ഒരുപാട് സഹിച്ചു, വിവാഹമോചനം നല്കാന് പറ്റില്ലെന്ന് പറഞ്ഞു, അനുപമക്കെതിരെ അജിത്തിന്റെ ആദ്യ ഭാര്യ
തിരുവനന്തപുരം: അനുപമക്കെതിരെ ഗുരുതര ആരോപണവുമായി അജിത്തിന്റെ മുന്‍ ഭാര്യ രംഗത്ത്. അനുപമയുടെ സമ്മതി പ്രകാരമാണ് കുഞ്ഞിനെ ദത്ത് നല്‍കിയതെന്നാണ് അജിത്തിന്റെ ഭാര്യ പറഞ്ഞത്. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും അവര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് സഹിച്ചു, വിവാഹമോചനം നല്കാന് പറ്റില്ലെന്ന് അനുപമയുടെ വീട്ടില്‍വരെ പോയി പറഞ്ഞു. ഇതിനുശേഷമാണ് അനുപമ കുട്ടിയെ ദത്ത് നല്‍കിയത്. ദത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട് എഴുതി നല്കിയ കാര്യങ്ങള്‍ താന്‍ കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണ ബോധവതിയായിരുന്നുവെന്നും ഞാന്‍ വായിച്ചു നോക്കിയിട്ടുണ്ടെന്നും അജിത്തിന്റെ ഭാര്യ പറഞ്ഞു.

തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചു. കമ്മിറ്റിയില്‍ ഒക്കെ ഒരുമിച്ച് ഇരിക്കുമ്പോള്‍ അനുപമയും, അജിത്തും ഒരുമിച്ച് ചേര്‍ന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നത് എന്ന് താന്‍ ചോദിച്ചിട്ടുമുണ്ട്. ഒരു തവണ കമ്മിറ്റി കഴിഞ്ഞ ഉടനേ താന്‍ ഇറങ്ങിപ്പോയെന്നും എന്നാല്‍ തന്റെ പേരില്‍ അജിത്ത് കുറ്റം ചാര്‍ത്തുകയായിരുന്നെന്നും അവര്‍ പറഞ്ഞു. അനുപമയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ പറയാന്‍ പാടില്ല, അവള് സഹോദരിയെ പോലെയായിരുന്നു എന്നാണ് അജിത്ത് തന്നോട് പറഞ്ഞുവെന്നും അവര്‍ പറഞ്ഞു. 2011ലായിരുന്നു ഇവരുടെ കല്യാണം കഴിഞ്ഞത്, ഈ ജനുവരിയിലാണ് വിവാഹ മോചനം നേടിയത്. ഇവര്‍ തമ്മിലുള്ള ബന്ധം കാരണം വീട്ടില്‍ കിടക്കാന്‍ പറ്റിയിരുന്നില്ലെന്നും അടുത്ത വീട്ടിലായിരുന്നു കിടന്നിരുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ വീട്ടില്‍ വിളിച്ച് തന്നെ വിളിച്ചു കൊണ്ട് പോകാന്‍ അജിത്ത് നിര്‍ബന്ധിച്ചുവെന്നും അവര്‍ പറഞ്ഞു.
കിടിലന്‍ ലുക്കില്‍ ഐശ്വര്യ രാജീവ്: ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
നീതിക്കു വേണ്ടി സെക്രട്ടറിയേറ്റിന് മുന്നില്‍ അനുപമ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. എന്റെ സമരം ഒരു പാര്‍ട്ടിക്കും എതിരസ്സെന്നും, ഒരു പാര്‍ട്ടിയുടേയും പിന്തുണയിലല്ല താന്‍ ഇവിടെ സമരത്തില്‍ നില്‍ക്കുന്നതെന്നും. സിപിഎം നേതാക്കളെ എ.കെ.ജി സെന്ററില്‍ പോയി കണ്ടതാണെന്നും അനുപമ പറഞ്ഞു. പലതവണ പരാതി ധരിപ്പിച്ചിരുന്നുവെങ്കിലും എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന സമയത്ത് പാര്‍ട്ടി നേതാക്കളാരും സഹായിച്ചിട്ടില്ലെന്നും അനുപമ പറഞ്ഞു. ഇപ്പോള്‍ കുറേ നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. അത് സ്വീകരിക്കുന്നു. അന്ന് സംസാരിച്ച രീതിയിലല്ല ഇന്ന് പലരും സംസാരിക്കുന്നതെന്നും അനുപമ കൂട്ടിചേര്‍ത്തു. കുട്ടിയെ കൈമാറിയെന്ന് തന്റെ അച്ഛന് തന്നെ സമ്മതിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം ഇപ്പോഴും ലോക്കല്‍ കമ്മിറ്റി അംഗമായും സി.ഐ.ടി.യു ഭാരവാഹിയായും തുടരുകയാണ്. അതിനര്‍ഥം പാര്‍ട്ടി അച്ഛനെ പിന്തുണയ്ക്കുന്നു എന്നതാണ്. എന്തുകൊണ്ടാണ് പാര്‍ട്ടി അച്ഛനെതിരേ നടപടി സ്വീകരിക്കാത്തതെന്നും അനുപമ ചോദിച്ചു. ആന്ധ്രയിലേക്കാണ് ദത്ത് പോയതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും കുഞ്ഞിനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ തനിക്കിപ്പോഴുണ്ടെന്നും അനുപമ പറഞ്ഞു. തന്റെ കുഞ്ഞ് വളരേണ്ടത് തന്നോടൊപ്പമാണെന്നും കുഞ്ഞിനെവതിരിച്ച് കിട്ടാന്‍ ഏതറ്റവും വരെ പോകുമെന്നും അുപമ അന്ന് പറഞ്ഞിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications