കൊവിഡിൽ കേരളത്തെ പുകഴ്ത്തിയവർ എവിടെ? സർക്കാരിനെതിരെ ആഞ്ഞടിച്ച് മുരളീധരൻ
തിരുവനന്തപുരം; കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളം വളരെ ഗുരുതരമായൊരു സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.കേരളം താരതമ്യേന മികച്ച നിലയിലായിരുന്ന സമത്ത് അതിനെ വലിയ നേട്ടമായി അവതരിപ്പിച്ച് ആളുകൾ ഇപ്പോൾ സംസ്ഥാനത്ത് കൊവിഡ് കൈവിട്ട സ്ഥിതിയിൽ എത്തിയപ്പോൾ മൗനം പാലിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിൽ കൊവിഡ് പരിശോധന കുറഞ്ഞവരികയാണ്. കേരളം സ്വന്തം നിലയ്ക്ക് ആവിഷ്കരിച്ച സംവിധാനമായ ഹോം ക്വാറന്റീൻ പൂർണരീതിയിൽ പരാജയപ്പെട്ടു. ആശുപത്രിയിൽ സാധാരണ കിടക്കകൾ പോലും കിട്ടാത്ത അവസ്ഥയാണ്. കേരളത്തിൽ നിന്നും വരുന്ന പ്രവാസികളെ കാണുമ്പോൾ മറ്റ് രാജ്യങ്ങളിൽ ഉള്ലവർ നെറ്റി ചുളിക്കുകയാണ്. കേരരളത്തില്‍ നിന്ന് വരുന്നവര്‍ക്ക്
ചില സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏർപ്പെടുത്തുന്ന സ്ഥിതി വരെയായി കാര്യങ്ങൾ.
ഒരു രക്ഷയുമില്ലെന്ന് ആരാധകർ.. മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ
ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ അവലംബിച്ചതിനാലാണ് മഹാരാഷ്ട്രയിലും ദില്ലിയിലുമെല്ലാം കൊവിഡ് കേസുകൾ കുറയാൻ കാരണമായത്. മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിച്ചുവെന്നതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള പ്രധാവ വ്യത്യാസം. വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ധാരാളം ആളുകൾ ഉണ്ടായിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തവും അവർ തന്നെയല്ലേ ഏറ്റെടുക്കേണ്ടതെന്നും മന്ത്രി ചോദിച്ചു. കോവിഡിന്റെ കാലത്ത് ഒരുകൊല്ലത്തോളം വാര്‍ത്താസമ്മേളനം നടത്തി കരുതലിന്റെ പാഠം പഠിപ്പിച്ച മുഖ്യമന്ത്രി ഈ സാഹചര്യത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. അദ്ദേഹം കേരളത്തിൽ ഉണ്ടോയെന്ന് അറിയില്ല. ഇനി ഉണ്ടെങ്കിൽ കേരളം രാജ്യത്തിന് വെല്ലുവിളിയാകുന്ന ഈ സാഹചര്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിക്കാൻ തയ്യാറാകണം.
വാക്സിൻ കാര്യത്തിലും കേരളം തെറ്റായ വിവരങ്ങളാണ് നൽകുന്നത്. അവർ അവകാശപ്പെടുന്നതുപോലെ കേന്ദ്രത്തിൽ നിന്ന് ഒരു സഹായവും ലഭിക്കാതെ 10 ലക്ഷത്തോളം ഡോസുകൾ അവർ നൽകിയത്രേ.54% ആളുകൾക്ക് അവർ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. കേന്ദ്രം നൽകാതെ ഈ ഡോസുകൾ എവിടെ നിന്നാണ് വന്നത്, മന്ത്രി ചോദിച്ചു.
ഓണാഘോഷത്തിന് ശേഷം കൊവിഡ് കേസുകൾ വർധിച്ചു. ഇതിന് നേരിടാനുള്ള അടിസ്ഥാന ആരോഗ്യ സംവിധാനങ്ങൾ കേരളത്തിന് ഉണ്ടോ? ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഇന്നലെ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 31000ത്തിന് മുകളിലായിരുന്നു രോഗികൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ കുതിപ്പാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 19 ശതമാനത്തിന് മുകളിലായിരുന്നു കൊവിഡ് ടിപിആർ. 200 ന് മുകളിൽ മരണങ്ങളും സ്ഥിരീകരിച്ചിരുന്നു.












Click it and Unblock the Notifications