അടിമുടി മാറും കെപിസിസി; വരുന്നത് 74 പുതുമുഖങ്ങള്‍, ഏറെയും യുവാക്കള്‍
തിരുവനന്തപുരം: കെ പി സി സി അംഗങ്ങലുടെ പട്ടിക പുനഃക്രമീകരിക്കുന്നതില്‍ പാർട്ടി നേതൃത്വത്തില്‍ ധാരണയായി. നേരത്തെ പട്ടിക എ ഐ സി സി നേതൃത്വത്തിന് കൈമാറിയിരുന്നെങ്കിലും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പരാതിയെത്തുടർന്ന് പാർട്ടിയുടെ സംഘടന തിരഞ്ഞെടുപ്പിനുള്ള അതോറിറ്റി തിരിച്ചയച്ച പട്ടിക ക്രമീകരിക്കുന്നതിലാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.
സംഘടന തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നും സമവായത്തിലൂടെ അംഗങ്ങളെ തീരുമാനിക്കുമെന്നും നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാർട്ടി നേതൃത്വം അയച്ച പട്ടികയില്‍ ചിന്തന്‍ ശിബിരത്തിലെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പരാതിയോടെയാണ് എ ഐ സി സി പട്ടിക തിരിച്ചയച്ചത്. ഇതോടെയാണ് നേതൃത്വം വീണ്ടും കൂടിയാലോചനകള്‍ നടത്തിയത്.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വിഡി സതീശന് പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് കൂടിയാലോചന നടത്തിയത്. യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ അംഗങ്ങളുടെ കാര്യത്തില്‍ സമവായത്തിലെത്തുകയും ചെയ്തു. പുതുതായി 74 പേരെ ഉള്‍പ്പെടുത്താനാണ് തീരുമാനം.
'ഹോ എന്നാ ഒരു ഭംഗി ആണെന്നേയെന്ന് റിമി ടോമി'; ബനാറസ് സാരിയില്‍ കിടുക്കി അനുശ്രി

മരണപ്പെട്ടവരേയും പാർട്ടി വിട്ടവരെയും അനാരോഗ്യം ഉൾപ്പെടെ കാരണങ്ങളാൽ സജീവമല്ലാത്തരെയും ഒഴിവാക്കിയാണ് പുതിയ അംഗങ്ങലെ ഉള്‍പ്പെടുത്തുന്നത്. ആകെ 280 കെ പി സി സി അംഗങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ മരണപ്പെട്ടവരേയും പാർട്ടി വിട്ടവരേയും ഒഴിവാക്കി പുതുതായി 44 പേരെ ഉള്‍പ്പെടുത്തിയായിരുന്നു രണ്ടു മാസം മുമ്പ് കെ പി സി സി ആദ്യ പട്ടിക എ ഐ സി സി നേതൃത്വത്തിന് സമർപ്പിച്ചത്.

എന്നാല്‍ ഇതിനെതിരെ ടി എന്‍ പ്രതാപന് എംപി ഉള്‍പ്പടേയുള്ളവർ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. പട്ടിക തിരിച്ചയക്കപ്പെട്ടതോടെ പുനഃക്രമീകരിക്കാന്‍ കെ പി സി സി നിർബന്ധമാവേണ്ടി വന്നു. പുതുതായി ഉള്‍പ്പെടുത്തിയവരില്‍ നല്ല പങ്കും യുവാക്കളാണ്. വനിത-പട്ടിക വിഭാഗ പ്രാതിനിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ട്

അതേസമയം, പാർട്ടിയില്‍ കുറച്ചാളുകള്‍ മാത്രം കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും കെ പി സി സി അംഗങ്ങളുടെ കാര്യത്തിലും അതാണ് സംഭവിച്ചതെന്നും പാർട്ടിക്കുള്ളില്‍ പരാതിയുണ്ട്. മുന്‍ കെ പി സി സി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രന്, വിഎം സുധീരന് എന്നിവരുമായി നേതൃത്വം കൂടിയാലോചന നടത്തിയതായി സൂചനയില്ല.

പുതുതായി വരുന്ന ഒഴിവുകളിൽ സ്വന്തം ഇഷ്ടക്കാരെ നാല് നേതാക്കൾ ചേർന്ന് പങ്കിട്ടെടുക്കുകയാണെന്നാതാണ് പ്രധാന പരാതി. ഗ്രൂപ്പ് നോല്‍ക്കാതെ പദവികളിലേക്ക് ആളുകളെ നിയോഗിക്കുമെന്ന് പുതിയ കെ പി സി സി പ്രിസഡന്റ് ചുമതലയേല്‍ക്കുമ്പോള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ നാലുപേർ മാത്രം ചേർന്നുള്ള കോക്കസാണ് തീരുമാനമെടുക്കുകയാണെന്നും ഒരുവിഭാഗം ആരംഭിക്കുന്നു

കൂടിയാലോചനകളില്ലാതെ കാര്യങ്ങൾ തീരുമാനിക്കുന്നത് പഴയരീതികളുടെ തനിയാവർത്തനമെന്നും അവർ കുറ്റപ്പെടുത്തുന്നു. അതേസമയം പുതുക്കിയ പട്ടിക കഴിഞ്ഞ ദിവസം എ ഐ സി സിക്ക് കൈമാറിയെന്നാണ് സൂചന. ഏകദേശം 25 ശതമാനം പുതിയ ആളുകളെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് തയ്യാറാകുന്നത്. അതോടൊപ്പം തന്നെ ഈ മാസം അവസാനം നടത്താൻ നിശ്ചയിച്ചിരിക്കുന്ന ചിന്തൻ ശിബിരത്തിനുള്ള ഒരുക്കങ്ങളും കെ പി സി സി സജീവമാക്കുകയാണ്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications