Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൈസ്തവ മേഖലകളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ്, താരിഖ് അന്‍വര്‍ സഭകളെ അനുനയിപ്പിക്കും!!

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത്തിനെ തുടര്‍ന്ന് ക്രൈസ്തവ മേഖലകളില്‍ സമവായമുണ്ടാക്കാന്‍ കോണ്‍ഗ്രസ്. ക്രൈസ്തവ സഭകള്‍ നിലവില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവരെ അനുനയിപ്പിക്കാനായി ദേശീയ നേതൃത്വം രംഗത്തിറങ്ങും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അതിനായിട്ടാണ് കേരളത്തില്‍ എത്തിയിരിക്കുന്നത്. ക്രൈസ്തവ സഭാ നേതാക്കളുമായി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തി. മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയെ അദ്ദേഹം സന്ദര്‍ശിച്ചു.

1

കോണ്‍ഗ്രസിന്റെ സുപ്രധാന വോട്ടുബാങ്കാണ് ക്രൈസ്തവര്‍. എന്നാല്‍ ജോസ് കെ മാണി പോയതിന് പിന്നാലെ ഈ വിഭാഗം കോണ്‍ഗ്രസില്‍ നിന്ന് അകന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടായത് ക്രൈസ്തവ വിഭാഗം വോട്ട് ചെയ്യുമെന്ന് കരുതിയാണ്. മുസ്ലീങ്ങളില്‍ നല്ലൊരു ശതമാനവും കോണ്‍ഗ്രസിനെ കൈവിട്ടു. ഇതോടെയാണ് സമവാക്യങ്ങള്‍ കൃത്യമായി കൊണ്ടുവരാന്‍ ദേശീയ നേതൃത്വം തന്നെ ഇവിടെ ക്യാമ്പ് ചെയ്യുന്നത്. പട്ടം സെന്റ് മേരീസ് സഭാ ആസ്ഥാനത്തെത്തിയാണ് താരിഖ് അന്‍വര്‍ മാര്‍ ക്ലിമീസുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ആന്റോ ആന്റണിയും ഐവാന്‍ ഡിസൂസയും താരിഖ് അന്‍വറിനൊപ്പമുണ്ടായിരുന്നു. ക്രിസ്ത്യന്‍ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടായത് മധ്യകേരളത്തില്‍ വലിയ തിരിച്ചടിയായെന്നാമ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സഭാ ആസ്ഥാനത്തെത്തി അധ്യക്ഷന്‍മാരെ കാണണമെന്ന നിര്‍ദേശവും യുഡിഎഫ് മുന്നോട്ട് വെച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാനാണ് എഐസിസി ശ്രമിക്കുന്നത്. മാര്‍ത്താമോ സഭാ പ്രതിനിധികളുമായും കോണ്‍ഗ്രസ് കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.

കേരളത്തില്‍ ഇത്തവണ ഹൈക്കമാന്‍ഡ് നേരിട്ടാണ് കാര്യങ്ങള്‍ നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തോല്‍വിയുടെ അടിസ്ഥാനത്തില്‍ കൃത്യമായ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം നടക്കും. വിജയസാധ്യതയുള്ളവരെ മാത്രം മത്സരിപ്പിക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ പ്രത്യേകമായുണ്ടാവും. ഇവര്‍ ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിലും ഇടപെടും. എന്ത് വില കൊടുത്തും വിജയിക്കേണ്ട തിരഞ്ഞെടുപ്പായിട്ടാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്. രാഹുല്‍ വരുന്നതോടെ വിഭാഗീയയോടെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളോടും കോണ്‍ഗ്രസ് ബൈ പറയേണ്ടി വരും.

Recommended Video

cmsvideo
    NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+