കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തമിഴ്നാട്
നിലമ്പൂര്‍: കേരള അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. കേരളത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന നീലഗിരി ജില്ലയിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലേക്ക് കടക്കുന്നവര്‍ക്ക് ഇ-പാസിന് പുറമെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ കൂടി നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ കര്‍ശന പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ആന്റിജന്‍ ടെസെറ്റ് റിസല്‍ട്ട് സ്വീകാര്യമായിരിക്കില്ല. 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ പരിശോധനയുടെ ഫലം നെഗറ്റീവ് ആയവരെ മാത്രമേ അതിര്‍ത്തിയില്‍ നിന്നും കടത്തി വിടുകയുള്ളു. അല്ലാത്തവരെ തിരിച്ചയക്കും. നീലഗിരി ജില്ല അതിർത്തികളിലെ ചെക്ക്പോസ്റ്റുകളിൽ പൊലീസ്, ആരോഗ‍്യ വകുപ്പ്, റവന്യൂ സംയുക്ത പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍
രണ്ട് ഡോസ് വാക്സിന്‍ എടുത്തത് പ്രവേശന യോഗ്യതയാവില്ല. വാക്സിന്‍ എടുത്തവരാണെങ്കിലും നെഗറ്റീവ് ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. അത്യാവശ്യക്കാരാണെന്ന് അറിയിച്ചാല്‍ പോലും നെഗറ്റീവ് പരിശോധനാ ഫലം ഇല്ലാത്തവരെ അതിര്‍ത്തികളില്‍ നിന്നും മടക്കി അയക്കുകയാണ്. അതേസമയം, ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്. അതേസമയം ഈ പാസുമായി വരുന്ന അത്യാവശ്യക്കരെ പരിശോധനാ ഫലം കൂടാതെ കേരളം കടത്തി വിടുന്നുണ്ട്.
Recommended Video
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications