Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദമായ കൈവെട്ട് പരാമർശം; സത്താർ പന്തല്ലൂരിനെതിരെ മലപ്പുറത്ത് കേസെടുത്തു

മലപ്പുറം: വിവാദമായ കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്‍എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തു. ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തിരിക്കുന്നത്. അഷ്റഫ് കളത്തിങ്ങൽ നൽകിയ പരാതിയിലാണ് സത്താർ പന്തല്ലൂരിനെതിരെ പോലീസ് കേസെടുത്തത്.

നേരത്തെ ഹിന്ദു ഐക്യ വേദിയും വിവാദ പരാമർശത്തിന്റെ പേരിൽ സത്താർ പന്തല്ലൂരിന് എതിരെ പരാതി നൽകിയിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈനുവാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ പരാതി നൽകിയത്. എന്നാൽ ഇപ്പോൾ കേസെടുത്തത് മലപ്പുറത്താണ്. പ്രസംഗം ഭരണഘടനാ വിരുദ്ധവും, കലാപാഹ്വാനവും ആണെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.

skssf

അതേസമയം, മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പ്രസംഗം. സമസ്‌തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ പ്രവർത്തകരുണ്ടാകും എന്നായിരുന്നു പരാമർശം. സമസ്‌ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം, തീരുമാനം അംഗീകരിക്കാത്തവരെ സമസ്‌തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞിരുന്നു.

ഞങ്ങള്‍ക്ക് ഒരേ ഒരു കടപ്പാടേയുള്ളൂ. അത് സമസ്‌ത കേരള ജം ഇയ്യത്ത് ഉല്‍ ഉലമയോടു മാത്രമാണ്. ആ സമസ്തയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെ, അതിന്റെ ഉസ്താദുമാരെ, അതിന്റെ സാദാത്തുക്കളെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്‌കെഎസ്എസ്എഫിന്റെ പ്രവര്‍ത്തകര്‍ മുന്നിലുണ്ടാകും; സത്താർ പന്തല്ലൂർ ചൂണ്ടിക്കാട്ടി.

ഈ പറഞ്ഞതിനെ ഒരിക്കലും അപമര്യാദയായിട്ട് ആരും കാണേണ്ടതില്ലെന്നും സത്താർ വക്തമാക്കി. ഇത് സമസ്‌ത കേരള ജം ഇയ്യത്തുല്‍ ഉലമക്ക് ജനിച്ച, അതിനു വേണ്ടി ജീവിക്കുന്ന, അതിനു വേണ്ടി മരിക്കാന്‍ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെ മുന്നറിയിപ്പായി എല്ലാവരും തിരിച്ചറിയണമെന്നും സത്താര്‍ പന്തല്ലൂര്‍ പ്രസംഗത്തിനിടെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതിനെതിരെ പല കോണുകളിൽ നിന്നായി വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഒടുവിൽ സമസ്‌ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി തന്നെ പരാമർശത്തിന് എതിരെ രം​ഗത്തെത്തി. തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്‌തയുടെ ശൈലിയല്ലെന്നായിരുന്നു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മൊയ്‌തീൻ ഫൈസി പുത്തനഴി വ്യക്തമാക്കിയത്.

ഇത്തരം പരാമർശങ്ങൾ സമസ്‌തയുടെ നേതാക്കൾ പറയാറില്ല, തീവ്രവാദികൾക്കെതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്‌തയെന്നും മൊയ്‌തീൻ ഫൈസി പുത്തനഴി പറഞ്ഞു. എൻഡിഎഫ് അടക്കമുള്ള തീവ്രവാദ സംഘടനകൾ വന്നപ്പോൾ പ്രതിരോധം തീർത്തവരാണ് സമസ്‌ത. ഇവിടെ ഒരു സംഘടനയ്ക്കും തീവ്രവാദ ശൈലി ഇല്ല. എസ്‍കെഎസ്എസ്എഫ് നേതാവിന്റെ പരാമർശം സമസ്‌തയുടെ ഉന്നത നേതാക്കൾ വേണ്ടത് പോലെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+