സരിതക്ക് മൊഴി നല്‍കാന്‍ കൂടതല്‍ സമയം
തിരുവനന്തപുരം: എംഎല്‍എ ആയ എപി അബ്ദുള്ളക്കുട്ടിക്കെതിരെ നല്‍കിയ ബലാത്സംഗ കേസില്‍ സരിത എസ് നായര്‍ ഇതുവരെ മൊഴി നല്‍കിയില്ല. സരിതക്ക് സമയമുണ്ടാകുമ്പോള്‍ കോടതിക്ക് സമയമുണ്ടാകില്ല. കോടതിക്ക് സമയമുണ്ടാകുമ്പോള്‍ സരിതക്കും...
ഒടുവില്‍ കോടതിക്കും സരിതക്കും ഒരുപോലെ സമയം ഉണ്ടായപ്പോള്‍ ഒരു നെഞ്ച് വേദനയുടെ രൂപത്തില്‍ വീണ്ടും മൊഴികൊടുക്കല്‍ തടസ്സപ്പെടുത്തി. സരിതക്കായിരുന്നു നെഞ്ച് വേദന.

മൊഴി രേഖപ്പെടുത്തുന്നതില്‍ അന്ത്യശാസനം നല്‍കിയിരുന്ന കോടതി പക്ഷേ സരിതക്ക് ഒരവസരം കൂടി നല്‍കാന്‍ തയ്യാറായി. ജൂണ്‍ 3 ന് കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. സരിതയുടെ അഭിഭാഷകന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണിത്. നെഞ്ച് വേദനയെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളും മറ്റും ഹാജരാക്കിയാണ് അഭിഭാഷകന്‍ മൊഴിരേഖപ്പെടുത്താന്‍ സമയം സംഘടിപ്പിച്ചത്.
പലതവണ സരിത മൊഴി രേഖപ്പെടുത്താതെ മുങ്ങി നടന്നു എന്നാണ് ആക്ഷേപം. ഒരു തവണ കോടതി സമയം കഴിഞ്ഞതിന് ശേഷമാണ് സരിത ഹാജരായത്. പിന്നീട് മറ്റൊരു കേസുണ്ടെന്ന് പറഞ്ഞ് ഹാജരായില്ല. പിന്നീടൊരിക്കല്‍ സരിത കോടയില്‍ എത്തിയപ്പോള്‍ മജിസ്‌ട്രേറ്റ് അവധിയായിരുന്നു. ഒടുവില്‍ കോടതിയില്‍ ഹാജരാകാമെന്ന് പറഞ്ഞ ദിവസം സരിതക്ക് നെഞ്ച് വേദനയും വന്നു.
എപി അബ്ദുള്ളക്കുട്ടി എംഎല്‍എ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍വച്ച് തന്നെ ബലാത്സംഗം ചെയ്തു എന്നാണ് സരിതയുടെ പരാതി.












Click it and Unblock the Notifications