മധുവിനെ കൊന്നവര്‍ക്ക് 'മലം' കവറിലാക്കി പാരിതോഷികം സമര്‍പ്പിച്ച് മലപ്പുറത്തെ മാധ്യമ വിദ്യാര്‍ഥി
മലപ്പുറം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചുകൊലപ്പെടുത്തിയവര്‍ക്ക് സ്വന്തം 'മലം' കവറിലാക്കിയ പാരിതോഷികം സമര്‍പ്പിച്ച് മലപ്പുറത്തെ മാധ്യമ വിദ്യാര്‍ഥിയുടെ പ്രതിഷേധം. മോഷ്ടാവെന്നാരോപിച്ച് മധുവിനെ തല്ലിക്കൊന്നവരോടുള്ള പ്രതിഷേധസൂചകമായാണ് മലപ്പുറം സ്വദേശിയായ റിനേഷ് ചന്ദ്രന്‍ തന്റെ മലം കവറിലാക്കി പ്രതികള്‍ക്ക് സമര്‍പ്പിച്ചത്.
കരിപുരണ്ടതായിരുന്നുവെങ്കിലും മധു ഒരു മനുഷ്യനായിരുന്നു, വിശപ്പും ദാഹവുമുള്ള ഒരു മനുഷ്യന്‍.. മധുവിനെ കൊന്നവര്‍ക്ക് പാരിതോഷികം സമര്‍പ്പിക്കുന്ന എന്ന തലക്കെട്ടില്‍ മലംസമര്‍പ്പിക്കുന്നതിന്റെ വീഡിയോ മൈക്ക്പോയിന്റ് എന്ന ഫേസ്ബുക്ക്പേജിലും റിനേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദിവാസി യുവാവിനെ തല്ലിക്കൊന്നവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഏറെ വ്യത്യസ്ത പ്രതിഷേധവുമായാണ് റിനേഷ് രംഗത്ത് വന്നത്.

മലപ്പുറം എം.ഐ.സി കോളജിലെ മാധ്യമ വിദ്യാര്‍ഥിയാണ് റിനീഷ്. കോളജിലെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മൈക്ക്‌പോയിന്റ് ഫേസ്ബുക്ക് പേജ് പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ പലപ്പോഴും അവരുടെ പ്രതിഷേധങ്ങള്‍ അറിയിക്കാറുള്ളത് ഈ ഫേസ്ബുക്ക്‌പേജിലൂടെയാണ്. ഇന്നലെ വൈകുന്നേരത്തോടെ പോസ്റ്റ് ചെയ്ത റിനീഷിന്റെ വീഡിയോക്ക് നിരവധിപേര്‍ പിന്തുണയുമായി വന്നിട്ടുണ്ട്.
സ്വന്തം'മലം' ഒരു വെള്ള പ്്‌ളാസറ്റിക് കവറിലാക്കിയാണ് റിനീഷ് കൊലപാതകികള്‍ക്ക് സമര്‍പ്പിച്ചത്. വിഷപ്പകറ്റാന്‍ മോഷണം നടത്തിയ മധുവിനെ കൊലപ്പെടുത്തിയത് സാക്ഷര കേരളത്തിന് അപമാനമാണെന്നും ഇത്തരം പ്രവണ കേരളത്തില്‍ നടന്നതില്‍ ലജ്ജിക്കുന്നതായും മൈക്ക്‌പോയിന്റ് ടീം പറയുന്നു. ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പിന്നീട് മലമായി മാറുകയാണെന്നും കഴിക്കുന്നതുവരെ മാത്രമെ ഭക്ഷണമാകൂവെന്നും ഇതിനാലാണ് കഴിച്ചു കഴിഞ്ഞ ഭക്ഷണം മലമായി മാറിയപ്പോള്‍ ഇത് കൊലപാതകികള്‍ക്ക് സമര്‍പ്പിക്കുന്നതെന്നാണു പ്രതിഷേധക്കാര്‍ പറയുന്നത്.
മധുവിന്റെ കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികളുമായി രംഗത്തുവരാനുള്ള നീക്കത്തിലാണ് മൈക്ക്‌പോയിന്റ് ടീം.
ഫേസ്ബുക്കിലെ മൈക്ക്‌പോയിന്റിലെ വീഡിയോ ലിങ്ക്
https://www.facebook.com/we.micpoint/videos/1611477028947712/--
ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല! ഒമ്പത് വർഷത്തിന് ശേഷം മല്ലി കണ്ടത് മകന്റെ മൃതദേഹം...












Click it and Unblock the Notifications