്ളി പടിയിറങ്ങിയതോടെ സംഘടന ശക്തമാക്കുമെന്നും, കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തിയായി തനിക്ക് മാറാമെന്നും ചെന്നിത്തല കരുതുന്നു. വിഎസ് അച്യുതാനന്ദന്റെ ചരിത്രവും അദ്ദേഹത്തിന് മുന്നിലുണ്ട്.

  മഞ്ഞയിൽ അതീവ സ്റ്റൈലിഷ്, നടി മല്ലിക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറൽ

  English summary
  congress senior's doesn't want a change in kerala, group infighting continues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X