പ്രതിപക്ഷത്തെ ശത്രുവായി കാണരുത്, മതത്തിന്റെ പേരില്‍ എത്ര നാള് ഭിന്നിപ്പിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുത്. അങ്ങനെ ചെയ്യാതിരുന്നാല്‍ മാത്രമേ രാജ്യം കരുത്ത് നേടൂ. സംസ്ഥാനങ്ങള്‍ ശക്തിപ്പെടാതെ രാജ്യം ശക്തിപ്പെടില്ല. രാജ്യം ശക്തിപ്പെടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.
എത്ര നാള് മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുമെന്നും ഫാറൂഖ് അബ്ദുള്ള ചോദിച്ചു. കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം കേന്ദ്രത്തെ വിമര്‍ശിച്ചത്. പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടണം. ഒരുമിച്ച് നിന്നില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് നമ്മളെ ഒരുമിപ്പിക്കുന്നത്. പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ രാജ്യത്തിന് ഗുണകരമാകും.

ചര്‍ച്ചകള്‍ നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ഫെഡറലിസത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായപ്പോള്‍ അവസ്ഥ നേരെ തിരിച്ചാണ് സീസണ് മാറുന്നത് പോലെയാണ് അദ്ദേഹം നയം മാറ്റിത്. ഒരു പാര്‍ട്ടി മാത്രം എന്ന നിലയിലേക്കാണ് രാജ്യത്തെ മാറ്റുന്നതെന്നും ഫാറൂഖ് അബ്ദുള്ള ആരോപിച്ചു.
കശ്മീരിനോട് കേന്ദ്രത്തിന് വിവേചനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ ഇന്ത്യയില്‍ അല്ലേ എന്നും ഫാറൂഖ് അബ്ദുള്ള ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടും രണ്ട് ജീവനുകള്‍ നഷ്ടപ്പെട്ടു. ഭരണഘടനാ അവകാശങ്ങള്‍ ജമ്മു കശ്മീരില്‍ നിഷേധിക്കപ്പെടുകയാണ്. എത്രനാള്‍ അവകാശങ്ങള്‍ നിഷേധിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു.
കശ്മീരിനോട് കേന്ദ്രത്തിന് വിവേചനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ ഇന്ത്യയില്‍ അല്ലേ എന്നും ഫാറൂഖ് അബ്ദുള്ള ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ടും രണ്ട് ജീവനുകള്‍ നഷ്ടപ്പെട്ടു. ഭരണഘടനാ അവകാശങ്ങള്‍ ജമ്മു കശ്മീരില്‍ നിഷേധിക്കപ്പെടുകയാണ്. എത്രനാള്‍ അവകാശങ്ങള്‍ നിഷേധിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കളല്ല. രാജ്യത്തിന്റെ സുഹൃത്തുക്കളാണ്. ഞാന്‍ ഒരു മുസ്ലീമാണ്. ഇന്ത്യന്‍ മുസ്ലീമാണെന്നതില്‍ അഭിമാനിക്കുന്നയാളാണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
അതേസമയം കേരളത്തിന്റെ ഡല്‍ഹി സമരത്തില്‍ എസ്പി എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലും പങ്കെടുത്തു. കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇഡി ഒരിക്കലും ബിജെപി നേതാക്കളുടെ അടുത്തേക്ക് പോകാറില്ല.
ഏതെങ്കിലും ബിജെപി നേതാക്കളുടെ അടുത്തേക്ക് അവര്‍ പോയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചുവെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് ആരോപിച്ചു. പഞ്ചാബിലെ കര്‍ഷകര്‍ക്ക് അര്‍ഹമായ ഫണ്ട് ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത്












Click it and Unblock the Notifications