കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് പ്രതിരോധം: രാജ്യത്ത് ഇതുവരെ നല്‍കിയത് 190.34 കോടി ഡോസ് വാക്സിന്‍

Google Oneindia Malayalam News

ദില്ലി: രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 190.34 കോടി ഡോസ് വാക്സിനെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18-59 വയസ് പ്രായമുള്ളവർക്ക് ഞായറാഴ്ച വൈകുന്നേരം 7 മണി വരെ 20,524 കരുതൽ ഡോസുകൾ കൂടി നല്‍കിയതോടെ ഈ പ്രായ വിഭാഗത്തിൽ ഇതുവരെ നൽകിയിട്ടുള്ള കരുതൽ ഡോസുകൾ 10,93,599 ആയി ഉയർന്നതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. . കൂടാതെ, 12-14 വയസ്സിനിടയിലുള്ള 3.04 കോടിയിലധികം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി.

ഇത് താന്‍ ഡാ മഞ്ജു സ്റ്റൈല്‍: വേഷ-ഭാവ പകർച്ചകളുടെ അത്ഭുതം- വൈറലായി ചിത്രങ്ങള്‍

ഏപ്രിൽ 10-മുതല്‍ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനുകളുടെ കരുതൽ ഡോസുകൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസം പൂർത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കമാണ് കരുതൽ ഡോസിന് അർഹതയുള്ളത്.

 cat

അതേസമയം, രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 20,403 പേരാണ്. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.05% മാത്രമാണ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 3,410 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,60,905 ആയി. രോഗമുക്തി നിരക്ക് 98.74% ആണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 3,207 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.95%വും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.82മാണ്. രാജ്യത്ത് ഇതുവരെ ആകെ നടത്തിയത് 84.10 കോടി പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,36,776 പരിശോധനകളും നടത്തി.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരുന്നത് തുടരുകയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 193.53 കോടിയിൽ അധികം (1,93,53,58,865) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 18.34 കോടിയിൽ അധികം (18,34,94,170) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.

English summary
covid Immunization: country has so far been given 190.34 crore doses of vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X