ആര്‍.എസ്.എസ് കൊടിക്ക് സമാനമായി ഗണേശോത്സവാഘോഷം; കാവിയല്ല മഞ്ഞക്കൊടിയെന്ന് സിപിഎം, വിവാദം
പാലക്കാട്: സംഘപരിവാര്‍ മാതൃകയിലുള്ള കൊടി ഉപയോഗിച്ച് സി പി ഐ എം പ്രവര്‍ത്തകര്‍ വിനായക ചതുര്‍ഥി നിമജ്ജന ശോഭയാത്രയില്‍ പങ്കെടുത്തതില്‍ വിവാദം. പാലക്കാട് ചിറ്റൂര്‍ അഞ്ചാം മൈലിലാണ് സംഭവം. വിപ്ലവ ഗണേശോത്സവം എന്ന പേരില്‍ നിമജ്ജന ശോഭായാത്ര സംഘടിപ്പിച്ചത്. സി പി ഐ എം പ്രദേശിക നേതാക്കളും പ്രവര്‍ത്തകരും ഗണേശോത്സവത്തില്‍ പങ്കെടുത്തിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. അതേസമയം കാവിക്കൊടിയല്ല, മഞ്ഞ കൊടിയാണ് ഉപയോഗിച്ചത് എന്നാണ് സി പി ഐ എം നേതാക്കളുടെ വാദം. പ്രദേശത്തെ അമ്പലം കേന്ദ്രീകരിച്ചുള്ള ജനകീയ പരിപാടിയാണ് ഇത് എന്നും സി പി ഐ എം നല്ലേപ്പിള്ളി-2 ലോക്കല്‍ സെക്രട്ടറി സി ശിവന്‍ പറഞ്ഞു.

image credit: Facebook
ഞായറാഴ്ച ചിറ്റൂര്‍ അഞ്ചാം മൈല്‍ കുന്നങ്കാട്ട് പതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ആര്‍ എസ് എസിന്റെ ത്രികോണ പതാകയ്ക്ക് ബദലായി കാവിക്കൊടി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഇളം മഞ്ഞനിറത്തിലുള്ള പതാകയില്‍ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്താണ് ഗണേശോത്സവത്തിന് ഉപയോഗിച്ചത്.

image credit: Facebook
ഇരട്ട ത്രികോണമുള്ള കൊടിയും ഉപയോഗിച്ചിരുന്നു. ഇതിനോടൊപ്പം പാട്ടില്‍ ചുവട് വെക്കുന്ന നാട്ടുകാരേയും പ്രവര്‍ത്തകരേയും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം സി പി ഐ എമ്മിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വി എച്ച് പിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിയാണെന്ന് തെറ്റിദ്ധരിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

image credit: Facebook
കുന്നങ്കാട്ടുപതിയിലും അഞ്ചാംമൈലിലും സ്ഥാപിച്ച രണ്ട് ഗണപതി വിഗ്രഹങ്ങള്‍ ഘോഷയാത്രയായി ഞായറാഴ്ച ചിറ്റൂര്‍പ്പുഴയുടെ നറണിഭാഗത്താണ് നിമജ്ജനം ചെയ്തത്. അതേസമയം പരിപാടിയില്‍ രാഷ്ട്രീയമില്ല എന്ന് സി പി ഐ എം പറയുന്നു. സി പി ഐ എമ്മിന്റെ പരിപാടിയായിട്ടല്ല ഗണേശോത്സവം നടത്തിയത്.
ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം

image credit: Facebook
നാട്ടിലെ പൊതുപരിപാടിയെന്ന നിലയില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ പങ്കെടുത്തിട്ടുണ്ട് എന്നും എന്നാല്‍, ഇവരാരും പാര്‍ട്ടിയുടെ ഉന്നതരല്ല എന്നും ശിവന്‍ കൂട്ടിച്ചേര്‍ത്തു. നാട്ടുകാര്‍ പൂജ നടത്തുമ്പോള്‍ കമ്യൂണിസ്റ്റുകാരാണെന്ന നിലയില്‍ മാറിനില്‍ക്കുന്നതും ശരിയല്ല എന്നും ആര്‍ എസ് എസിന്റെ കൊടി ഉപയോഗിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടുക്കി, ചിരി പിന്നെ പറയേണ്ടല്ലോ

സോഷ്യല്‍ മീഡിയയിലും സി പി ഐ എം പ്രവര്‍ത്തകര്‍ വിവാദത്തെ പ്രതിരോധിക്കുന്നുണ്ട്. ഒരു ആഘോഷങ്ങളും സംഘപരിവാര്‍ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് ഇവര്‍ പറയുന്നത്. സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തിയും രാമായണ പാരായണവും നടത്തിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ വിവാദം.












Click it and Unblock the Notifications