• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന് അടുത്ത അടി; ആര്‍എസ്പി കടുപ്പിച്ചു, യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ല, കാരണം ഇതാണ്...

Google Oneindia Malayalam News

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ഒന്നിന് പിറകെ ഒന്നായി തിരിച്ചടികള്‍. തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം കോണ്‍ഗ്രസ് മല്‍സരിച്ച മണ്ഡലങ്ങളിലെ പ്രകടനമാണ് എന്നായിരുന്നു യുഡിഎഫ് ഘടകകക്ഷികളുടെ വിലയിരുത്തല്‍. അതിന് ശേഷമാണ് കോണ്‍ഗ്രസിലും യുഡിഎഫിലും നേതൃമാറ്റം വന്നത്. പുതിയ നേതൃത്വം തയ്യാറാക്കിയ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടികയെ ചൊല്ലി വലിയ പൊട്ടിത്തെറികളാണ് കോണ്‍ഗ്രസില്‍.

പാലക്കാട്ട് പ്രമുഖ നേതാവ് ഗോപിനാഥ് രാജിവച്ചു. മറ്റു പലരും പുറത്തേക്ക് എന്ന സൂചന നല്‍കുന്നു. അവസരം മുതലെടുക്കാന്‍ സിപിഎമ്മും ബിജെപിയും കാത്തിരിക്കുന്ന വേളയിലാണ് യുഡിഎഫിലും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. അടുത്ത യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ആര്‍എസ്പി നേതൃത്വം അറിയിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

നിങ്ങളിതെങ്ങോട്ടാണ് പോലീസ്!! കടുത്ത ഭാഷയില്‍ അരുണ്‍ ഗോപി... അടിച്ചു പയ്യന്റെ കേള്‍വി തകരാറിലാക്കിനിങ്ങളിതെങ്ങോട്ടാണ് പോലീസ്!! കടുത്ത ഭാഷയില്‍ അരുണ്‍ ഗോപി... അടിച്ചു പയ്യന്റെ കേള്‍വി തകരാറിലാക്കി

1

തിരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ കണ്ടെത്തലില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫും സംഘവും രംഗത്തുവരികയും ചെയ്തു. ജോസ് കെ മാണി പോയത് യുഡിഎഫിന് തിരിച്ചടിയായി എന്ന കോണ്‍ഗ്രസിന്റെ വിലയിരുത്തലാണ് ജോസഫിനെ ചൊടിപ്പിച്ചത്. ജോസഫ് പക്ഷം അതൃപ്തി പ്രകടിപ്പിച്ചിരിക്കെയാണ് ആര്‍എസ്പി നിലപാട് കടുപ്പിച്ചിരിക്കുന്നത്.

2

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആര്‍എസ്പിക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. ചവറ ഒഴികെ ജയിക്കുന്ന മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് വിട്ടു നല്‍കിയില്ല എന്ന് ആക്ഷേപം ആര്‍എസ്പിക്കുണ്ട്. എന്നാല്‍ ചവറയിലും തുടര്‍ച്ചയായി തോല്‍ക്കുന്നു എന്നത് ആര്‍എസ്പി നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ചില വിഷയങ്ങള്‍ ആര്‍എസ്പി നേതൃത്വം യുഡിഎഫ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

3

തിരഞ്ഞെടുപ്പ് പരാജയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി കത്ത് നല്‍കിയിട്ട് 40 ദിവസം പിന്നിട്ടു. ഇതുവരെ തുടര്‍ നടപടികളുണ്ടായിട്ടില്ല. ഇങ്ങനെ പോകാനാണെങ്കില്‍ മുന്നണിയുടെ ആവശ്യമില്ലെന്നാണ് ആര്‍എസ്പിയിലെ പൊതുവികാരം. ഈ സാഹചര്യത്തില്‍ അടുത്ത യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍എസ്പി തീരുമാനിച്ചു.

4

കഴിഞ്ഞ ദിവസം ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിരുന്നു. യുഡിഎഫില്‍ തുടരേണ്ട എന്ന നിലപാടുള്ള ഒട്ടേറെ നേതാക്കള്‍ ആര്‍എസ്പിയിലുണ്ട്. എന്നാല്‍ എല്‍ഡിഎഫില്‍ പ്രവേശനം നിലവില്‍ സാധ്യമാകുമോ എന്ന കാര്യത്തില്‍ ആര്‍എസ്പിക്ക് സംശയവുമുണ്ട്. ഒരു മന്നണിയിലും ഇല്ലാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും അഭിപ്രായം ഉയര്‍ന്നു.

എ, ഐ ഗ്രൂപ്പുകള്‍ കട്ടയ്ക്ക് നിന്നിട്ടും നിഷ്ഫലം; നിലമ്പൂരില്‍ നിന്ന് വണ്ടൂരിലേക്ക് മാറി മലപ്പുറം കോണ്‍ഗ്രസ്എ, ഐ ഗ്രൂപ്പുകള്‍ കട്ടയ്ക്ക് നിന്നിട്ടും നിഷ്ഫലം; നിലമ്പൂരില്‍ നിന്ന് വണ്ടൂരിലേക്ക് മാറി മലപ്പുറം കോണ്‍ഗ്രസ്

5

പാര്‍ട്ടി ഉന്നയിച്ച കാര്യങ്ങളില്‍ ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടാകുന്നത് വരെ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ട എന്നാണ് ആര്‍എസ്പിയുടെ തീരുമാനം. അടുത്താഴ്ച യുഡിഎഫ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍എസ്പി പങ്കെടുക്കില്ല എന്ന് അറിയിച്ചത്. ഇതോടെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിവരികയാണ്.

6

സെപ്തംബര്‍ ആറിനാണ് യുഡിഎഫ് യോഗം. നാലാം തിയ്യതി ആര്‍എസ്പി സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. യുഡിഎഫുമായുള്ള സമീപനം ഇനി എങ്ങനെ വേണം എന്ന കാര്യം സംസ്ഥാന കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും. ഇതിന്റെ അടിസ്ഥാത്തിലാകും തുടര്‍ തീരുമാനങ്ങള്‍. യുഡിഎഫ് ചെയര്‍മാന്‍ വിഡി സതീശനാണ്. കണ്‍വീനര്‍ എംഎം ഹസനും. രണ്ടുപേരും ആര്‍എസ്പി ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിച്ചില്ലെന്നാണ് വിമര്‍ശനം.

ഈ ക്ലിക്ക് സ്‌പെഷ്യല്‍ എന്ന് കനിഹ; പൃഥ്വിരാജിനും ജയം രവിക്കുമൊപ്പം... ബ്രോ ഡാഡി പൊളിക്കുമെന്ന് പ്രേക്ഷകര്‍

7

യുഡിഎഫിന്റെ ഭാഗമായ ശേഷം തിരിച്ചടികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത് എന്ന് ആര്‍എസ്പിയിലെ ഒരു വിഭാഗം പറയുന്നു. യുഡിഎഫ് വിട്ടാല്‍ എല്‍ഡിഎഫില്‍ ചേരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടുമില്ല. തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ മാത്രമേ മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള ഇത്തരം ചര്‍ച്ചകള്‍ക്ക് സാധ്യതയുള്ളൂ. മാത്രമല്ല, ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സാഹചര്യത്തില്‍ ആര്‍എസ്പിയെ കൂടെ ചേര്‍ക്കാനുള്ള സാധ്യത നിലവില്‍ കുറവാണ്.

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam
  English summary
  Congress Setback Again; RSP Decided to Not Participate Next UDF Meet, Some Demanded Quit Alliance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X