കൊവിഡ് തിരിച്ചുവരുന്നു? കണ്ണൂരില്‍ രോഗി മരിച്ചു; രാജ്യത്ത് എട്ടായിരത്തോളം ആക്ടീവ് കേസുകള്‍
കണ്ണൂര്‍: രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം ഉയരുന്നു. കേരളത്തില്‍ അടക്കമാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. നിലവില്‍ ആക്ടീവ് കേസുകള്‍ എട്ടായിരത്തിന് അടുത്തെത്തിയിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേരളത്തിലെ കണ്ണൂരില്‍ നിന്നും ഒരു മരണം ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസത്തെ രണ്ട് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. അതേസമയം കണ്ണൂരില്‍ മരിച്ച കെ മാധവന്‍ എന്ന വയോധികന് കൊവിഡിനൊപ്പം മറ്റ് രോഗങ്ങളുമുണ്ടായിരുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതായിട്ടാണ് ഡോക്ടര്‍മാര്‍ കരുതുന്നത്.

നേരത്തെ കേരളത്തില്‍ ഒരാഴ്ച്ച നിരീക്ഷണം നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതായി മന്ത്രി പറഞ്ഞിരുന്നു. ഇത് കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത് കൊണ്ടായിരുന്നു. ജാഗ്രത കൈവിടരുതെന്ന നിര്‍ദേശമാണ് ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും നല്‍കുന്നത്. എന്നാല്‍ അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും രാജ്യത്തില്ലെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു.
എക്‌സ്ബിബി വകഭേദമാണ ഇപ്പോള്‍ രാജ്യത്ത് വ്യാപകമായി പടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഇതിനര്‍ത്ഥം ജനിതകമാറ്റം നിരന്തരം ഈ വൈറസിന് സംഭവിക്കുന്നുണ്ടെന്നാണ്. എന്നാല്‍ ഇതില്‍ ഏത് വകഭേദമാണ് കൂടുതല്‍ അപകടകാരികളെന്ന് പറയാനാവില്ല. നേരത്തെ ഡെല്‍റ്റയേക്കാള്‍ തീവ്രമാണ് ഒമിക്രോണ്‍ എന്ന് വിലയിരുത്തലുണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ ഒമിക്രോണിന്റെ വകഭേദങ്ങളും, ഉപവകഭേദങ്ങളുമാണ് അധികവും വന്നത്.
അതുകൊണ്ട് ഇവയൊന്നും അപകടകാരികളായിരുന്നില്ല. പക്ഷേ ഇതൊന്നുമല്ലാതെ പുതിയൊരു വൈറസ് വകഭേദത്തിലേക്ക് അത് മാറിയാല്‍ രോഗവും മരണങ്ങളും വ്യാപകമാകും.രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആരും ടെസ്റ്റ് ചെയ്യുന്നില്ലെന്നും, ഇനി അത് പോസിറ്റീവായാലും ആരും വേണ്ടത്ര ഗൗരവം നല്‍കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത് നല്ല പ്രവണതയല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കേസുകളില്‍ വര്‍ധനവ് ഉണ്ടാക്കാന്‍ മാത്രമാണ് ഇത് സഹായിക്കുക. അങ്ങനൊരു സാഹചര്യം കൃത്യമായ കണക്കുകള്‍ പോലും ലഭ്യമാവില്ല. കാരണം കേസുകള്‍ വളരെ കൂടുതലായിരിക്കും. പ്രായമായവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കണ്ണൂരില്‍ നിന്നുള്ള മരണം ഇതിന് ഉദാഹരണമായി അവര്‍ പറയുന്നു. പ്രായമേറുമ്പോള്‍രോഗം വരാനുള്ള സാധ്യത വര്‍ധിക്കുമെന്നും, കൊവിഡ് കൂടി ബാധിച്ചാല്‍ തീവ്രത രൂക്ഷമാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications