അധികാര കൊതി മൂത്തവര്‍ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോകണമെന്നാണ് ആഗ്രഹം: സനല്‍ കുമാര്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് അധികാര കൊതി മൂത്തവര്‍ കൊഴിഞ്ഞുപോയാലേ ആ പാര്‍ട്ടി നന്നാവൂ എന്ന് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. അധികാരമില്ലാത്ത കാലത്ത് കൂടെ നില്‍ക്കുന്നവരാണ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സഹായിക്കുകയെന്നും സംവിധായകന് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സനല്‍ കുമാര്‍ വിമര്‍ശനമുന്നയിച്ചത്.
ഇന്ത്യന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് പോലും നല്‍കാത്ത പ്രാധാന്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് നല്കുന്ന രാഷ്ട്രീയ കക്ഷികളാണ് കോണ്‍ഗ്രസിന് ഇനി ഭാവിയില്ല എന്ന് പറഞ്ഞു നടക്കുന്നത്.

എന്തായാലും കോണ്‍ഗ്രസ്സ് അധികാരത്തില്‍ തിരിച്ചുവരണം എന്ന ആഗ്രഹത്തേക്കാള്‍ എനിക്കുള്ളത് വളരെക്കാലത്തെ അധികാരം കൊണ്ട് ദുഷിച്ചുപോയ ആ പാര്‍ട്ടിയില്‍ നിന്ന് അധികാരക്കൊതിമൂത്ത ആളുകളെല്ലാം കൊഴിഞ്ഞുപോകണം എന്നതാണെന്ന് സനല്‍ കുമാര്‍ പറയുന്നു.
ഇന്നത്തെ അവസ്ഥയില്‍ ആ പാര്‍ട്ടിയ്ക്ക് അധികാരം കിട്ടിയാല്‍ അതുകൊണ്ട് മാത്രം അതിന്റെ തകര്‍ച്ച പൂര്‍ത്തിയാവും. അധികാരമില്ലാത്ത കാലത്ത് കൂടെ നില്ക്കുന്ന അണികളാണ് കോണ്‍ഗ്രസിനെ അതിന്റെ ശക്തി കണ്ടെത്താന്‍ സഹായിക്കുകയെന്നും സനല്‍ കുമാര്‍ വ്യക്തമാക്കി.
തുടര്‍ച്ചയായ അധികാരം കോണ്‍ഗ്രസിനെ മാത്രമല്ല എല്ലാ രാഷ്ട്രീയ കക്ഷികളെയും ദുഷിപ്പിക്കും. തുടര്‍ച്ചയായ അധികാരം ദുഷിപ്പിച്ച രാഷ്ട്രീയ കക്ഷികളുടെ അവിശുദ്ധ കൂട്ടുകച്ചവടത്തിന് ഏറ്റവും നല്ല ഉദാഹരണം കേരളമാണ്.
ഇന്ന് കേരളത്തില്‍ നടമാടുന്ന അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണത്തിനെതിരെ സാധാരണ ജനങ്ങള്‍ പോലും ശബ്ദമുയര്‍ത്തുമ്പോള്‍ പ്രതിപക്ഷ സമരങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമായി മാറുന്നതിന് കാരണം ഈ കൂട്ടുകച്ചവടമാണ്. ഇത്തരം കൂട്ടുകച്ചവടത്തിന്റെ ദുരന്തഫലം താമസിയാതെ നാം അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ ഇന്ത്യ എന്ന രാഷ്ട്രത്തെ സംബന്ധിച്ച് അത്തരം ഒരു ദൂഷിത കൂട്ടുകെട്ട് ഉണ്ടാകാനുള്ള സാഹചര്യം ഒരുങ്ങുക എന്നത് ആത്മഹത്യാപരമായിരിക്കും. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സ് അതിന്റെ ദുര്മേദസെല്ലാം നടന്നുരുക്കിയിട്ട് മതി അധികാരത്തിലേക്കുള്ള തിരിച്ചെത്തല്‍ എന്നാണ് എന്റെ ആഗ്രഹം. ഇന്നത്തെ സാഹചര്യത്തില്‍ അതുതന്നെ സംഭവിക്കാനാണ് സാധ്യതയുമെന്ന് സനല്‍ കുമാര്‍ പറഞ്ഞു.
Aloe vera: അലോവെറ ഉപയോഗിച്ച് തുടങ്ങിക്കോളൂ; മാറ്റങ്ങള്‍ ഉടന്‍ അറിയാം, ഗുണങ്ങള്‍ ഇങ്ങനെ
നേരത്തെ ശശി തരൂര്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വിജയിക്കരുതെന്നാണ് ആഗ്രഹമെന്നും സനല്‍ കുമാര്‍ പറഞ്ഞിരുന്നു. തരൂരിനെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കുന്നില്ല എന്ന് പരിഭവിക്കുന്ന മിക്കവാറും പേരും ബിജെപി-സിപിഎം അനുഭാവികളോ കോണ്‍ഗ്രസിനെ വിദൂരമായി നിന്ന് മമതയില്ലാതെ പിന്തുണയ്ക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരോ ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം തെറ്റായ കൈകളില്‍ എത്തിയാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ ആഗ്രഹമാണ് നടക്കുകയെന്നും സനല്‍ കുമാര്‍ പറഞ്ഞു.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications