Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം, രാഹുൽ മാങ്കൂട്ടത്തിൽ 15 പെൺകുട്ടികളെ പീഡിപ്പിച്ചു'; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ 15 പെണ്‍കുട്ടികളെയും ആണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു വന്നതെന്നും അദ്ദേഹം പറയുന്നു.

രാഹുലിന്റെ അറസ്‌റ്റ്വൈകുന്നതിന് എതിരെയും കെ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ്‌ വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും. ഉന്നതരായവര്‍ രാഹുലിനെ സഹായിക്കുന്നുണ്ട്. എംഎല്‍എക്ക് മുകളിലുള്ളവരും സഹായിക്കുന്നുവെന്നും അവർ ഇരകളെ പങ്കുവെച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.

ksurendranbjp

കോൺഗ്രസിൽ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണ് രാഹുലിനെ സംരക്ഷിക്കുന്നത്. കേരളത്തിന് കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. രാഹുലിന് എതിരായി മുൻപ് വന്നിട്ടുള്ള പല കേസുകളിലും സമാനമായി സംരക്ഷണം ലഭിച്ചിരുന്നു. സംഘടിത കുറ്റകൃത്യമാണ് നടന്നതെന്നും എല്ലാത്തിന്റെയും തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ശക്തമാവുകയാണ്. രാജ്‌മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളാണ് രാഹുലിനെ തള്ളിപ്പറഞ്ഞത്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ രാഹുൽ മാങ്കൂട്ടത്തിലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

ആരോപണത്തിൽ അടിസ്ഥാനം ഉണ്ടെന്ന് കണ്ടാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌. രാഹുൽ വടി കൊടുത്ത് അടി വാങ്ങിയെന്നും രാജ്മോഹൻ ‌ഉണ്ണിത്താൻ പ്രതികരിച്ചു. പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെയും ഇരയെയും മാധ്യമങ്ങളെയും ഒക്കെ വെല്ലുവിളിച്ചു. പിആർ ഏജൻസിയെ ഉപയോഗിച്ച് കോൺ​ഗ്രസ് നേതാക്കളെ രാഹുൽ ആക്രമിച്ചുവെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.

ഇരയെ പുറത്ത് എത്തിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോവണം. വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരൻ സ്വയം അതില്ലാതാക്കുകയായിരുന്നു. ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത രീതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മാറി. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസിലെ രാഹുൽ അനുകൂലികളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പറഞ്ഞു.

അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്‌റ്റ്‌ ചെയ്യാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുകയാണ് പോലീസ്. യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വലിയമല പോലീസ് കേസ് റജിസ്‌റ്റർ ചെയ്‌തത്‌. നിർബന്ധിത ഗർഭഛിദ്രം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരിക്കുന്നത്.

നടപടികൾ പുരോഗമിക്കവേ രാഹുൽ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയത്. രാഹുലിനെതിരെ കേസെടുത്തതോടെ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്ന വിവാദം പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+