സഹകരണ കോളേജിലെ അധ്യാപകരും ജീവനക്കാരും സ്വകാര്യ കോളേജിലേക്ക് മാറി വഞ്ചിച്ചെന്ന് ആരോപണം; പൊലീസ് അന്വേഷണം തുടങ്ങി
ബദിയടുക്ക: മുന്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന ബദിയടുക്ക കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപകര്‍ അടക്കമുള്ള 24 ജീവനക്കാരും 420 വിദ്യാര്‍ത്ഥികളും സ്വകാര്യകോളേജിലേക്ക് മാറി വഞ്ചിച്ചതായി പരാതി.
സംഭവത്തില്‍ കോളേജ് ജീവനക്കാര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോ-ഓപ്പറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ 2006ലാണ് ബദിയടുക്കയില്‍ കോളേജ് തുടങ്ങിയത്.

എജ്യുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി ഇ.കെ. രാജേഷ് നല്‍കിയ പരാതിയിലാണ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ ജോലി രാജി വെച്ചാണ് സ്വകാര്യ കോളേജില്‍ ചേര്‍ന്നതെന്ന് ജീവനക്കാര്‍ പറയുന്നു.












Click it and Unblock the Notifications