പാലക്കാട് ദമ്പതികളെ മൃഗീയമായി വെട്ടിക്കൊന്നു; അക്രമം മോഷണ ശ്രമത്തിനിടെ
സംഭവത്തില്‍ ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഓടിളക്കിയാണ് ആക്രമികള്‍ വീട്ടിനുളഅളില്‍ കടന്നത്.
പാലക്കാട്:ദമ്പതികളെ ശരീരമാസകലം വെട്ടേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി. ശ്രീകൃഷണപുരം പടമ്പഴിപ്പുറം കണ്ണുറുശി പറമ്പ് ചീരപ്പത്ത്
വീട്ടില്‍ രാജന്‍ എന്ന ഗോപാലകൃഷ്ണന്‍(58), ഭാര്യ തങ്കമണി(52) എന്നിവരാണഅ കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടയിലാണ് ദമ്പതികള്‍ക്ക് വെട്ടേറ്റതെന്നാണഅ പോലീസ് നിഗമനം.
സംഭവത്തില്‍ ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഓടിളക്കിയാണ് ആക്രമികള്‍ വീട്ടിനുളഅളില്‍ കടന്നത്. സംഭവശേഷം അക്രമികള്‍ അടുക്കള വാതില്‍ വഴി പുറത്തിറങ്ങി പിന്‍വാതില്‍ പുറത്തുനിന്നും താഴിട്ടു വപൂട്ടിയതായും കരുതുന്നു. മുന്നിലെ വാതില്‍ അകത്തു നിന്നും കൊളുത്തിട്ട നിലയിലുമായിരുന്നു.

മോഷണശ്രമം
ആക്രമണത്തിന് ശേഷം തങ്കമണിയുടെ മാല നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

ടാപ്പിങ്
രാവിലെ ആറ് മണിയോടെ വീട്ടു വളപ്പിലെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ സമീപവാസി കൂടിയ മാണിച്ചന്‍ വാതിലില്‍ തട്ടിയെങ്കില്‍ തുറന്നില്ല. പീന്നീട് മകനെയും സമീപവാസികളെയും കൂട്ടി വന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.

150 കിലോ മീറ്റര്‍ ദൂരം ഓടി
തെളിവെടുപ്പിന് എത്തിയ പോലീസ് നായ വീട്ടില്‍ നിന്നും പ്രധാന റോഡിലേക്ക് പോകുന്ന വഴിയിലൂടെ നൂറ്റമ്പത് മീറ്ററോളം ഓടിയിരുന്നു.

ഇരുപതോളം വെട്ടുകള്‍
വളരെ മൃഗീയമായാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. തങ്കമണിയുടെ ശരീരത്തില്‍ ഇരുപതോളം വെട്ടുകളും ഗോപാലകൃഷ്ണന്റെ ശരീരത്തില്‍ പതിനഞ്ചോളം വെട്ടുകളുമേറ്റിരുന്നു.

ഫോണില്‍
സംഭവം നടന്ന ദിവസം രാത്രി പതിനൊന്ന് മണിവരെ ചെന്നൈയിലുള്ള മകളുമായി ഇരുവരും സംസാരിച്ചിരുന്നു.












Click it and Unblock the Notifications