ഡിസിസി പുനഃസംഘടന: അവസാനഘട്ടത്തിലേക്ക് കോണ്‍ഗ്രസ്: 44 പേരെ കെപിസിസിയിലേക്ക് നാമനിർദേശം ചെയ്തേക്കും
ജംബോ പട്ടിക ഒഴിവാക്കാനെന്ന പേരില്‍ പലരേയും നേരത്തെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു

കെ സുധാകരന്‍ കെ പി സി സി അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസിലെ എല്ലാ ഘടകങ്ങളും ഉടച്ച് വാർക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ പി സി സി പുനഃസംഘട വലിയ താമസം കൂടാതെ നടന്നെങ്കിലും പിന്നീടുള്ള ഘട്ടങ്ങള്‍ പലവിധ കാരണങ്ങളാല്‍ തടസ്സപ്പെട്ട് കിടക്കുകയാണ്. ഇതിനിടക്ക് എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഡി സി സി ഭാരവാഹികളുടെ പുനഃസംഘടന ഉള്‍പ്പടെ അനിശ്ചിതമായി നീണ്ടുപോയി. ഒടുവില്‍ ഇപ്പോഴിതാ ഡി സി സി, ബ്ലോക്ക് പുനഃസംഘടന എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനുള്ള നീക്കത്തിലാണ് കെ പി സി സി നേതൃത്വും.

പുനഃസംഘടനയ്ക്കുള്ള കരട് പട്ടിക
പുനഃസംഘടനയ്ക്കുള്ള കരട് പട്ടിക ജില്ലാ ചുമതലയുള്ള നേതാക്കള്‍ കെ പി സി സിക്ക് നല്‍കി കഴിഞ്ഞു. ജില്ലകളില്‍ തന്നെ നിരവധി ചർച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് പട്ടിക നേതൃത്വത്തിന് കൈമാറിയത്. ഡി സി സി ഭാരവാഹളികളുടെ ആദ്യ പട്ടിക കൈമാറിയത് ആലപ്പുഴ ജില്ലയാണ്. കൂടുതല്‍ ജില്ലകള്‍ ചൊവ്വാഴ്ച കെ പി സി സിക്ക് പട്ടിക കൈമാറും.

തർക്കങ്ങള്‍ രൂക്ഷമായ പലയിടത്തും ഡി സി സി
തർക്കങ്ങള്‍ രൂക്ഷമായ പലയിടത്തും ഡി സി സി ഭാരവാഹിത്വത്തിലേക്കും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കും പാനലായിട്ടാണ് പേരുകള്‍ സമർപ്പിച്ചിരിക്കുന്നത്. വലിയ തർക്കങ്ങളില്ലാത്തിടത്ത് ഒരാളുടെ പേര് മാത്രമാണ് പട്ടികയിലുള്ളത്. ആലപ്പുഴ ജില്ലയില്‍ നൂറനാട് ബ്ലോക്ക് പ്രസിഡന്റിന്റെ സ്ഥാനത്തേക്ക് മാത്രമാണ് ഒരാളുടെ മാത്രം പേരുള്ളത്.

ജില്ലാ നേതൃത്വങ്ങള്‍ സമർപ്പിച്ച പട്ടികയില്‍
ജില്ലാ നേതൃത്വങ്ങള്‍ സമർപ്പിച്ച പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുക കെ പി സി സിയാണ്. ചത്തീസ്ഗഡില്‍ നടക്കുന്ന എ ഐ സി സി പ്ലീനറി സമ്മേളനത്തില്‍ കെ പി സി സി നേതാക്കള്‍ ഒരുമിച്ച് ഉണ്ടാവുന്ന അവസരത്തില്‍ അവിടെ വെച്ചായിരിക്കും ഭാരവാഹികളുടെ കാര്യത്തില്‍ ചർച്ച നടക്കുക. സമ്മേളനത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം വരിക.
മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്

എല്ലാ ജില്ലകളിൽ നിന്നും പാനൽ സമർപ്പിക്കാൻ കെ പി സി സി നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. കാലതാമസം വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ പി സി സി നേതൃത്വം മുന്നറിയിപ്പ് നൽകി. പുനഃസംഘടനാ ചർച്ചകളുമായി ബന്ധപ്പെട്ട് ഓരോ ജില്ലയില്ലേയും മുതിർന്ന നേതാക്കൾ മുതൽ താഴെത്തട്ടുവരെയുള്ളവരുമായി ആശയവിനിമയും നടത്തി യോഗ്യതയും മാനദണ്ഡങ്ങളും പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കി കെപിസിസിക്ക് കെെമാറുന്നതെന്നാണ് നേതൃത്വം അറിയിക്കുന്നതെങ്കിലും ഗ്രൂപ്പ് താല്‍പര്യങ്ങളും നേതാക്കളുടെ താല്‍പര്യങ്ങളും ശക്തമാണ്.

സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലം കമ്മിറ്റി
സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടനയും പ്രസിഡന്റ് ഒഴികേയുള്ള ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളെ നിശ്ചയിക്കുന്ന കാര്യത്തിലും രണ്ടാം ഘട്ടത്തില്‍ തീരുമാനമെടുക്കാന്‍ ധാരണ. ഇത് സംബന്ധിച്ച ചർച്ചകള്‍ എ ഐ സി സി സമ്മേളനത്തിന് ശേഷം ജില്ലകളില്‍ നടക്കുമെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഇതോടൊപ്പം തന്നെ ബ്ലോക്കുകളില്‍ നിന്നും
ഇതോടൊപ്പം തന്നെ ബ്ലോക്കുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്ക് പുറമെ ഏകദേശം 44 പേരെക്കൂടി കെ പി സി സി അംഗങ്ങളായി നാമനിർദേശം ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ചിലയിടത്ത് നിന്നും ഉയരുന്നത്. ജംബോ പട്ടിക ഒഴിവാക്കാനെന്ന പേരില്‍ പലരേയും നേരത്തെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത് ശരിയല്ലെന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications