ക്രൈസ്തവ വോട്ടുകള്‍: ബിജെപി തന്ത്രം പൊളിക്കാന്‍ കോണ്‍ഗ്രസ്; ഇന്ന് മതമേലധ്യക്ഷന്മാരെ സന്ദര്‍ശിക്കും
കണ്ണൂര്‍: ബിജെപിയുടെ ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള നീക്കത്തെ നേരിടാനിറങ്ങി കോണ്‍ഗ്രസ്. ഇന്ന് വൈകീട്ട് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് തലശ്ശേരി ബിഷപ്പ് ഹൗസില്‍ എത്തി ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിക്കും. അതേസമയം ബിജെപിയുടെ അരമന സന്ദര്‍ശനത്തെ ലാഘവമായി കാണേണ്ടതില്ലെന്നാണ് കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നത്.
ഈസ്റ്റര്‍ ദിനത്തിലായിരുന്നു ബിജെപി നേതാക്കള്‍ അരമനയിലെത്തിയത്. സുധാകരനൊപ്പം, പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ്, ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ്, എന്നിവരും ബിഷപ്പിനെ സന്ദര്‍ശിക്കാനെത്തും. അതേസമയം താമരശ്ശേരി ബിഷപ്പിനെയും സന്ദര്‍ശിക്കാന്‍ തീരുമാനമായിട്ടുണ്ട്.നേരത്തെ കേരളത്തിലെ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ കോണ്‍ഗ്രസ് നേതാക്കള്‍ കാണണമെന്നും,അതിനെ തിണ്ണ നിരങ്ങലായി കാണേണ്ടതില്ലെന്ന് കെ മുരളീധരന് എംപി പരസ്യമായി തന്നെ പറഞ്ഞിരുന്നു.

അതേസമയം കോണ്‍ഗ്രസിന്റെ ഈ സന്ദര്‍ശനത്തിന് ഏറെ പ്രസക്തിയുണ്ട്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയാധികാര സമിതി ഈ മാസം ഇരുപതിന് ചേരാനിരിക്കുകയാണ്. അതിന് മുമ്പാണ് ബിഷപ്പ് ഹൗസ് സന്ദര്‍ശനത്തിന് ആരംഭിച്ചിരിക്കുന്നത്. അത് കെപിസിസി അധ്യക്ഷന്റെ നാട്ടില്‍ നിന്ന് തന്നെ തുടങ്ങുന്നു എന്നതും പ്രസക്തമാണ്. കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളും ക്രൈസ്തവ മതമേലധ്യക്ഷന്മാരെ സന്ദര്‍ശിക്കും.
കര്‍ദിനാള്‍ ആലഞ്ചേരി അടക്കമുള്ള മതമേലധ്യക്ഷന്മാരുമായി അടുത്തയാഴ്ച്ച സുധാകരന് കൂടിക്കാഴ്ച്ച നടത്തും. ഈസ്റ്ററിലെ സ്നേഹ യാത്രയും വിഷുക്കൈനീട്ടവും അടക്കമുള്ള തന്ത്രങ്ങളുമായി ബിജെപി എല്ലായിടത്തേക്കും എത്തിയെങ്കിലും, കോണ്‍ഗ്രസിന് ഇതിന് മറുതന്ത്രങ്ങളില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. എ ഗ്രൂപ്പാണ് ഈ വിഷയത്തില്‍ ഏറ്റവും അധികം ആശങ്ക അറിയിച്ചത്.
ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്
യുഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കാണ് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍. ഇവരെ ബിജെപി കൊണ്ടുപോകുന്നത് എ ഗ്രൂപ്പിനെ ആശങ്കപ്പെടുത്തിയിരുന്നു. മതമേലധ്യക്ഷന്മാരെ നേരിട്ട് കണ്ട് അവരുടെ പ്രശ്നങ്ങള്‍ അറിയാനാണ് സുധാകരന് ശ്രമിക്കുക. ചില സഭാ അധ്യക്ഷന്മാര് മോദി ചായ്വ് പ്രകടിപ്പിച്ചതും കോണ്‍ഗ്രസിന്റെ ആശങ്കകള്‍ക്ക് പിന്നിലുണ്ട്. കോണ്‍ഗ്രസിന്റെ ഇനി അങ്ങോട്ടുള്ള നീക്കങ്ങള്‍ സഭാ നേതൃത്വത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളായിരിക്കും.
ഏറെ നാളായി കോണ്‍ഗ്രസും സഭാന നേതൃത്വവും തമ്മില്‍ അകല്‍ച്ചയുണ്ട്. ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതാണ് പ്രധാന കാരണം. പുതിയ നേതൃത്വം സഭാ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്താന്‍ താല്പര്യമെടുക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് ആണെങ്കില്‍ സഭാ നേതൃത്വങ്ങളുമായി അടുപ്പം തുടരുന്നുണ്ട്.
ബിജെപിയെ നേരിടാന്‍ മുഖ്യമന്ത്രി ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അയല്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന അക്രമങ്ങളും ഉന്നയിച്ച് കഴിഞ്ഞു. ഇതോടെ എല്‍ഡിഎഫ് ശക്തമായ പോര് തുടങ്ങി. പക്ഷേ കോണ്‍ഗ്രസ് നേതൃത്വം എന്നിട്ടും താല്പര്യം കാണിച്ചിരുന്നില്ല.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications